ബത്തേരി: സുൽത്താൻ ബത്തേരി കോഓപ്പറേറ്റീവ് കോളേജിന്റെ വെബ്സൈറ്റ് ഉദ്‌ഘാടനം നഗരസഭാ ചെയർമാൻ ടി കെ രമേശൻ നിർവ്വഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് ഭരണസമിതി പ്രസിഡന്റ് പി ആർ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പാൾ കെ പി റോയ്, ഭരണസമിതി വൈസ് പ്രസിഡന്റ് ബീന വിജയൻ, ഡയറക്ടർമാരായ അഡ്വ. സൂസൻ, പ്രേമലത, കെ സി യോഹന്നാൻ, കൺസൽട്ടൻറ് സരുൺ മാണി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സിജ സുരേന്ദ്രൻ സ്വാഗതവും, ഡയറക്ടർ കെ പി ശശി നന്ദിയും പറഞ്ഞു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






