അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. വിവിധ മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ട് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, വിദഗ്ധരും അടങ്ങുന്ന വർക്കിംഗ് ഗ്രൂപ്പിന് രൂപം നൽകി. തുടർന്ന് പ്രത്യേകമായി നടന്ന ഗ്രൂപ്പ് യോഗങ്ങളിൽ വാർഷിക പദ്ധതിയെ സംബന്ധിച്ച് ഉരിത്തിരിഞ്ഞ് വന്ന നിർദ്ദേശങ്ങൾ സമർപ്പിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്ജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് സി കെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ സെനു, എ ആർ മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ജയസുധ വിശദീകരണം നൽകി.







