പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന് മുംബൈ ഹൈക്കോടതി.

നാഗ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന് മുംബൈ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ വിധി. അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ 50 കാരന്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ ഉത്തരവ്. ജനുവരി 15നാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്.

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 50 കാരനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി. പ്രതിയുടെ പാന്റിന്റെ സിപ്പ് കുട്ടിയെ ഉപയോഗിച്ച്‌ തുറന്നതായും കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായും കണ്ടുകൊണ്ടുവന്ന കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശനം നടക്കാത്തത് കൊണ്ട് കേസ് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമായിരുന്നു കോടതി വിധി. അതിനാല്‍, സെക്ഷന്‍ 354 എ (1) ഐപിസി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ കുറ്റത്തിന് പരമാവധി 3 വര്‍ഷം വരെ മാത്രമാണ് തടവ് ലഭിക്കുക.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതിൽ പോക്സോ പ്രകാരം കേസെടുക്കാൻ ആകില്ലെന്ന നിരീക്ഷണം നടത്തിയതും ജസ്റ്റിസ് പുഷ്പ ഗനേഡിവാല ആയിരുന്നു. ഇത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഈ വിധി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സ്റ്റേ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ മറ്റൊരു വിധിയും വാർത്താപ്രാധാന്യം നേടുന്നത്.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

കാട്ടിക്കുളത്ത് രുചിമേളം

കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും

ശ്വാസകോശ അറകള്‍ നീക്കം ചെയ്യാതെ ശ്വാസനാളിയിലെ കാന്‍സര്‍ ശസ്ത്രക്രിയ : കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.

കണ്ണൂര്‍ : ശ്വാസനാളിയില്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച 26 വയസ്സുകാരിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരായി പൂര്‍ത്തീകരിച്ചു. വലത് ശ്വാസകോശത്തിന്റെ മധ്യ അറയിലെ ശ്വാസനാളിയിലാണ് ട്യൂമര്‍ ബാധിച്ചത്. സാധാരണഗതിയില്‍ ഇത്തരം

വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ

കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ

കുട്ടികളിലും ടെൻഷൻ: തിരിച്ചറിയേണ്ട ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

പൊതുവേ ടെൻഷൻ മുതിർന്നവരുടെ പ്രശ്നമായി മാത്രമാണ് നമ്മൾ കാണാറുള്ളത്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിലും ടെൻഷനും ഉത്കണ്ഠയും വ്യാപകമായി കാണപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളും അധ്യാപകരും അത് ശ്രദ്ധിക്കാതെ പോകുന്നത് കുട്ടിയുടെ വളർച്ചയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി

ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, നിരവധി ഫീച്ചറുകളുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ ആപ്പ് പുറത്തിറക്കി. ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.