ചെന്നലോട്: തരിയോട് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ശുചീകരണ സാമഗ്രികള്‍ നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി മാതൃകയായി. പ്രസിഡന്‍റ് മുജീബ് പാറക്കണ്ടി കോവിഡ് സെന്‍റര്‍ അധികാരികള്‍ക്ക് ഇവ കൈമാറി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, ഭാരവാഹികളായ കെ ടി ജിജേഷ്, ഗഫൂര്‍ തുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







