വാളാട് ജനകീയ സമര സമിതിയുടെ കൺവീനറുടെ നിര്യാണത്തിൽ അനുശോചനവും മൗനജാഥയും നടത്തി. വാളാടിന്റെ ജനകീയ മുഖമായിരുന്ന പുത്തൂർ നടുവിൽവീട് രാജഗോപാലന്റെ നിര്യാണത്തിൽ വിവിധ മത രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പ്രമുഖ നേതാക്കന്മാർ അനുശോചനം രേഖപ്പെടുത്തി. വാളാടിന്റെ ജനകീയ മുഖമായിരുന്ന ഇദ്ദേഹം എഎൽപിഎസ് വാളാടിന്റെ പിടിഎ പ്രസിഡന്റ്, ജിഎച്ച്എസ്എസ് വാളാട് എക്സിക്യൂട്ടീവ് മെമ്പർ, പുത്തൂർ നെല്ലുൽപാദക പാടശേഖര സമിതി സെക്രട്ടറി,കുരുമുളക് സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും ഇതിനെല്ലാം ഉപരി വാളാടിന്റെ ഉത്സവമായി ആഘോഷിക്കുന്ന ശ്രീ കുരുക്കിലാൽ ഭഗവതി ക്ഷേത്രത്തിന്റെ തിറ മഹോത്സവ ആഘോഷം കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പുത്തൂർ അറവുമാലിന്യം ഫാക്ടറിക്കെതിരെയുള്ള വാളാട് ജനകീയ സമരസമിതി കൺവീനറും കൂടിയായിരുന്നു ഇദ്ദേഹം.







