ജില്ലാ സൈനിക ബോർഡ് പുനഃസംഘടിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു

Advertisement
Featured Image

ജില്ലാ സൈനിക ബോർഡ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നോൺ ഒഫീഷ്യൽ അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അപേക്ഷ ക്ഷണിച്ചു. ബോര്‍ഡിന്റെ നോൺ ഒഫീഷ്യൽ അംഗങ്ങളായി ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്ന് വിരമിച്ച സൈനികരെയും അഭിഭാഷകർ, ഡോക്ടർമാർ, വ്യവസായികൾ, ബിസിനസുക‌ാർ തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള വ്യക്തികളെയും പരിഗണിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിരമിച്ച സീനിയർ സൈനിക ഓഫീസർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡേറ്റയും സമ്മതപത്രവും കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഓഗസ്റ്റ് 22നകം സമർപ്പിക്കണം. ഫോൺ: 04936 202668

Advertisement

Related News