വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസ് '' വയോജനങ്ങളെ ചേർത്ത് പിടിക്കുക'' എന്ന വിഷയത്തിൽ വയനാട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ റീൽസ് മത്സരത്തിൽ വാളേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ ഒന്നാം സമ്മാനം നേടി.ഓൺലൈനിൽ നടന്ന മത്സരത്തിൽ
സ്കൂൾ അധ്യാപിക കെ.ജെ.ത്രേസ്യ നേതൃത്വം നൽകി.
നിവേദ്യ.എം,
അൽഫോൻസ മരിയ,
ആഗ്നസ് മരിയ
അഭിനന്ദ്. സി,
ടെസ്സ മേരി,
ആരാധ്യ അജീഷ്, എഡ്വിൻ എം.റ്റി. എന്നീ കുട്ടികളാണ് പങ്കെടുത്തത്. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വച്ച് സമ്മാനം വിതരണം ചെയ്തു.

