വയനാട് മെഡിക്കൽ കോളേജ്; പനമരം പൗരസമിതി ബഹുജന മനുഷ്യ ചങ്ങല സംഘടിപ്പിക്കും.

പനമരം : വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം പൗര സമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ ബഹുജന മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 29ന് വൈകുന്നേരം 4 മണിക്ക് പനമരം പാലം കവല മുതൽ നെല്ലാറാട്ട് കവല (പഴയ ബീവറേജ് ) വരെ നീളുന്ന മനുഷ്യമഹാ ശ്യംഖലയിൽ 500 ൽ പരം ആളുകൾ അണിനിരക്കും.ജില്ലയിലെ മെഡിക്കൽ കോളേജ് മുഴുവൻ ജനങ്ങൾക്കും ഉപകരിക്കണമെങ്കിൽ ജില്ലയുടെ മധ്യഭാഗത്താവണം മെഡിക്കൽ കോളേജ്. അതിനായി ജില്ലയുടെ മധ്യഭാഗവും കണിയാമ്പറ്റ, പൂതാടി, പനമരം, കോട്ടത്തറ, മുട്ടിൽ, മീനങ്ങാടി എന്നീ പഞ്ചായത്തുകളുമായി അതിർത്തികൾ പങ്കിടുന്നതും എല്ലാ വിധ സൗകര്യമുള്ളതുമായ ഇടം കണ്ടെത്തണം. പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത, വന്യമൃഗ ശല്യമില്ലാത്ത, പ്രളയ ഭീഷണിയില്ലാത്ത, മണ്ണിടിച്ചിൽ ഇല്ലാത്ത, റോഡ് സൗകര്യമുള്ള സ്ഥലങ്ങൾ ഇവിടെ ലഭ്യമാണ്. ജില്ലയുടെ ഏതു കോണിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ ഇവിടേക്കെത്താം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ വയനാടൻ ജനതയുടെ മുഴുവൻ ആതുര സേവനവും ഉറപ്പു വരുത്തുന്നതിനായി മെഡിക്കൽ കോളേജ് ജില്ലയുടെ ഹൃദയ ഭാഗവും മധ്യഭാഗവുമായ സ്ഥലത്ത് നിർമ്മിക്കണമെന്നാണ് പനമരം പൗരസമിതി ആവശ്യപ്പെടുന്നത്.

ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ ചെലുത്തുന്നതിനായാണ് ബഹുജന മനുഷ്യ ചങ്ങല തീർക്കുന്നതെന്നും, പരിപാടിയിലേക്ക് വയനാടിന്റെ നന്മ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായും ഭാരവാഹികളായ എം.ആർ.രാമകൃഷ്ണൻ , കെ.സി. സഹദ്, റസാക്ക്.സി. പച്ചിലക്കാട്, വി.ബി.രാജൻ, കാദറുകുട്ടി കാര്യാട്ട് തുടങ്ങിയവർ അറിയിച്ചു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.