മേപ്പാടി: മരണാനന്തരം ഭൗതിക ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയ കെ. രവീന്ദ്രന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ്, അനാട്ടമി വിഭാഗം മേധാവി ഡോ. ശിവശ്രീ രംഗ എന്നിവർ പൊഴുതനയിലെ വീട്ടിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
വയനാട് ടൂറിസം ലോക ഭൂപടത്തിൽ ഇടംപിടിക്കും മുൻപേ അതിന്റെ വഴികൾ തുറന്നതും സ്വന്തം വീടിന്റെ വാതിൽ അതിഥികൾക്ക് തുറന്നുകൊടുത്തുകൊണ്ട്, പിന്നീട് ആയിരങ്ങൾക്ക് ആശ്രയമായി മാറിയ ഹോം സ്റ്റേ സംസ്കാരത്തിന് വയനാട്ടിൽ തുടക്കം കുറിക്കുന്നതിനും സാക്ഷ്യം വഹിച്ച കെ രവീന്ദ്രൻ എന്ന രവിയേട്ടന്റെ ഈ തീരുമാനം വെറുമൊര് നടപടിക്രമം മാത്രമായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും നയിച്ച സേവന മനോഭാവത്തിന്റെ തുടർച്ചയായിരുന്നു. തികച്ചും മാതൃകാപരമായ
ഈ മഹദ് തീരുമാനം സാക്ഷാത്കരിക്കുന്നതിൽ സഹകരിച്ച അദ്ദേഹത്തിന്റെ പത്നിയെയും മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ തങ്ങളുടെ കൃതജ്ഞത അറിയിച്ചു.

ബാണാസുര സാഗര്‍ ടൂറിസം കേന്ദ്രത്തിന് അവധി
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രം ഡിസംബര്‍ 11 ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp







