ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 120 കിലോമീറ്റര്‍ മുതല്‍ 450 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന വിവിധ മോഡലിലുള്ള കാറുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ലീസ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നല്‍കുന്നത്. 6 മുതല്‍ 8 വര്‍ഷം വരെയുള്ള കാലയളവിലേക്ക് വാഹനങ്ങള്‍ ലഭിക്കും. 22,950 രൂപ മുതല്‍ 42,840 രൂപ വരെയാണ് മോഡലുകള്‍ക്ക് അനുസരിച്ചുളള മാസ വാടക. സര്‍ക്കാറിന്റെ ഇ-മൊബിലിറ്റി പദ്ധതിയിടെ നോഡല്‍ ഏജന്‍സിയായ അനര്‍ട്ട് ഇതിനോടകം സാംസ്‌കാരിക വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, പരിസ്ഥിതി വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ക്കായി 80 ല്‍ പരം വാഹനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ലഭിക്കുന്നതിനായി www.anert.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മോട്ടോറിന്റെ ശേഷി, ഒരു ചാര്‍ജില്‍ പരമാവധി ഉപയോഗിക്കാന്‍ സാധിക്കുന്ന കിലോമീറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വകുപ്പുകള്‍ക്ക് നേരിട്ട് വാഹനം തെരഞ്ഞെടുക്കാം. ഒരു മാസത്തെ അഡ്വാന്‍സ് തുക നല്‍കിയാല്‍ 15 മുതല്‍ 30 ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കും. കാറുകള്‍ക്ക് ഒപ്പം എ.സി. ചാര്‍ജ്ജും ഉണ്ടാകും. അഞ്ച് മുതല്‍ 10 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ കാര്‍ ചാര്‍ജ് ചെയ്യാം. പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് 30-60 മിനുറ്റിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അനര്‍ട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 4936 206216.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







