ഇനി മുതൽ രാത്രി 10 മണിക്ക് ശേഷം യാത്ര ചെയ്‌താൽ കാരണം ബോധിപ്പിക്കേണ്ടി വരും.കേന്ദ്ര ആരോഗ്യ വകുപ്പിൽ നിന്നും പഴി കേൾക്കേണ്ടി വന്ന കേരളം സർക്കാർ ഇനി വിട്ടു വേഴ്ചയ്ക്കില്ല.
ആദ്യ കാലത്ത് ഇന്ത്യക്കാകെ മാതൃകയായി കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത കേരളം ഇന്ന് പിന്നോക്കം പോയത് ജനങ്ങൾ നിയന്ത്രണങ്ങളെ ലാഘവ ബുദ്ധിയോടെ കാണുന്നതിനാലാണ്.രാത്രി 10 കഴിഞ്ഞും കല്യാണങ്ങളും ആഘോഷങ്ങളും പെരുകുമ്പോൾ കോവിഡും നിയന്ത്രണമില്ലാതെ വ്യാപിക്കുകയാണ്.
കല്യാണം യോഗങ്ങൾ പോലുള്ളവ അടച്ചിട്ട മുറികളിൽ നടത്താതെ തുറന്ന വേദികളിൽ ആക്കണമെന്നും കർശന നിർദ്ദേശങ്ങൾ താഴെ തട്ടിലേക്ക് പോയിട്ടുണ്ട്.രാത്രി 10 നു ശേഷം കറങ്ങുന്നവർക്കു കനത്ത പിഴ നൽകാനാണ് നിർദ്ദേശം.ആളുകൾ കൂടുന്നിടത്തു മാസ്ക്ക് ധരിക്കാത്തതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.25000 പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.ഇന്ന് മുതൽ രാത്രി സഞ്ചാരികൾ ജാഗ്രത പാലിച്ചേ മതിയാവൂ.








