ബത്തേരി: കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ഗാന്ധി സ്മൃതി പുഷ്പാർച്ചനയും, സ്മൃതി സംഗമവും , രക്തദാനവും, മുതിർന്ന കോൺഗ്രസ്സ് സാരഥികളെയും ത്രിതല പഞ്ചായത്തിലും, മുൻസിപ്പാലിറ്റിയിലും മത്സരിച്ച സേവാദൾ പ്രവർത്തകരെയും മറ്റും ആദരിക്കുക തുടങ്ങിയ വിവിധ പരിപാടികളോട് കൂടി ആചരിച്ചു.
കെ.പി.സി.സി.മെമ്പർ സി.പി.വർഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു.ഉമ്മർ കുണ്ടാട്ടിൽ, എം.രാമകൃഷണൻ. പി.പി.അയൂബ്. ഷബീർ അഹമ്മദ്, കെ.പി.ദാമോധരൻ,സി.കെ. ആരിഫ് കുന്നത്ത് അഷറഫ്, ബാബു പഴുപ്പത്തൂർ, ഹരിഹരൻ നായർ,പ്രജിത രവി.നിക്സൺ ജോർജ്ജ്, സെബാസ്റ്റ്യൻ ചക്കാലക്കൽ, അസീസ് മാടാല സി.കെ.ബഷീർ. സവിത ശിവകുമാർ ,ബിന്ദു സുധീർ ബാബു, നൗഫൽ കൈപ്പഞ്ചേരി ,യാക്കോബ് തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ
കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ







