ദുരൂഹ സാഹചര്യത്തിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement
Featured Image

കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനു

ള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ പരേതനായ മൊയ്ദുവിന്റെ ഭാര്യ ഫാത്തിമ (85) ആണ് മരിച്ചത്. തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന് നിലയിലായിരുന്നു മൃതദേഹം. കൂടാതെ മുഖത്ത് കരുവാളിച്ച പാടുണ്ട്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ കൊലപാതകം നടന്നതായാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോ ലീസ് വ്യക്തമാക്കി.ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉൾപ്പെ ടെയുള്ള ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. പ്രദേശത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും നാളെ പരിശോധന നടത്തും. ഊർജ്ജിത മായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടൻ വലയിലാക്കു മെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

Advertisement

Related News