കല്‍പ്പറ്റ: കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച മിസ്റ്റര്‍ കേരള മത്സരത്തില്‍ വയനാട് ജില്ലക്ക് വേണ്ടി കല്‍പ്പറ്റ ബോഡി ഷേപ്പ് ജിമ്മിലെ സൂരജ് ജഗദീഷ് ജൂനിയര്‍ വിഭാഗത്തില്‍ ചാമ്പ്യനായി. വയനാട്ടില്‍ നിന്ന് ജൂനിയര്‍ വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ വ്യക്തിയാണ് സൂരജ്. പ്ലസ് 75 വിഭാഗത്തിലാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. തുടര്‍ന്ന് മധ്യപ്രദേശില്‍ വച്ച് നടന്ന മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ കേരളത്തിനുവേണ്ടി ആദ്യ പത്തില്‍ ഇടം നേടുകയും ചെയ്തു. കല്‍പ്പറ്റ ബോഡി ഷേപ്പ് ജിമ്മിലെ മുഖ്യ പരിശീലകന്‍ സറഫുദ്ദീന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. കല്‍പ്പറ്റയില്‍ താമസക്കാരായ ജഗദീഷ്-സുജാത ദമ്പതികളുടെ മകനാണ് സൂരജ്.

കുട്ടികളിലും ടെൻഷൻ: തിരിച്ചറിയേണ്ട ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും
പൊതുവേ ടെൻഷൻ മുതിർന്നവരുടെ പ്രശ്നമായി മാത്രമാണ് നമ്മൾ കാണാറുള്ളത്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിലും ടെൻഷനും ഉത്കണ്ഠയും വ്യാപകമായി കാണപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളും അധ്യാപകരും അത് ശ്രദ്ധിക്കാതെ പോകുന്നത് കുട്ടിയുടെ വളർച്ചയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി







