ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉയർച്ച സ്വാശ്രയ സംഘത്തിന്റെ ഇരുപതാം വാർഷികവും,കുടുംബസംഗമവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി പൗലോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ടി.ഒ.പൗലോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസ് എടുത്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്കപ്ലായിൽ,ഗോപകുമാർ,വിപിൻ,മേരി പൗലോസ്,ഗിരിജ,ലെയോണ എന്നിവർ സംസാരിച്ചു.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്
ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ






