ജില്ലയിലെ കോവിഡ് ടര്‍ഷ്യറി കെയര്‍ സെന്ററായ ഡി.എം. വിംസ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും കോവിഡ് ചികിത്സ സൗജന്യം. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള റഫറല്‍ കത്ത് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുകയെന്ന് ജില്ലാ പ്രൊജക്ട് കോഓഡിനേറ്റര്‍ വിപിന്‍ മാത്യു അറിയിച്ചു. അതത് പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ റഫറല്‍ കത്താണ് നല്‍കേണ്ടത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്ക് നിലവില്‍ വിംസ് ആശുപത്രിയില്‍ കോവിഡ് ചികിത്സ സൗജന്യമാണ്.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







