പാചകവാതക വിലവർധനവിനെതിരെ ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (AKCA) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണ വയനാട് ജില്ലയിൽ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ നടത്തി.വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ.സി ജയൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സിഎൻ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ഹാജാ ഹുസൈൻ, ബിജു മന്ന,സാജൻ പൊരുനിക്കൽ, സുജേഷ് ചന്ദ്രൻ, ജോബി ജോൺ എന്നിവർ സംസാരിച്ചു.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്
ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ






