Advertisement

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാൽ അടിച്ചിലാടി, പന്നിമുണ്ട, തച്ചമ്പം ട്രാൻസ്ഫോർ പരിധികളിൽ നാളെ (ജൂലൈ 29) രാവിലെ 8:30 മുതൽ 5:30 വരെ വൈദ്യുതി തടസ്സപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ മഠത്തുംകുനി ഭാഗത്ത് നാളെ (ജൂലൈ 29) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

KALPETTA
News Image

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട് ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഉരുള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് പുത്തുമലയിലെ ഹൃദയ ഭൂമിയില്‍ ജൂലൈ 30ന് രാവിലെ ഒന്‍പതിന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ഹൃദയ ഭൂമിയില്‍ അനുസ്മരണവും സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ദുരന്തബാധിതരെയും കുടുംബാംഗങ്ങളെയും കല്‍പ്പറ്റയില്‍ നിന്ന് പുത്തുമലയിലേക്കും തിരികെ കല്‍പ്പറ്റയിലേക്കും എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസുകള്‍ നടത്തും.

KALPETTA
News Image

ഉന്നതികളിൽ ലഘുലേഖ വിതരണം നടത്തി

കോട്ടത്തറ:സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിൻ്റെ സമീപ ത്തുള്ള ഒരുവുമ്മൽ ഉന്നതിയിൽ ലഘുലേഖ വിതരണം നടത്തി. ഹെഡ്മിസ്ട്രസ് ലിസി , അധ്യാപകരായ വിനയ, സി. എലിസബത്ത് എന്നിവരോടൊപ്പം വിദ്യാർഥി പ്രതിനിധികളും ഉന്നതികളിലെ വീടുകൾ സന്ദർശിച്ച് ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്തു.മദ്യം, മയക്കുമരുന്ന് തുടങ്ങിയ മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് കോളനിവാസികൾക്ക് ഇവർ വിശദീകരിച്ചു. ലഹരിയിൽ നിന്ന് അകന്നുനിൽക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും അവർക്ക് ബോധ്യപ്പെടുത്തി.

KALPETTA
News Image
Advertisement

നമ്പ്യാർകുന്ന് ശ്രേയസ് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

നമ്പ്യാർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി മീര ഐ ട്രസ്റ്റ്‌ കണ്ണാശു പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും,തിമിര നിർണ്ണയ ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ടി.യു.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിനെക്കുറിച്ച് മീര ഐ ട്രസ്റ്റിലെ അമ്പിളി വിശദീകരിച്ചു.ഡോക്റ്റേഴ്സ് ദിനാചരണ ത്തിന്റെ ഭാഗമായി ഡോ.അമൃതയെ ആദരിച്ചു.സി ഡി ഒ മാരായ കെ. പി.വിജയൻ,രാധ പ്രസാദ്,ഷൈല എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

വന്യമൃഗ പ്രതിരോധത്തിന് 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കും- മന്ത്രി ഷിബു ബേബി ജോണ്‍

വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയില്‍ 60 കിലോ മീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതെന്നും നിലവിലുള്ള 25 കിലോ മീറ്ററിലുള്ള സോളാര്‍ ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്ല്യൂ. ഡി റസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖല വയനാടാണെന്നും വന മേഖലയോട് ചേര്‍ന്ന് ആള്‍ താമസമുള്ള സാഹചര്യം പരിഗണിച്ച് ജില്ലയിലെ വന പ്രദേശത്തിന്റെ വാഹക ശേഷി പഠിക്കാന്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുുണ്ടെന്നും മന്ത്രി പറഞ്ഞു. പഠനത്തിന്റെ ഭാഗമായി കടുവ, ആന എന്നിവയുടെ എണ്ണം എടുക്കുന്നതോടൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഓഗസ്റ്റ് ആറിന് പാലക്കാട് ജില്ലയില്‍ സമഗ്ര ചര്‍ച്ച നടത്തും. വിവിധ കാടുകളില്‍ നിന്നും പിടിക്കുന്ന കടുവകളെ മറ്റ് ടൈഗര്‍ റിസര്‍വുകളിലേക്ക് മാറ്റുന്നതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വന മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍, വനം വകുപ്പ്, ജനപപ്രതിനിധികള്‍, തദ്ദേശ സ്ഥാപപനങ്ങള്‍, ജനജാഗ്രത സമിതികളുടെ കൂട്ടായ സഹകരണത്തോടെ മാത്രമെ പരിഹാരം കണ്ടെത്താന്‍ സാധിക്കുവെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷകന്റെ ഭൂമി കര്‍ഷകനും വന ഭൂമി വനത്തിനും ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കും. വനം വകുപ്പിന് കീഴിലുള്ള 100 കിലോ മീറ്റര്‍ റോഡിന്റെ ക്ലിയറന്‍സ് ഉറപ്പാക്കും. നൂറു ദിവസത്തിനകം ജില്ലയ്ക്ക് നാല് റാപിഡ് റസ്‌പോണ്‍സ് ടീമിനെ നല്‍കും. വാച്ചര്‍മാര്‍ക്ക് അധിക ഉപകരണങ്ങള്‍ ലഭ്യമാക്കി കൂടുതല്‍ സജ്ജരാക്കും. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും അദാലത്തില്‍ വകുപ്പില്‍ ഫയല്‍ ചെയ്തിട്ടുള്ള (ഒ.ആര്‍)പരാതികള്‍ പുന:പരിശോധിച്ച് തീര്‍പ്പാക്കല്‍, കൃഷിനാശവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം ലഭ്യമാക്കല്‍, കര്‍ഷകന്റെ ഭൂമിയ്ക്ക് എന്‍.ഒ.സി അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ എം.എല്‍.എ ഐ.സി ബാലകൃഷണന്‍ പങ്കെടുത്തു.

KALPETTA
News Image

ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്

ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോണ്‍- 7994449314

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള 15 കെവിഎ ഡീസൽ ജനറേറ്റർ സെറ്റ് ലേലം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ആഗസ്റ്റ് 10ന് രാവിലെ 11ന് ക്വട്ടേഷൻ തുറക്കും. ഫോണ്‍- 9744113243

ARIYIPPU
News Image

റീ ടെണ്ടർ

മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ 131 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ പാൽ ആഗസ്റ്റ് മുതൽ 2027 മാർച്ച് വരെയുള്ള നിശ്ചിത ദിവസങ്ങളിൽ അങ്കണവാടി കേന്ദ്രങ്ങളിൽ എത്തിക്കാന്‍ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്ര വച്ച റീ ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 11ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടർ ഫോം സ്വീകരിക്കും. ഫോൺ - 04935 240324, 8086311616

ARIYIPPU
News Image

ക്വട്ടേഷൻ നോട്ടീസ്

ജില്ലാ വ്യവസായ കേന്ദ്രം, ഉപ കാര്യാലയങ്ങളായ വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളുടേയും ബോർഡുകൾ നിർദ്ദിഷ്ട മാതൃകയിൽ നിർമ്മിച്ചു നൽകാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 30ന് വൈകുന്നേരം മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് സമർപ്പിക്കണം. ഫോൺ- 04936 202485

ARIYIPPU
News Image

വടകര എംഡിഎംഎ കേസ്: പേരാമ്പ്രയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര: വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ . പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള ഇവരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കേസിൽ ഇതുവരെ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഗ്രീഷ്മ. പേരാമ്പ്ര വിആർസിയിലെ തന്നെ അധ്യാപികയാണ് ഗ്രീഷ്മ .അതേസമയം വടകരയിൽ എംഡിഎംഎ വിൽപന കേസിൽ അറസ്റ്റിലായ രണ്ട് താത്കാലിക അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപ ഇടപാട് നടന്നതായി കണ്ടെത്തി. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര ബി.ആർ.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന കെ.സി.കീർത്തന, കെ.കാവ്യ എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും സമഗ്ര ശിക്ഷാ അഭിയാന് കീഴിലെ താത്കാലിക അധ്യാപികമാരാണ്. പോലീസ് നടത്തിയ സാമ്പത്തിക പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപ എത്തിയിട്ടുണ്ട്. കാവ്യയുടെ അക്കൗണ്ടിൽ കഴിഞ്ഞ 5 മാസത്തിനിടെ 9 ലക്ഷം രൂപയുടെ ഇടപാടും കണ്ടെത്തി. ലഹരി വിൽപന നടത്തി ലഭിച്ച പണമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ഇടപെട്ടു. അധ്യാപകരുടെ അറസ്റ്റ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമഗ്ര ശിക്ഷാ അഭിയാനിൽ നിന്ന് വകുപ്പ് തേടിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും. ഇവർക്കെതിരെ നേരത്തെ ഉയർന്ന പരാതികളിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതും ജില്ലാ ഓഫീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ 15 ബി.ആർ.സിക്ക് കീഴിലുള്ള മുഴുവൻ താത്കാലിക അധ്യാപകരെയും കുറിച്ച് വിശദമായ പരിശോധന നടത്താനും തീരുമാനിച്ചു.

KERALA
News Image

മുത്തങ്ങയിൽ വൻ ലഹരി വേട്ട 17.188 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ബത്തേരി: വാണിജ്യ അളവിൽ സ്കൂട്ടറിൻ്റെ വൈപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ, കെ.ഫഹദ് (25) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എൽ 84 ഇ 6609 നമ്പർ സ്‌കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിന്റെ വൈസറി നുള്ളിൽ തുണി സഞ്ചിയിൽ നിന്ന് 17.188 ഗ്രാം എം.ഡി.എം.എ യും സ്മോ ക്കിങ് ഗ്ലാസ് ട്യൂബും കണ്ടെടുത്തത്. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്ത‌ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കോട്ടൂർ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിൽ 124.39 ഗ്രാം എം.ഡി. എം.എയുമായി അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെയും പിടികൂടിയിരുന്നു.

SULTAN BATHERY
News Image

പത്തില പ്രദർശനം സംഘടിപ്പിച്ചു

കണിയാമ്പറ്റ ഗവ യുപി സ്‌കൂളിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പത്തില പ്രദർശനം സംഘടിപ്പിച്ചു. രാജേഷ് വൈദ്യർ പ്രദർശനം ഉദ്ഘാടനം ചെയ്തു . "ആരോഗ്യം ആയുർവേദത്തിലൂടെ" എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി. പ്രധാനാധ്യാപിക കെ.യു. സിനി, അധ്യാപകരായ പി.ജെ റൈചൽ, സാലി മാത്യു, കെ.ടി സാബിത, കെ.എം സാജിത എന്നിവർ സംസാരിച്ചു.

KALPETTA
News Image

താലൂക്ക് വികസന സമിതി യോഗം

ആഗസ്റ്റ് മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം വൈത്തിരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഒന്നാം തിയതി രാവിലെ 10.30ന് ചേരും.

ARIYIPPU
News Image

വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ യു പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്രവും പൊതുവിജ്ഞാനവും ആസ്പദമാക്കി ക്വിസ് മത്സരം നടത്തുന്നു. ആഗസ്റ്റ് എട്ടിന് രാവിലെ 10.30 മുതൽ കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ആസൂത്രണ ഭവൻ ഹാളിൽ നടക്കുന്ന മത്സരത്തിൽ ഒരു വിദ്യാലയത്തിൽ നിന്നും രണ്ടു പേരടങ്ങിയ ടീമിന് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാലയങ്ങൾ ആഗസ്റ്റ് മൂന്നിനകം 9048010778, 9496344025 നമ്പറിൽ രജിസ്റ്റർ ചെയ്യണം.

ARIYIPPU
News Image

ഇന്നലത്തെ വിലയൊന്നുമല്ല ഇന്ന്, കൂടിയതിലും വേഗത്തിൽ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,215 രൂപ എന്ന നിലയിലും പവന് 1,05,720 രൂപ എന്ന നിലയിലും തുടരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.

KERALA
News Image

പോളിടെക്നിക് കോളേജ് പ്രവേശനം

2026-27 അധ്യായന വർഷത്തിൽ മേപ്പാടി ഗവപോളിടെക്‌നിക് കോളേജിൽ ഒന്നാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 31 കോളേജിൽ നടത്തും. താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 11 മണിക്കകം അഡ്മിഷന് കോളേജിൽ നേരിട്ട് എത്തണം. നിലവിൽ അപേക്ഷ നൽകിയവർക്കും പുതിയതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങൾ www.le.polyadmission.org ൽ ലഭ്യമാണ്. ഫോണ്‍-7012319448, 8921228437

ARIYIPPU
News Image

വയർമാൻ പ്രായോഗിക പരീക്ഷ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമാൻ പരീക്ഷ 2025-ൻ്റെ ഭാഗമായുള്ള വയർമാൻ പ്രായോഗിക പരീക്ഷ ജൂലൈ 30, 31 തീയതികളിൽ മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിൽ നടത്തുന്നു. വയർമാൻ എഴുത്ത് പരീക്ഷ പാസായിട്ടുള്ള വയനാട് ജില്ലയിലെ അപേക്ഷകർ samraksha.ceikerala.gov.in എന്ന വെബ് സൈറ്റില്‍ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് പ്രായോഗിക പരീക്ഷക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 295004

ARIYIPPU
News Image

കൺസർവ്വേഷൻ ബയോളജിസ്റ്റ്

സൗത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെൻറ് ഏജൻസിയ്ക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ കൺസർവ്വേഷൻ ബയോളജിസ്റ്റിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സമർപ്പിക്കാം. (e-mail- dfoswd@gmail.com). വിശദവിവരങ്ങൾ www.forest.kerala.gov.in വെബ് സൈറ്റിൽ നിന്നും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ- 04936 203428

ARIYIPPU
News Image

ലഹരിയില്ലാ സമൂഹം നമ്മുടെ ലക്ഷ്യം പരിപാടി നടത്തി

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, ലഹരിക്കതിരായ സാമൂഹിക പ്രതിബദ്ധത വളർത്താനും, സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും, കടകളിൽ ലഹരി വിരുദ്ധ ലഘുലേഖകൾ പതിപ്പിച്ചു.ലഹരിയില്ല സമൂഹം നമ്മുടെ ലക്ഷ്യം ,എന്ന പരിപാടിക്ക് സ്കൂൾ പ്രധാനാധ്യാപിക ലിസി ടീച്ചർ നേതൃത്വം നൽകി. ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ സിസ്റ്റർ എലിസബത്ത്, അധ്യാപകരായ ജെസ്ലിയ,വിനീത എന്നിവരും, സ്കൂൾ ലീഡർ അഭിനന്ദ് കെ എസും മറ്റ് വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.വിദ്യാർത്ഥികൾ, യുവാക്കൾ, രക്ഷിതാക്കൾ, എന്നിവർക്ക് ലഹരിക്കെതിരെ ജാഗ്രത സന്ദേശങ്ങൾ നൽകുന്നതിന് പരിപാടി കൊണ്ട് സാധിച്ചു. കൂടാതെ ലഹരി ഉപയോഗം തടയുന്നതിൽ സമൂഹത്തിൻറെ കൂട്ടായ ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുന്നതിനും, ലഹരി മുക്ത സമൂഹം സൃഷ്ടിക്കുന്നതിന് വ്യാപാരികളും, പൊതുജനങ്ങളും, ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറയാനും സാധിച്ചു.

KALPETTA
News Image

സികെ കുടുംബ സംഗമം 2026 നടത്തി

പിണങ്ങോട്: പിണങ്ങോട് പ്രദേശത്തെ പഴയകാല കുടുംബവും പ്ലാൻ്ററും ആയ ചേനോരത്ത് കണ്ടി കുഞ്ഞികുട്ട്യാലി ഹാജി - പുനത്തിൽ കദിയ എന്നിവരുടെ മക്കളായ മമ്മുഹാജി , കുഞ്ഞബ്ദുള്ള ഹാജി,ആമിന, മൊയ്തു ഹാജി എന്നിവരുടെ സന്താന പരമ്പരയിൽ പെട്ട കുടുംബാംഗങ്ങളുടെ, കേരളത്തിനകത്തും പുറത്തും വിദേശത്തും ഉള്ളതുമായ ആയിരത്തിൽ പരം കുടുംബാംഗങ്ങൾ പിണങ്ങോട് ഒത്തുകൂടി.വിദേശത്തുള്ള ആളുകൾക്ക് അവധിക്കാലം ആയതിനാൽ ഏതാണ്ട് കുടുംബാംഗങ്ങൾക്കും പങ്കെടുക്കാൻ അവസരമുണ്ടായി. കുടുംബസംഗമം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സികെ കുടുംബ ഡയറക്ടറി പ്രകാശനം നിർവഹിക്കുകയും ചെയ്തു.ചെയർമാൻ ഉമ്മർ സി കെ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ, വെങ്ങപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ , പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ കാതിരി ,കല്ലങ്കോടൻ മൊയ്തു ,പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് ,റഹൂഫ് എം ,ഇസ്ഹാഖ് വി,ജാബിറലി സി കെ , ഷമീംബക്കർ സികെ,നിഷിൻ തസ്ലീം സിഎം,മുംതാസ് ടീച്ചർ ,റോഷൻ പവാസ്, സുൽഫിയ എന്നിവർ സംസാരിച്ചു.ജനറൽ കൺവീനർ അബ്ദുൽ അസീസ് സി കെ സ്വാഗതവും പറഞ്ഞു. കുടുംബ ചരിത്രം അബ്ദുൽ ഗഫൂർ താനേരി ഇബ്രാഹിം പുനത്തിൽ എന്നിവർ വിശദീകരിച്ചു.കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .ജുമൈല .സി കെ നന്ദിപറഞ്ഞു.ഉസ്മാൻ സി കെ ,അയ്യൂബ് സി കെ , ഹാഫിസ് സി സി കെ ,തൻസീർ സിഎ,ഷിബിന , റഹ്മത്ത് സി കെ , ഹമിം ജാസിർ, ഹാരിസ് കെപി എന്നിവർ നേതൃത്വം നൽകി.

KALPETTA
News Image