വെള്ളമുണ്ട: സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ സ്വയംസന്നദ്ധ സേനയായ ‘വിജിലന്റ് ഗ്രൂപ്പ് ‘ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വയം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ വിജിലന്റ് ഗ്രൂപ്പിന്റെ അംഗങ്ങൾക്കുള്ള പരിശീലന പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുന്നതിനും വിജിലന്റ് ഗ്രൂപ്പിന് സാധിക്കുന്നു എന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയപേഴ്സൺ ഇ.കെ.സൽമത്ത് അധ്യക്ഷത വഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ കെ. സൗദ, മോളി ജോസ്,ബബിത എം,ടി.എ.സീനത്ത്, സഫിയ എസ് എന്നിവർ സംസാരിച്ചു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






