കോവിഡ് 19: നടപടികള്‍ കര്‍ശനമാക്കി.

ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിറക്കി. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അതത് സ്ഥാപനങ്ങളില്‍ തന്നെ കോവിഡ് പ്രോട്ടോകോള്‍ ടീമിനെ നിയമിക്കണം. പ്രോട്ടോക്കോള്‍ ടീമിന്റെ പേരും വിവരവും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രദ്ധിക്കണം.

പൊതുജനങ്ങള്‍ മാസ്‌ക്, സാമൂഹ്യ അകലം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പൊതുയിടങ്ങളിലും, കവലകളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുവാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും വിന്യസിച്ചു. ജില്ലയിലെ തോട്ടം മേഖലയായ പൊഴുതന, വൈത്തിരി, മൂപ്പൈനാട്, മേപ്പാടി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളില്‍ അടിയന്തിരമായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റുകള്‍ ആരംഭിക്കുവാൻ ജില്ലാ കളക്ടര്‍ ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ

കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ

കുട്ടികളിലും ടെൻഷൻ: തിരിച്ചറിയേണ്ട ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

പൊതുവേ ടെൻഷൻ മുതിർന്നവരുടെ പ്രശ്നമായി മാത്രമാണ് നമ്മൾ കാണാറുള്ളത്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിലും ടെൻഷനും ഉത്കണ്ഠയും വ്യാപകമായി കാണപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളും അധ്യാപകരും അത് ശ്രദ്ധിക്കാതെ പോകുന്നത് കുട്ടിയുടെ വളർച്ചയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി

ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, നിരവധി ഫീച്ചറുകളുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ ആപ്പ് പുറത്തിറക്കി. ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട

താമരശ്ശേരി ചുരം: ട്രാഫിക് അപ്ഡേറ്റ്സ്

12.11.2025,7:00 AM ലക്കിടി: ചുരത്തിൽ ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. അവിടെ വൺ-വെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും തടസം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഏകദേശം രാത്രി 1:45ഓടെയാണ്

ഡി.എൽ.എഡ് സ്പോട്ട് അഡ്മിഷൻ

ജില്ലയിലെ ഡി.എൽ.എഡ് സീറ്റുകളിലേക്ക് സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ രേഖകളുടെ അസലുമായി നവംബർ 14 രാവിലെ 10.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 202593 Facebook Twitter

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.