വയനാടന്‍ മഞ്ഞിന്റെ കുളിരില്‍ ചീങ്ങേരി സാഹസിക ടൂറിസം സഞ്ചാരികളുടെ പ്രീയ കേന്ദ്രമാകുന്നു. പാറക്കെട്ടുകളെ കീഴടക്കി ആകാശ കാഴ്ചകള്‍ കാണാന്‍ രണ്ട് മാസം കൊണ്ട് നാലായിരത്തിലധികം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. 2.8 ലക്ഷം രൂപയാണ് ഇവിടെ നിന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് വരുമാനം. ഏറ്റവും ചുരുങ്ങിയ കാലയളവില്‍ സഞ്ചാരികളുടെ മനം കവര്‍ന്ന സാഹസിക ടൂറിസം എന്ന നിലയിലും ചീങ്ങേരി ശ്രദ്ധയാകര്‍ഷിക്കുകയാണ്. അതിരാവിലെ മുതല്‍ ചീങ്ങേരിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമുണ്ട്. ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങില്‍ ചീങ്ങേരി മലയിലേക്കുള്ള സാഹസിക സഞ്ചാരത്തിന്റെ നിരവധി ചിത്രങ്ങള്‍ പ്രചരിച്ചതോടയാണ് ഈ കേന്ദ്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. കോവിഡ് കാലത്ത് മറ്റെല്ലാ വിനോദ കേന്ദ്രങ്ങള്‍ക്കും താഴ് വീണപ്പോഴും ചീങ്ങേരി ടൂറിസം സജീവമായിരുന്നു. മാനദണ്ഢങ്ങളെല്ലാം പാലിച്ച് സഞ്ചാരികള്‍ക്ക് ഇവിടെ എത്തി മടങ്ങാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






