തിരുവനന്തപുരം : ഇറച്ചിക്കറിക്ക് രുചി കുറഞ്ഞു എന്നാരോപിച്ച് ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ പ്രതി മൂന്നു വർഷത്തിന് ശേഷം പിടിയിൽ. ഒഡീഷ സ്വദേശി ബാലിയ നായിക് (26) ആണ് പിടിയിലായത്.
ഇവർ ഒരേ വീട്ടിൽ താമസിച്ചിരുന്നവരായിരുന്നു. ഒഡീഷ സ്വദേശി ബിപിൻ മഹാപത്ര (28)യെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. ബിപിൻ ഉണ്ടാക്കിയ ഇറച്ചിക്കറിക്ക് രുചിയില്ലന്ന് പറഞ്ഞായിരുന്നു കുത്തികൊലപ്പെടുത്തിയത്.
അന്ന് തന്നെ നാട്ടിലേക്ക് പ്രതി കടന്നുകളഞ്ഞിരുന്നു. അന്വേഷണത്തിനായി കഴക്കൂട്ടം അസി. കമ്മീഷണർ ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രതേക സംഘത്തെ നിയമിച്ചിരുന്നു. ഇവരടങ്ങുന്ന അന്വേഷണസംഗം പ്രതിയെ ഒഡീഷയിൽ നിന്ന് പിടികൂടി.








