ലോകത്തിലെ അഞ്ച് ശക്തമായ ബ്രാന്‍ഡുകളില്‍ മുകേഷ് അമ്പാനിയുടെ ജിയോ സ്ഥാനംപിടിച്ചു. ലോകത്തിലെ മികച്ച ബ്രാൻ്റുകളായ ലിഗോ, ടെന്‍സെന്റ്, ആലിബാബാ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആപ്പിള്‍, ആമസോണ്‍, ഡിസ്‌നി, പെപ്‌സി, നൈക്ക് എന്നിവയെ മറികടന്നാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്.
ചൈനയിലെ വിചാറ്റിൻ പട്ടികയില്‍ ഒന്നാം സ്ഥാനവും ഫെറാറി രണ്ടും റഷ്യയിലെ സെബര്‍ബാങ്ക് മൂന്നാം സ്ഥാനത്തുമാണ്. കൊക്കകോളയാണ് നാലാം സ്ഥാനത്തുള്ളത്.
കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയതും ലോകത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്‌വർക്ക് ഓപ്പറേറ്ററായും ജിയോ മാറി.







