കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുടാപ്പുകള്‍ ദുരുപയോഗം ചെയ്യുക, ഹോസ് ഉപയോഗിച്ച് വെള്ളം എടുക്കുക, തോട്ടം നനയ്ക്കുക തുടങ്ങിയ ജല ദുരുപയോഗവും ജലമോഷണവും നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കല്‍പ്പറ്റ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയിട്ടുളള ഉപഭോക്താക്കള്‍ അടിയന്തിരമായി കുടിശ്ശിക അടക്കണം. ഉപഭോക്താക്കള്‍ പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റി പുതിയ മീറ്റര്‍ സ്ഥാപിച്ചില്ലെങ്കില്‍ മറ്റൊരു അറിയിപ്പ് കൂടാതെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കും.

ഡി.എൽ.എഡ് സ്പോട്ട് അഡ്മിഷൻ
ജില്ലയിലെ ഡി.എൽ.എഡ് സീറ്റുകളിലേക്ക് സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ രേഖകളുടെ അസലുമായി നവംബർ 14 രാവിലെ 10.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 202593 Facebook Twitter







