വയനാട് ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ്. 224 പേര്‍ക്ക് രോഗമുക്തി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (28.1.21) 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 224 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22702 ആയി. 18925 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 മരണം. നിലവില്‍ 3638 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2902 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

നെന്മേനി സ്വദേശികളായ 28 പേര്‍, ബത്തേരി 19, മൂപ്പൈനാട് 17 , മാനന്തവാടി 16, അമ്പലവയല്‍ 14, മുട്ടില്‍ 13, കല്‍പ്പറ്റ 12, മുള്ളന്‍കൊല്ലി, വൈത്തിരി 11 പേര്‍ വീതം, മേപ്പാടി 7, പുല്‍പ്പള്ളി, വെള്ളമുണ്ട 6 പേര്‍ വീതം, തരിയോട്, തൊണ്ടര്‍നാട് 5 പേര്‍ വീതം, പൂതാടി, പൊഴുതന 4 പേര്‍ വീതം, എടവക, കോട്ടത്തറ 3 പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 2 പേര്‍ വീതം, കണിയാമ്പറ്റ, മേപ്പാടി, വെങ്ങപ്പള്ളി 1 വീതം എന്നിങ്ങനെയാണ്് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

224 പേര്‍ക്ക് രോഗമുക്തി

ബത്തേരി സ്വദേശികള്‍ 6, പനമരം, അമ്പലവയല്‍, നെന്മേനി 3 പേര്‍ വീതം, മുട്ടില്‍, പൂതാടി, മൂപ്പൈനാട്, കണിയാമ്പറ്റ, തവിഞ്ഞാല്‍, വൈത്തിരി 2 പേര്‍ വീതം, കോട്ടത്തറ, തിരുനെല്ലി, മേപ്പാടി, വെള്ളമുണ്ട, മാനന്തവാടി സ്വദേശി കള്‍ 1 വീതം, ഒരു തമിഴ്‌നാട് സ്വദേശി, വീടുകളില്‍ ചികിത്സയിലുള്ള 191 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി.

570 പേര്‍ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.1.21) പുതുതായി നിരീക്ഷണത്തിലായത് 570 പേരാണ്. 524 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7097 പേര്‍. ഇന്ന് പുതുതായി 35 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1312 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 251041 സാമ്പിളുകളില്‍ 250392 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 227690 നെഗറ്റീവും 22702 പോസിറ്റീവുമാണ്.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

മരം ലേലം

കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത്

റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാന്‍ അവസരം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകളില്‍ അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) തരം മാറ്റാന്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകളുമായി അക്ഷയ

ദര്‍ഘാസ് ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി ശിശു വികസന ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 27 ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി ശിശു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.