മീനങ്ങാടി: ഗവ:പോളി ടെക്‌നിക്ക് എൻഎസ്എസ് യൂണിറ്റ്,ബിഡികെ വയനാട്,ജെസിഐ മീനങ്ങാടി എന്നിവർ സംയുക്തമായി സുൽത്താൻ ബത്തേരി താലൂക്ക് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോട് കൂടെ രക്തദാന ക്യാമ്പ് നടത്തി.ഡോ.റോയി കെ.ജെ അദ്ധ്യക്ഷത വഹിച്ചു. പോളി ടെക്‌നിക്ക് മെക്കാനിക്കൽ വിഭാഗം എച്ച്ഒഡി റോയി വി.കെ ഉദ്‌ഘാടനം നിർവഹിച്ചു.ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ:കർണൻ,ബി ഡി കെ വയനാട് പ്രസിഡന്റ് രഞ്ജിത് കുമാർ കെ.എ, ജെ സി ഐ മീനങ്ങാടി പ്രസിഡന്റ് സനോജ് കെ.പി എന്നിവർ സംസാരിച്ചു.എൻഎസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബിനോ ടി.എസ് സ്വാഗതവും, ധനൂബ് മേപ്പാടി നന്ദിയും ആശംസിച്ചു. അൻപതോളം ആളുകൾ രക്തദാനം നടത്തി.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






