മൊബൈല്‍ നിരക്കുകള്‍ കുത്തനെ ഉയരും; ചാര്‍ജ് വര്‍ധനയുടെ വിവരങ്ങള്‍ പുറത്ത്

Advertisement
Featured Image

രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരാണ് നിരക്ക് കൂട്ടാന്‍ ഒരുങ്ങുന്നത്. അടുത്ത നാല് മാസത്തിനുള്ളില്‍ വര്‍ധനവുണ്ടാവുമെന്ന് സെന്‍ട്രൂം റിപ്പോര്‍ട്ടില്‍ പറയുന്നു. പരമാവധി 15 ശതമാനം വര്‍ധന നിരക്കില്‍ ഉണ്ടാവും. 28 ദിവസത്തെ പ്ലാനിന് നിലവില്‍ 349 രൂപയാണ് നല്‍കുന്നതെങ്കില്‍ അത് 389 രൂപയായി ഉയരും. 899 രൂപയുടെ പാക്കിന് 1,007 രൂപയായും 3599 രൂപയുടെ പാക്കിന് 4,031 രൂപയും നല്‍കേണ്ടി വരും. കഴിഞ്ഞ മാസം തന്നെ ഇതുസംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  അതേസമയം, ജൂണില്‍ പുതിയ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയയേയും ജിയോയേയും എയര്‍ടെല്‍ മറികടന്നു. ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ത്തത് എയര്‍ടെല്ലായിരുന്നു.  ജിയോ 2.14 മില്യണ്‍ വയര്‍ലെസ്സ് സബ്‌സ്‌ക്രൈബേഴ്‌സിനെ ചേര്‍ത്തപ്പോള്‍ എയര്‍ടെല്‍ 2.98 മില്യണ്‍ പേരെ ചേര്‍ത്തു. ഡാബറിന് 198.82 മില്യണ്‍ പേരെയാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്.

Advertisement

Related News