Advertisement

യുകെയിലും ഓസ്‌ട്രേലിയയിലും വിസ നിയമങ്ങൾ കർശനമാക്കുന്നു; ഗൾഫ് പ്രവാസികൾക്ക് ആശ്വാസമായി ഇളവുകൾ

രാജ്യാന്തര യാത്രാമേഖലയെയും പ്രവാസികളെയും വലിയ രീതിയിൽ സ്വാധീനിക്കുന്ന വൻ വിസ പരിഷ്‌കരണങ്ങളുമായി ലോകരാജ്യങ്ങൾ രംഗത്ത്. യുഎഇയും കുവൈറ്റും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ വിസ നടപടികൾ കൂടുതൽ ലളിതമാക്കി പ്രവാസികളെയും നിക്ഷേപകരെയും ആകർഷിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ യുഎസ്, യുകെ, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വിസാ ഫീസുകൾ കുത്തനെ കൂട്ടിയും ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കിയുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾക്ക് മുൻഗണന നൽകി ടൂറിസം, തൊഴിൽ മേഖലകളെ പുനർനിർമ്മിക്കുകയാണ് പുതിയ വിസാ നയങ്ങളിലൂടെ വിവിധ സർക്കാരുകൾ ലക്ഷ്യമിടുന്നത്.പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ആശ്വാസം നൽകുന്ന മാറ്റങ്ങളാണ് ഗൾഫ് മേഖലയിൽ നിന്നും പുറത്തുവരുന്നത്. കൂടുതൽ വിദേശികൾക്ക് വിസ ഓൺ അറൈവൽ നൽകുന്നതിനായി യുഎഇ തങ്ങളുടെ മാനദണ്ഡങ്ങൾ വിപുലീകരിച്ചു. നിലവിലുള്ളവർക്ക് പുറമെ ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി ഇനി ഈ ആനുകൂല്യം ലഭിക്കും. കൂടാതെ ദുബായിൽ പ്രോപ്പർട്ടി നിക്ഷേപകർക്കുള്ള റെസിഡൻസി വിസ നിയമങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അയൽരാജ്യമായ കുവൈറ്റാകട്ടെ, വിദേശ നിക്ഷേപകരെ ആകർഷിക്കാൻ 15 വർഷം വരെ കാലാവധിയുള്ള പുതിയ ദീർഘകാല റെസിഡൻസി പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു.പാശ്ചാത്യ രാജ്യങ്ങളിൽ വിസ ചെലവേറും; നിയമങ്ങൾ കടുപ്പമാകുംഗൾഫ് മേഖലയ്ക്ക് പുറത്ത് വിസ നടപടികൾ കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമാവുകയാണ്. ജപ്പാൻ 1978-ന് ശേഷം ആദ്യമായി വിസാ ഫീസ് അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചു. ഇതോടെ സിംഗിൾ എൻട്രി ഫീസ് 15,000 ജാപ്പനീസ് യെന്നായി (ഏകദേശം 8,800 രൂപ) ഉയർന്നു. യുഎസ് എംബസികളിൽ അധിക തുക നൽകിയാൽ 10 ദിവസത്തിനകം ഇന്റർവ്യൂ ലഭിക്കുന്ന 'ഫാസ്റ്റ് ട്രാക്ക് വിസ' സംവിധാനം നിലവിൽ വന്നെങ്കിലും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കടുത്ത പരിശോധനകളാണ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തുന്നത്.അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യുകെ തങ്ങളുടെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി കുറയ്ക്കാനും വിദഗ്ദ്ധ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് നിയമങ്ങൾ കർശനമാക്കാനുമുള്ള ഒരുക്കത്തിലാണ്. ഓസ്‌ട്രേലിയയും സ്കിൽഡ് വർക്കർ വിസകൾക്കുള്ള മിനിമം ശമ്പള പരിധി കുത്തനെ ഉയർത്തിയിട്ടുണ്ട്. ഇതോടെ വിദേശ തൊഴിലാളികൾക്ക് ഓസ്‌ട്രേലിയയിൽ വിസ യോഗ്യത നേടുക പ്രയാസകരമാകും.ഡിജിറ്റൽ യുഗത്തിലേക്ക് ഷെങ്കൻ വിസ; മറ്റ് രാജ്യങ്ങളിലെ മാറ്റങ്ങൾയൂറോപ്പിലെ ഷെങ്കൻ മേഖലയിലാകെ പാസ്‌പോർട്ട് സ്റ്റാമ്പിംഗിന് പകരം വിരലടയാളവും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്ന ഡിജിറ്റൽ എൻട്രി/എക്സിറ്റ് സിസ്റ്റം പൂർണ്ണമായും പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. അതേസമയം ഏഷ്യൻ മേഖലയിൽ, ചൈന തങ്ങളുടെ വിസ രഹിത പ്രവേശന പദ്ധതി 40-ലധികം രാജ്യങ്ങളിലെ പൗരന്മാർക്കായി ഈ വർഷം അവസാനം വരെ നീട്ടിയിട്ടുണ്ട്. മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ വിയറ്റ്നാം സന്ദർശിക്കുന്നവർക്ക് യാത്രയ്ക്ക് ഏഴ് ദിവസം മുൻപുള്ള ഡിജിറ്റൽ ആരോഗ്യ പ്രഖ്യാപനവും സർക്കാർ നിർബന്ധമാക്കി. ലോകമെമ്പാടും മാറിയ ഈ വിസ നിയമങ്ങൾ പ്രവാസികളുടെയും രാജ്യാന്തര യാത്രക്കാരുടെയും ഉപരിപഠന-തൊഴിൽ മോഹങ്ങളെ വരും ദിവസങ്ങളിൽ വലിയ രീതിയിൽ സ്വാധീനിക്കും.

GENERAL
News Image

ഇന്നും ശക്തമായ മഴ; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഉള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും.നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ് അറിയിച്ചു.കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ 2.8 മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

KERALA
News Image

രാജ്യത്തെ ഇന്ധന വില ഉടന്‍ കുറയ്ക്കില്ല; വിചിത്ര ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില ഉടന്‍ കുറയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വില രാജ്യത്ത് കുറയാന്‍ ഇനിയും രണ്ടോ മൂന്നോ മാസമെങ്കിലും എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുതലായിരുന്ന സമയം വാങ്ങിയ എണ്ണയാണ് ഇപ്പോഴും രാജ്യത്ത് വില്‍ക്കുന്നതെന്നാണ് വിശദീകരണം.ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഇന്ധന സംഭരണ ശേഷി വര്‍ദ്ധിപ്പിച്ചും ഉഭയകക്ഷി പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കിയും എണ്ണവില കുറഞ്ഞിരിക്കുന്ന ഈ സാഹചര്യം ഇന്ത്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തുറമുഖങ്ങളിലും ടെര്‍മിനലുകളിലും എണ്ണ സംഭരണ ശാലകളിലും അടുത്ത 76 മുതല്‍ 80 ദിവസം വരെ ഉപയോഗിക്കാനുള്ള ഇന്ധന ശേഖരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

GENERAL
News Image
Advertisement

'ഈ ജയം ജോട്ടയ്ക്കും പിന്നെ പോര്‍ച്ചുഗലിനും, നമ്മള്‍ മുന്നോട്ട്' -ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രൊയേഷ്യക്കെതിരായ ലോകകപ്പിലെ നോക്കൗട്ട് വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 'ഇത് ജോട്ടയ്ക്കും പോര്‍ച്ചുഗലിനും വേണ്ടിയുള്ളതാണ്. നമ്മള്‍ മുന്നോട്ട്' -ക്രിസ്റ്റിയാനോ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഡിയേഗോ ജോട്ടയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് പോര്‍ച്ചുഗലിന്റെ ജയം. 2025 ജൂലായ് മൂന്നിനാണ് താരം സ്‌പെയിനില്‍ കാറപകടത്തില്‍ മരിച്ചത്. താരത്തിന്റെ ജേഴ്‌സി പിടിച്ചാണ് ക്രിസ്റ്റ്യാനോ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ ഗോളടിച്ചിരുന്നു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍നേട്ടം. അടിമുടി നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിലാണ് പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്. ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടുഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (68, പെനാല്‍റ്റി), ഗോണ്‍സാലോ റാമോസ് (90+4) എന്നിവരാണ് സ്‌കോററര്‍മാര്‍. പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ചാണ് ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ കടന്നത്. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയിരുന്നു. കളിയില്‍ മേധാവിത്തം പുലര്‍ത്താന്‍ ടീമിനായെങ്കിലും പറങ്കിപ്പടയുടെ തിരിച്ചടിയില്‍ എല്ലാം തകര്‍ന്നു. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനാണ് പോര്‍ച്ചുഗലിന് എതിരാളി. ജൂലായ് ഏഴിനു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടും.

SPORTS
News Image

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകള്‍ക്കൊടുവില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പമെത്തിച്ചു.പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസാണ് ഇൻജുറി ടൈമിൽ(90+4) പോർച്ചുഗലിന്‍റെ വിജയഗോള്‍ നേടിയത്. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം 18 മിനിറ്റ് വരെ നീണ്ടപ്പോള്‍ കളിയുടെ അവസാന സെക്കന്‍ഡില്‍ ക്രൊയേഷ്യ വീണ്ടും പോര്‍ച്ചുഗല്‍ വല കുലുക്കി സനമനില പിടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡായതോടെ റൊണാള്‍ഡോയും സംഘവും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോ നേരത്തെ നേടിയ ഗോള്‍ ഓഫ് സൈഡായാപ്പോള്‍ പോര്‍ച്ചുഗലിന്‍റെയും ക്രൊയേഷ്യയുടെയും ഗോള്‍ ശ്രമങ്ങള്‍ പോസ്റ്റിലും ബാറിലും തട്ടിത്തെറിച്ചു.

SPORTS
News Image

രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ഒരു മാസം പിന്നിടുമ്പോൾ, ലഹരിക്കെതിരെ 'ഉണർന്ന് പെരുമ്പാവൂർ' എന്ന പ്രഖ്യാപനവുമായി ‘തൂഫാൻ ജാഗരൺ’ ജനകീയ പ്രതിരോധത്തിന് ഇന്ന് തുടക്കം. ആസാമിലെ മില്ലുകൾ പൂട്ടിയപ്പോൾ ജീവിതം പ്രതിസന്ധിയിലായ മനുഷ്യരെ നെഞ്ചോട് ചേർത്ത്, മികച്ച ശമ്പളവും സൗകര്യങ്ങളും നൽകി സ്വന്തം പോലെ സ്വീകരിച്ച നാടാണ് പെരുമ്പാവൂർ. കഠിനാധ്വാനം കൊണ്ട് അവരീ മണ്ണിനെ ഒരു 'മിനി ഇന്ത്യ'യാക്കി മാറ്റി.എന്നാൽ, വിയർപ്പൊഴുക്കി ജീവിക്കുന്ന ഈ മനുഷ്യരെ മറയാക്കി ലഹരിമാഫിയകൾ പിടിമുറുക്കാൻ ശ്രമിക്കുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെ അഭിസംബോധന ചെയ്യാൻ പെരുമ്പാവൂർ ഇന്ന് ഒന്നിച്ചു കൂടുകയാണ് - ‘തൂഫാൻ ജാഗരണിലൂടെ’ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാൻ പതാക ഉയർത്തി പെരുമ്പാവൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലും.

KERALA
News Image

അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോന്‍

താരസംഘടനയായ അമ്മയില്‍ അധികാര തര്‍ക്കം. ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡ‍ി യോഗത്തിന് പിന്നാലെ ശ്വേത മേനോന്‍ പ്രസിഡന്‍റായ ഭരണ സമിതി ഒന്നാകെ രാജി വച്ചിരുന്നു. പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവില്‍ വന്നു. അഡ്ഹോക്ക് കമ്മിറ്റിയുടെ യോഗം ഇന്ന് കൊച്ചിയില്‍ നടന്നിരുന്നു. ശ്വേത മേനോന്‍ അടക്കമുള്ളവര്‍ സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗമായ ഗണേഷ് കുമാറും ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് ശ്വേതയുടെ പ്രതികരണം. കുറ്റാരോപിതരായ ചില സ്ഥാപിത താല്‍പര്യങ്ങള്‍ അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കുറിപ്പിലുണ്ട്.

KERALA
News Image

മൊബൈൽ റീച്ചാർജിലും 'ഷോക്ക്' വരുന്നു, ഇക്കുറി ഉപഭോക്താക്കൾ താങ്ങില്ലെന്ന് മുന്നറിയിപ്പ്

പെട്രോളിലും ഗ്യാസിലും 'പണികിട്ടിയ' ഇന്ത്യക്കാർക്ക് ഇരുട്ടടിയായി മൊബൈൽ റീച്ചാർജിലും ഷോക്ക് വരുന്നു. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കുമെന്നു സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ചിന്റെ റിപ്പോർട്ട്. പക്ഷേ ഇക്കുറി നിരക്ക് വർധന ഉപഭോക്താക്കൾക്ക് താങ്ങാൻ ആയേക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ടെലികോം നിരക്ക് വർധനയ്ക്കു കളമൊരുങ്ങുന്നത്. ഇറാൻ യുദ്ധത്തോടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ഇന്ത്യക്കാരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരിക്കും വർധനയെന്നും വിദഗ്ധർ പറയുന്നു.നടപ്പുസാമ്പത്തിക വർഷത്തിന്റെ (2026-27) മൂന്നാം പാദത്തിൽ (ഒക്ടോബർ - ഡിസംബർ) മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുമെന്ന് വിവിധ ബ്രോക്കറേജുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരക്ക് വർധന നടപ്പിലാക്കിയില്ലെങ്കിൽ കമ്പനികളുടെ വരുമാനം പരിമിതമായിരിക്കുമെന്നും ഇവർ പറയുന്നു. 2019നു ശേഷമുള്ള എല്ലാ രണ്ടു വർഷങ്ങളിലും ഇന്ത്യൻ ടെലികോം കമ്പനികൾ 19-29% വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ 15% വരെ നിരക്ക് വർധിപ്പിക്കാനാണ് കമ്പനികൾ ഒരുങ്ങുന്നത്. ഇന്റർനെറ്റിന് ചെലവാക്കുന്ന തുകയിലും ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനത്തിലും ഇന്ത്യ ഏറെ പിന്നിലാണെന്നാണ് മൊബൈൽ കമ്പനികൾ ഉയർത്തുന്ന വാദം. അതുകൊണ്ടു തന്നെ നിരക്ക് വർധനയ്ക്കുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇത് ഉപഭോക്താക്കൾക്ക് താങ്ങാനാകുമോയെന്ന കാര്യത്തിൽ ബ്രോക്കറേജുകൾ‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനം കുറവാണ്. നിരക്ക് കൂട്ടിയാൽ അവർക്ക് താങ്ങാനായേക്കില്ല. ഇപ്പോൾ തന്നെ ഇന്ത്യയിലെ ഉപഭോക്താക്കൾ മറ്റു രാജ്യങ്ങളേക്കാൾ കൂടുതൽ നിരക്കാണ് അടയ്ക്കുന്നത്. മൊബൈൽ ഫോൺ ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, പണമടയ്ക്കൽ തുടങ്ങി മൊബൈൽ ഫോണിനെ ആശ്രയിക്കാതെ ആർക്കും മുന്നോട്ടുപോകാൻ കഴിയില്ല. അതുകൊണ്ടു തന്നെ റീച്ചാർജ് ചെലവിൽ ചെറുതായി ഉണ്ടാകുന്ന ചെലവു പോലും ആളുകളെ കാര്യമായി ബാധിക്കുമെന്നും നൊമൂറ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ ടെലികോം വിപണി വലുതാണെങ്കിലും പല ഉപഭോക്താക്കളും ഇപ്പോഴും ചെറിയ റീച്ചാർജ് പ്ലാനുകളാണ് തിരഞ്ഞെടുക്കുന്നത്. ഇതിലുണ്ടാകുന്ന ചെറിയ മാറ്റം പോലും അവരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആളുകൾ മൊബൈൽ റീച്ചാർജിനു വേണ്ടി ചെലവാക്കുന്ന തുക കുറയ്ക്കാൻ സാധ്യതയുണ്ട്. പല ആളുകളും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ്. നിരക്ക് വർധന ഇതിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്. എന്തിന് വർധന?മൊബൈൽ നെറ്റ്‍വർക്കുകൾ നിർമിക്കാനും അത് മാനേജ് ചെയ്യാനും ഒപ്പം സ്പെക്ട്രം അനുവദിച്ചതിനു പണം അടയ്ക്കാനും മൊബൈൽ കമ്പനികൾക്ക് വലിയ തുക ആവശ്യമാണ്. ഇത് കണ്ടെത്താൻ മൊബൈൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുക മാത്രമാണ് കമ്പനികളുടെ മുന്നിലുള്ള എളുപ്പവഴി. ഒരു ഉപഭോക്താവിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന ശരാശരി തുക (എആർപിയു) ഉയർത്തിയാൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന് കമ്പനികളും വാദിക്കുന്നു. അതേസമയം, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷന് ഇന്ത്യയിൽ ഈടാക്കുന്ന തുക ചൈന, ജപ്പാൻ, കാനഡ പോലുള്ള രാജ്യങ്ങളേക്കാൾ വളരെ കുറവാണെന്നും നൊമൂറ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ വില വർധന കാര്യമായി ഉപഭോക്താക്കളെ ബാധിച്ചേക്കില്ലെന്നും റിപ്പോർട്ട് തുടരുന്നു.

GENERAL
News Image

കര്‍ണാടക മോഡല്‍ കേരളത്തിലും! മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു; 23 വയസ് നിർബന്ധമാക്കും

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കാനാണ് ആലോചന. കർണാടക മോഡൽ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. 'നോ ഐഡി നോ എൻട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാനാണ് ആലോചന. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാവുന്ന തരത്തിൽ കര്‍ശനമാക്കാനാണ് ആലോചന. 'നോ ഐഡി നോ എൻട്രി' എന്ന കര്‍ണാടക മാതൃകയിലാണ് 23 വയസ്സാകാത്തവര്‍ക്ക് മദ്യ വിൽക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽപന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്. എക്സൈസ് മന്ത്രി കണ്ട ഫയൽ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

KERALA
News Image

‘ഒരു ബീയര്‍ കുടിച്ചിരുന്നു, പിടിച്ചതിലും വലുതായിരുന്നു മാളത്തിൽ’; വെരി വെരി സോറിയെന്ന് ഹെലൻ ഓഫ് സ്പാർട്ട

കണ്ണൂർ ∙ മദ്യപിച്ച് വാഹനം ഓടിച്ചതിനു കേസെടുത്തതിനു പിന്നാലെ വിഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വിഡിയോയില്‍ താൻ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയതിന്റെ പരിശോധന റിപ്പോര്‍ട്ടും പങ്കുവയ്ക്കുന്നുണ്ട്. ഒരു ബീയര്‍ കുടിച്ചുവെന്നത് താന്‍ നിഷേധിക്കുന്നില്ലെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഹെലൻ ഓഫ് സ്പാർട്ട പറയുന്നു. ‘‘ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബീയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വാഹനം ചെക്ക് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്‌ബോക്‌സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി’’ – ഹെലൻ ഓഫ് സ്പാർട്ട പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ എഫ്‌ഐആറില്‍ പരാമർശമുണ്ടായിരുന്നു.

KERALA
News Image

സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി

കോട്ടത്തറ:സെന്റ് ആന്റണീസ് യുപി സ്കൂളിൽ ജൂലൈ 1ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ 6 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മത്സരം നടന്നത്.പേന അടയാളത്തിൽ മത്സരിച്ച അഭിനന്ദ് കെ എസ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ബുക്ക് അടയാളത്തിൽ മത്സരിച്ച എയ്ബൽ റെയാൻ അനീഷ് സാഹിത്യ സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കുയിൽ അടയാളത്തിൽ മത്സരിച്ച നവനിത ശ്രീജിത്ത് അസിസ്റ്റന്റ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. മയിൽ അടയാളത്തിൽ മത്സരിച്ച ജ്യോതി മരിയ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപികയും, ഇലക്ഷൻ സംഘാടകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

KALPETTA
News Image

വിഴിഞ്ഞം ഓഹരികൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും കാട്ടി: പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്‌സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.'എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രം ആലോചിക്കാന്‍ കഴിയുന്ന കാര്യത്തില്‍ അവിടെയുള്ള അദാനിക്കമ്പനിക്ക് ഇത്ര ധൈര്യത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ കഴിഞ്ഞത്. അവിടെയാണ് വ്യക്തതയുണ്ടാവേണ്ടത്', പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎസ്‌സി വന്നാല്‍ വിഴിഞ്ഞത്ത് വിദേശകമ്പനിയുടെ ആധിപത്യം ഉണ്ടാകുമെന്നും അദാനിക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിലും പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചു. നികുതി നിര്‍ദേശമുള്ള ധനബില്‍ ഒളിച്ചുകടത്തിയെന്നും ബക്കാര്‍ഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും മുഖ്യമന്ത്രി കാണിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു.

KERALA
News Image

മഴ തുടരും: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇതിനോടനുബന്ധിച്ച് രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

KERALA
News Image

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേർക്ക് ഷിഗെല്ല രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് 76, വയനാട് 26, തൃശൂർ 14, ആലപ്പുഴ 5, എന്നീ നാല് ജില്ലകളിലാണ് ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം 36, തിരുവനന്തപുരം 19, കണ്ണൂർ 13, കൊല്ലം 15, ഇടുക്കി 3, എറണാകുളം 4, പാലക്കാട് 6, പത്തനംതിട്ട 1 എന്നിവിടിങ്ങളിലും ജൂൺ, ജൂലൈ മാസങ്ങളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു.

KERALA
News Image

അങ്കണവാടി കം ക്രഷ് വർക്കർ നിയമനം

മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള കോൺവെന്റ് കുന്ന് അങ്കണവാടി കം ക്രഷിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനം നടത്തുന്നു. മാനന്തവാടി നഗരസഭയിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്കാണ് അവസരം. താഴെയങ്ങാടി വാർഡ് 25ലെ താമസക്കാർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18-35 വയസ്. പട്ടികവിഭാഗങ്ങൾക്ക് മുന്ന് വർഷം വരെ ഇളവ് ലഭിക്കും. അപേക്ഷകളും വിശദവിവരങ്ങളും മാനന്തവാടി തലശ്ശേരി റോഡിലുള്ള ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ജൂലൈ എട്ട് വൈകുന്നേരം അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 04935 240324, 8086311616.

ARIYIPPU
News Image

ഓവർസീയർ നിയമനം

വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവകലാശാലയുടെ പൂക്കോട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിങ് ഓഫീസിലേക്ക് ഓവർസീയർ (സിവിൽ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ത്രിവത്സര സിവിൽ ഡിപ്ലോമയും നിർമാണ മേഖലയിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സർക്കാറിന്റെ പ്രൈസ് സോഫ്റ്റ്‍വെയറിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള അറിവും പ്രാവീണ്യവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും മറ്റ് യോഗ്യതകളും തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ ഏഴ് വൈകുന്നേരം അഞ്ചിന് മുമ്പ് idwofficepkt@kvasu.ac.in എന്ന മെയിലിലേക്ക് അപേക്ഷയോടൊപ്പം അയക്കണം. നേരത്തെ ജൂൺ 10ന് ഇതേ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 04936 209290, 209219, 209292

ARIYIPPU
News Image

വാഹനം ആവശ്യമുണ്ട്

ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് ഫോർ വീൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള മലമ്പാതകളിലും വനമേഖലകളിലും സഞ്ചരിക്കാൻ കഴിയുന്ന വാഹനമാണ് വേണ്ടത്. ഡ്രൈവർക്ക് സാധുവായ ലൈസൻസും ഫോർ വീൽ വാഹനങ്ങൾ ഓടിക്കാനുള്ള പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ജൂലൈ 10 വൈകുന്നേരം അഞ്ചിനകം ചെയർപേഴ്‌സൺ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റ്, വയനാട്-673122 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 04936 204151.

ARIYIPPU
News Image

കായികാധ്യാപക നിയമനം

സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓടപ്പള്ളം, ചേനാട് ഗവ. ഹൈസ്‌കൂളിൽ താത്കാലികാടിസ്ഥാനത്തിൽ കായികാധ്യാപക നിയമനം നടത്തുന്നു. ബി.പി.എഡ് അല്ലെങ്കിൽ എം.പി.എഡ് തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രതിമാസ ഓണറേറിയം 15,000 രൂപ. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ എന്നിവയുമായി ജൂലൈ 10 രാവിലെ 9.30ന് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9447887798

SULTAN BATHERY
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വിവേകാനന്ദ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂലൈ 3) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ കരിമ്പടക്കുനി, അമ്പലക്കുന്ന്, ടെലിഫോൺ എക്സ്ചേഞ്ച്, ആനേരി, ഈരംകൊല്ലി, കരിംകുറ്റി, വണ്ടിയാമ്പറ്റ, ഒന്നാം മൈൽ പ്രദേശങ്ങളിൽ (ജൂലൈ 3) നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ARIYIPPU
News Image

മീനങ്ങാടി പോളിടെക്നിക്കിൽ നിയമനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന ഇലക്ട്രിക്കൽ വയറിങ്ങ് ആന്റ് സർവ്വീസിങ്, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് എന്നീ കോഴ്സുകളുടെ ഇൻസ്ട്രക്ടർ, ക്ലർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ, ഫുൾ ടൈം സ്വീപ്പർ എന്നീ തസ്തികകളിലേക്ക് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 10 രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 828136209

ARIYIPPU
News Image