കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ്-ടു-ബിസിനസ് മീറ്റ് ഡിസംബര്‍ 15 രാവിലെ 10 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍ പ്രദര്‍ശനം, വിതരണക്കാര്‍ക്ക് പുതിയ ബിസിനസ് സഹകരണങ്ങള്‍, ഇടപാടുകള്‍, വിപണന സാധ്യതകള്‍ എന്നിവ കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യം. സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്തി പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടാന്‍ അവസരമൊരുക്കും. വിവിധ മേഖലകളില്‍ നിന്നുള്ള വിതരണക്കാരുടെ പങ്കാളിത്ത്വം ജില്ലയിലെ പ്രാദേശിക സംരംഭങ്ങള്‍ ശക്തിപ്പെടുത്തി വിപണി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ബി ടു ബി മീറ്റ് പ്രയോജനപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9947310925 നമ്പറില്‍ ബന്ധപ്പെടാം.

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ, ആകാസ






