രണ്ട് കിലോമീറ്ററോളം മലകയറ്റം

ചീങ്ങേരിമലയിലെ ടൂറിസം സാധ്യതകളെ മുന്നില്‍ കണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ചകള്‍ സജീവമാകുന്നത്. ഇതിനെ തുടര്‍ന്ന് 2010 ലാണ് എട്ട് ഏക്കറോളം ഭൂമി ടൂറിസം നടത്തിപ്പിനായി റവന്യു വകുപ്പ് ഡി.ടി.പി. സിക്ക് കൈമാറിയത്. അതിന് ശേഷം ഇതുസംബന്ധിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തു. 2017 ല്‍ പ്രാംരംഭ ഘട്ടത്തിന് അനുമതി ലഭിച്ചു. 2020 ഒക്ടോബറിലാണ് ചീങ്ങേരി റോക്ക് ടൂറിസം ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പ് 1.04 കോടി രൂപ വകയിരുത്തിയാണ് സാഹസിക വിനോദ സഞ്ചാരം ഒരുക്കിയത്. ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക്‌റൂം, സെക്യൂരിറ്റി ക്യാബിന്‍, ടോയ്ലറ്റ്, പാന്‍ട്രി ബ്ലോക്ക്, എന്‍ട്രി പവലിയന്‍, ഡൈനിങ് ഹാള്‍, മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് എന്നിവയാണ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്കായി നിര്‍മിച്ചിട്ടുള്ളത്. ബെയ്സ് ക്യാമ്പിലെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിച്ചതിന് ശേഷം ട്രക്കിങ്ങിന് പോകാം. രണ്ട് കിലോമീറ്ററോളം നടന്നാല്‍ മലമുകളില്‍ എത്താം. ഗ്രൂപ്പുകളായിട്ടാണ് സഞ്ചാരികളെ മലയിലേക്ക് കൊണ്ടുപോവുക. കൂടെ ഗൈഡും ഉണ്ടാകും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സലിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രയാണ് മലയടിവാരത്തെ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയത്. ട്രക്കിങ്ങിന് രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക 80 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. അല്ലാതെയുള്ള സഞ്ചാരികള്‍ക്ക് വൈകീട്ട് 4 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

പകരമില്ലാത്ത ആകാശക്കാഴ്ചകള്‍

സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ നിന്നും വയനാടിന്റെ ഭൂതലത്തിലേക്കാണ് ചീങ്ങേരി വാതില്‍ തുറക്കുന്നത്. 360 ഡിഗ്രിയില്‍ വയനാടിന്റെ പൂര്‍ണ്ണ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരിടമില്ല. കൊളഗപ്പാറയുടെയും കാരാപ്പുഴ റിസര്‍വോയറിന്റെയും മനോഹരമായ ദൂരകാഴ്ച, അമ്പലവയല്‍, ബത്തേരി, എടക്കല്‍, അമ്പുകുത്തിമല തുടങ്ങിയ സ്ഥലങ്ങളുടെ മനോഹാരിത മലമുകളില്‍നിന്നും ആസ്വദിക്കാനാവും. അഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് പുറമെ വിദേശ സഞ്ചാരികളെയും കൂടുതലായി ആകര്‍ഷിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. ഇവിടേക്ക് വിരുന്നെത്തുന്ന വിദേശ, ആഭ്യന്തര സഞ്ചാരികളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് വിനോദ കേന്ദ്രങ്ങളും പുതുമോടിയാവുന്നു. പുതിയ സാഹസിക ട്രക്കിങ് കേന്ദ്രം ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രം സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. 360 ഡിഗ്രിയില്‍ വയനാട് ജില്ലയുടെ നയനമനോഹാരിത ആസ്വദിക്കാന്‍ സാധിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. സാഹസികതയും ആകാംക്ഷയും ഇഴ ചേര്‍ന്ന് പ്രകൃതി ഓരോ കാലത്തും ഒരോ ചിത്രങ്ങള്‍ വരയ്ക്കുന്ന ദൃശ്യഭംഗിയാണ് ചീങ്ങേരിയെ മറ്റിടങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരു പോലെ ഈ ഗിരി പര്‍വ്വതത്തിലേക്ക് ട്രക്കിങ്ങ് നടത്താനും കഴിയുമെന്നാണ് ഇവിടെത്തെ പ്രത്യേകത. വന കേന്ദ്രീകൃത ടൂറിസം മുതല്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വരെയും വയനാട്ടിലുണ്ടെങ്കിലും സാഹസിക വിനോദ കേന്ദ്രം എന്ന നിലയില്‍ ചീങ്ങേരിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

LAST DANCE!; 2026 ലേത് തന്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ

സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

കാട്ടിക്കുളത്ത് രുചിമേളം

കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.