ദേശീയ പണിമുടക്ക് തുടങ്ങി ; ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതല്‍ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂർണ്ണമായും സ്തംഭിച്ചേക്കും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകള്‍ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാകും എന്നാണ് തൊഴിലാളി സംഘടനകളുടെ അവകാശവാദം. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്. അതേ സമയം, പണിമുടക്കിനു ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നല്‍കില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികള്‍, പ്രസ് ജീവനക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍, നിര്‍മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികളും പണിമുടക്കും. ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല – പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്‌നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍, തോട്ടം മേഖല, ഇലക്‌ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

ജില്ലയിൽ ഇതുവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതും 18 വയസ്സ് പൂർത്തിയായതുമായ ഭിന്നശേഷിക്കാർ മാർച്ച് ആറിനകം വോട്ടർ പട്ടികയിൽ പേര് ചേർത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. പേര് ചേർക്കുന്നതിനായി ബന്ധപ്പെട്ട ബൂത്ത് ലെവൽ

പ്രവാസി കോൺഗ്രസ് സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു

കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ

യുഎസ് – ഇറാൻ യുദ്ധം: പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

കൊച്ചി: യുഎസ് – ഇറാൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി-കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക

വൈത്തിരി പോലീസ് സ്റ്റേഷൻ- മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പുതുതായി നിർമ്മിച്ച വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്തും മാനന്തവാടിയിലും നടന്ന പരിപാടികളിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മലയാള ഭാഷ ഉൾപ്പെടെയുള്ള ആദ്യ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷ.

കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു.

താമരശ്ശേരി:കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു, മൂന്ന് സ്ത്രീകൾക്കും പരിക്കും.താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.