കൽപ്പറ്റ:കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് വയനാട് ജില്ലാ ഭാരവാഹികൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നിവേദനം നൽകി.
സ്റ്റാന്റിംഗ് കമ്മിറ്റി
ക്യാബിനിൽ വെച്ച് നടത്തിയ ചർച്ചയിൽ
സംസ്ഥാന വൈസ് പ്രസിഡന്റ് എം.കൃഷ്ണൻ,
ജില്ലാ പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ,ബിനീഷ്.എ.വി,പി.ടി ദേവസി തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ
കാഴ്ച പരിമിതരായ ആളുകൾക്ക് പ്രയോജനപ്രദമായ പദ്ധതികളെ സംബന്ധിച്ചും മറ്റും ചർച്ച ചെയ്തു.
പുതിയ വാർഷിക പദ്ധതിയിൽ
അന്ധരുടെ ക്ഷേമത്തിനായുള്ള നിർദേശങ്ങൾ ഭാരവാഹികൾ മുന്നോട്ട് വെച്ചു.







