ഷെഫ്സ് സ്പെഷ്യൽ അസംബ്ലിയും പലഹാരമേളയും സംഘടിപ്പിച്ചു

Advertisement
Featured Image

എച്ച്.ഐ.എം.യു.പി സ്കൂളിൽ ഒന്നാം ക്ലാസിലെ പഠനപ്രവർത്തനമായ രുചിയുത്സവത്തിന്റെ ഭാഗമായി ഷെഫ്സ് സ്പെഷ്യൽ അസംബ്ലിയും പലഹാരമേളയും സംഘടിപ്പിച്ചു.

കുട്ടികളിൽ വിവിധതരം പലഹാരങ്ങളെക്കുറിച്ചുള്ള അറിവും ഭക്ഷണവൈവിധ്യങ്ങളെക്കുറിച്ചുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അലി കെ., പി.ടി.എ പ്രസിഡന്റ് നവാസ് എം.പി., മദർ പി.ടി.എ പ്രസിഡന്റ് സാഹിറ മുജീബ്, സീനിയർ അസിസ്റ്റന്റ് ലെജി ജോൺ, എസ്.ആർ.ജി കൺവീനർ സുബിന, അധ്യാപകരായ സജ്‌ന, സഫ്ന, റഫ്‌ന, ഷെറിൻ സിതാര, അമീറ നുസ്റി എന്നിവർ പങ്കെടുത്തു.

രുചിയുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പലഹാരമേള കുട്ടികൾക്ക് വേറിട്ടതും ആസ്വാദ്യകരവുമായ അനുഭവമായി.

Advertisement

Related News