കൽപ്പറ്റ: കേരളാ വെറ്റിനറി സർവകലാശാലയിൽ നിന്നും വെറ്ററിനറി ആൻഡ് ആനിമൽ സയൻസിൽ ഉന്നത വിജയം കൈവരിച്ച ചീയമ്പം കോളനിയിലെ അഞ്ജലി ഭാസ്കരനെ ജെസിഐ കൽപ്പറ്റ അനുമോദനപത്രം നൽകി ആദരിച്ചു. ജെസിഐ പ്രസിഡന്റ് ശ്രീജിത്ത് ടി.എൻ, സെക്രട്ടറി രഞ്ജിത്ത്, ബത്തേരി ശ്രേയസ് എക്സി.ഡയറക്ടർ ഫാദർ ബെന്നി എടയത്ത്,കെ. ആർ, വിനീത്,കെ.വി ഷമീർ പാറമ്മൽ, ഷാജി പോൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ
കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ







