15 കാരി കാമുകിയുടെ വീട്ടിൽ സസുഖം രാത്രി വാസം: 21 കാരൻ കാമുകനെ കയ്യോടെ പിടികൂടി പോലീസ്.

കോട്ടയം: പതിനഞ്ചുകാരിയുടെ വീട്ടില്‍ ഒളിച്ച്‌ താമസിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്ന 21 കാരന്‍ അറസ്റ്റില്‍. പാലാ പൂവരണി സ്വദേശി യായ യുവാവിനെയാണ് പാലാ പൊലീസിന്റെ പിടിയിലായത്. നാലു ദിവസം മുൻപ് യുവാവിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ എലിക്കുളം ഭാഗത്ത് രഹസ്യമായി താമസിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി സാജു വര്‍ഗീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പാലാ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നുവത്രേ. വീട്ടുകാര്‍ക്കും യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച്‌ അയയ്ക്കുവാന്‍ താത്പര്യമായിരുന്നു.പകല്‍ സമയത്ത് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചിരിക്കും. കഴിഞ്ഞ കുറേദിവസങ്ങളായി മാതാപിതാക്കളോട് സംസാരിച്ചശേഷം റോഡിലിറങ്ങുന്ന യുവാവ് സന്ധ്യകഴിയുമ്പോൾ പെണ്‍കുട്ടിയുടെ മുറിയില്‍ കയറി ഒളിക്കും. പെൺകുട്ടിയുടെ കട്ടിലിനടിയിലാണ് ഇയാൾ ഒളിച്ചു താമസിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പൊലീസിനെ കണ്ട യുവാവ് മുങ്ങി എങ്കിലും പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലെത്തിച്ച്‌ മെഡിക്കല്‍ ടെസ്റ്റ് നടത്തി. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കാന്‍ ഉറപ്പിച്ചിരിക്കയാണെന്നും അതിനാല്‍ കേസ് വേണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസ് എടുക്കാതിരിക്കാന്‍ പൊലീസിന് കഴിയുമായിരുന്നില്ല. പോക്‌സോ വകുപ്പുപ്രകാരം കേസ് എടുത്തശേഷം യുവാവിനെ പൊന്‍കുന്നം കോടതിയില്‍ ഹാജരാക്കി .

മരം ലേലം

കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത്

റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാന്‍ അവസരം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകളില്‍ അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) തരം മാറ്റാന്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകളുമായി അക്ഷയ

ദര്‍ഘാസ് ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി ശിശു വികസന ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 27 ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി ശിശു

ദേശീയ ലോക് അദാലത്ത് ഡിസംബര്‍ 13 ന്

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ഡിസംബര്‍ 13 ന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍,

മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാതൃകാ പെരുമാറ്റ

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴില്‍ കുറുമ്പാല ഭാഗത്തെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തുള്ള മരങ്ങള്‍ നവംബര്‍ 18 രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.