ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10, 11, 12 ക്ലാസ്സുകളിലെ തുല്യതാ പഠിതാക്കൾക്കുള്ള പഠനോപകരണങ്ങൾ , പഠന കേന്ദ്രങ്ങളിലേക്കുള്ള പഠന സാമഗ്രികൾ എന്നിവ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ ടീച്ചർ അധ്യക്ഷത വഹിച്ചു . പഠനോപകരണ വിതരണോത്ഘാടനം ഡെപ്യൂട്ടി ചെർപേഴ്സൺ എൽസി പൗലോസ് നിർവഹിച്ചു . ആരിഫ് സി കെ , അസിസ് മാടാല, ബാബു എം സി , പി എ അബ്ദുൾനാസർ , ശ്യാമള കെ , ഷിജി യു വി എന്നിവർ പകെടുത്തു .

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






