തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. പറയുന്നത് വസ്തുതകള്‍ മനസ്സിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു . സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കൃത്യമായ റിപ്പോര്‍ട്ടിങ് നടക്കുന്നുണ്ടെന്നും പുറത്ത് വിടുന്ന കണക്കുകൾ കൃത്യമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തടയാൻ പൊലീസ് നടപടി ശക്തമാക്കും. തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായതായും ആരോഗ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങളിലൂടെ കേരളത്തിലെ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരുമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്
ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ






