യുണൈറ്റഡ് വേ ബാംഗ്ലൂരും, മുത്തങ്ങ ഫുട്ബോൾ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച അണ്ടർ -14 അഖില വയനാട് ഫുട്ബോൾ ടൂർണമെന്റിൽ ബത്തേരി അൽ -ഇത്തിഹാദ് ജേതാക്കളായി. സെമിഫൈനലിൽ മീനങ്ങാടി ഫുട്ബോൾ അക്കാഡമിയെ എതിരില്ലാത്ത ഒരു ഗോളിനും, ഫൈനലിൽ മുത്തങ്ങ ഫുട്ബോൾ അക്കാഡമിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും പരാജയപ്പെടുത്തി. ടൂർണമെന്റിലെ മികച്ച കളിക്കാരൻ, മികച്ച ഫോർവേഡ്, മികച്ച ഗോൾ കീപ്പർ ആയി അൽ -ഇത്തിഹാദ് ബത്തേരിയുടെ മുഹമ്മദ് ആതിൽ, അദ്വൈദ്, എബിൻ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. ഫൈനലിലെ ആദ്യ ഗോൾ നേടിയതിനുള്ള ട്രോഫി ശ്യാം എം.എസ് നേടി.

വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ
കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ







