അഞ്ചാംമൈൽഃ കെല്ലൂർ വാർഡിലെ കാരാട്ട്ക്കുന്ന് അങ്കൺവാടി റോഡിന്റെ ദുരിത മോചനത്തിനായി ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൈന്റനെൻസ് ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗങ്ങളായ റംല മുഹമ്മദ്,തോമസ് പൈനാടത്ത്,കേരള ഗവണ്മെന്റ് കോൺട്രാക്ടർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.സി.കെ നജുമുദ്ദീൻ,യാസിർ ഇ.കെ,സിദ്ധീഖ് വളപ്പിൽ,മമ്മൂട്ടി പി തുടങ്ങിയവർ സംബന്ധിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ