കെ.സി.വൈ.എം മാനന്തവാടി രൂപത പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും നടത്തി.

പനമരം: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും കെ.സി.വൈ.എം നടവയൽ മേഖലയുടെ ആതിഥേയത്വത്തിൽ പനമരം സെന്റ്.ജൂഡ്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.13 മേഖലകളിൽ നിന്നായി മുന്നൂറിലധികം യുവജനങ്ങൾ പങ്കെടുത്തു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ്, പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് കെ.ജോസ് ഉദ്ഘാടനം നിർവഹിക്കുകയും യുവജനങ്ങളുമായി സംവദിക്കുകയും ചെയ്തു. ‘Let’s Walk With Jesus’ എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന ഈ പ്രവർത്തന വർഷത്തിൻ്റെ കർമ്മപദ്ധതി, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോലിക്കൽ പ്രകാശനം ചെയ്തു. ഈ വർഷത്തെ മൂന്ന് പ്രധാനപ്പെട്ട പ്രോഗ്രാമുകളായ കാത്തലിക് ഓൺഗോയിംഗ് ഫെയ്ത്ത് ഫോർമേഷൻ ഫോർ യൂത്ത് (COFFY 2.0), അംഗത്വ ക്യാമ്പയിൻ, യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ‘സ്പെരൻസ’ (SPERANZA) – കേശദാന ക്യാമ്പയിൻ എന്നിവയുടെ ഉദ്ഘാടനം യഥാക്രമം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, എസ്.എം.വൈ.എം ഗ്ലോബൽ കൗൺസിലറും പനമരം യൂണിറ്റ് പ്രസിഡന്റുമായ ടെസിൻ തോമസ് വയലിൽ, നടവയൽ മേഖല പ്രസിഡൻ്റ് നിഖിൽ ചൂടിയാങ്കൽ എന്നിവർ നിർവഹിച്ചു. യുവജനങ്ങൾ എല്ലാവരും ചേർന്ന് നടത്തിയ കലാവിരുന്നും ഉണ്ടായിരുന്നു. കെ.സി.വൈ.എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് ജോർജ് കൊച്ചുമലയിൽ, സെക്രട്ടറിമാരായ ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ടിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, ട്രഷറർ ബിബിൻ ജോസ് പിലാപ്പിള്ളിൽ, കോർഡിനേറ്റർ അഖിൽ വാഴച്ചാലിൽ, ഡയറക്ടർ ഫാദർ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, അനിമേറ്റർ സിസ്റ്റർ. സാലി ആൻസ് സി.എം.സി, സിസ്റ്റർ ബെൻസി ജോസ് S.H, നടവയൽ മേഖല ഡയറക്ടർ ഫാദർ സോണി വടയാപറമ്പിൽ, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ, നടവയൽ മേഖല ഭാരവാഹികൾ, പനമരം യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

LAST DANCE!; 2026 ലേത് തന്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ

സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

കാട്ടിക്കുളത്ത് രുചിമേളം

കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.