പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും സ്വന്തമായി ഭവനം നിർമിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നവംബർ നവംബർ 16-നകം നൽകണം. മൂന്ന് ലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ ഭവന നിർമാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞത് രണ്ട് സെന്റും നഗരപ്രദേശങ്ങളിൽ രണ്ടര സെന്റും ഭൂമി വേണം. അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ വാസയോഗ്യമായ ഭവനം ഉണ്ടായിരിക്കരുത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പട്ടികജാതി വികസന വകുപ്പ് മുഖേനയോ മറ്റ് സർക്കാർ സ്ഥാപനങ്ങൾ മുഖേനയോ ഭവന നിർമാണത്തിന് ധനസഹായം ലഭിച്ചവരാകരുത്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ളവർക്കും സർവീസ് പെൻഷൻകാർക്കും അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷകർ 70 വയസ്സിൽ താഴെ പ്രായമുള്ള വിവാഹിതരായിരിക്കണം. എന്നാൽ 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. : 04936 203824
Related News
എംഡിഎംഎ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റിൽ
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികൾക്കെതിരെ സൈബർ ആക്രമണം; പോക്സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു
വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു, 4 കോച്ചുകളിൽ തീപിടുത്തം; ആളപായം ഇല്ലെന്ന് നോർത്തേൺ റെയിൽവേ
മുട്ടക്കോഴി വളർത്തൽ പരിശീലനം

