കർഷകർക്ക് ഐക്യദാർഢ്യവും ധീരജവാന്മാർക്ക് ആദരവും സംഘടിപ്പിച്ചു.

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ മണ്ണിൽ വീര മൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരവ് അർപ്പിച്ചു കൊണ്ടും കാക്കവയൽ ജവാൻ സ്മ്യതി മണ്ഡപത്തിൽ സലാമീ 2021 സമ്മേളനം സംഘടിപ്പിച്ചു.കൽപ്പറ്റ ഫെറോന വികാരി റവ.ഫാ. സോമി വടയപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജനതയുടെ 70 ശതമാനത്തോളം വരുന്ന കർഷക ജനതയുടെ കഠിന പരിശ്രമമാണ് ഇന്ത്യ മഹാരാജ്യത്തിന്റെ നിലനിൽപ്പെന്നും രാജ്യത്തിന്റെ കാവലാളുകളായ സൈനികരെ ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും ഇന്നിന്റെ അവിശ്യകതയാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൽ ചിറക്കത്തോട്ടത്തിൽ ആമുഖ പ്രഭക്ഷണം നടത്തി.മുൻ രൂപത പ്രസിഡന്റ് മാത്യു തറയിൽ മുഖ്യ പ്രഭാഷണം നടത്തി , ഫാ. തോമസ് ജോസഫ് തേരകം കർഷക പ്രതിനിധിയായ ബേബി കൈനക്കുടിയിലിനെ പൊന്നാടയണിച്ച് അദരിച്ചു. കർഷകരുടെ കാർഷിക മേഖലയിലെ പ്രതിസന്ധികളെയും പോരയ്മകളെയും കുറിച്ചും ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യാദർഢ്യവും പ്രഖ്യാപിച്ച് കൊണ്ട് ബേബി കൈനക്കുടിയിൽ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജിയോ ജെയിംസ് മച്ചുകുഴി, സെക്രട്ടറി റ്റെസിൻ വയലിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, , അനിമേറ്റർ സി. സാലി ആൻസ് സി.എം.സി, കൽപ്പറ്റ മേഖല പ്രസിഡന്റ് അനുഗ്രഹ് അറക്കൽ, ബത്തേരി മേഖല പ്രസിഡന്റ് വിബിൻ അപ്പക്കാട്ട്, നടവയൽ പ്രസിഡന്റ് അനിൽ അമ്പലത്തിങ്കൽ, രൂപത സിൻഡിക്കേറ്റ് റ്റിബിൽ പാറയ്ക്കൽ എന്നിവർ സംസാരിച്ചു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.