പോത്തിറച്ചി വില കുതിക്കുന്നു; കയറ്റുമതിയില്‍ ആദ്യ 3 രാജ്യങ്ങളില്‍ ഇന്ത്യയും; നേട്ടമുണ്ടാക്കി യുപിയും ഹരിയാനയും
കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിയില്‍ പോത്ത്, എരുമ ഇറച്ചിക്ക് വില കുതിക്കുന്നു. അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ആ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഏകദേശം 1,493 മില്യണ്‍ ഡോളറിന്റെ ബഫലോ മീറ്റാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 896 മില്യണ്‍ ഡോളിനാണ് കയറ്റുമതി ചെയതത്. ഇതില്‍ കൂടുതലും ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്.കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എപിഇഡിഎയുടെ പരിധിയിലുള്ള കാര്‍ഷികോത്പന്നങ്ങളില്‍ പോത്തിറച്ചി, ബസുമതിയല്ലാത്ത അരി, ബസുമതി അരി എന്നിവയുടെ കയറ്റുമതി മൂല്യം ഏകദേശം 7,641 ബില്യണ്‍ ഡോളറായിരുന്നു. ഇതും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. 2026ലെ ആഗോള ബീഫ് കയറ്റുമതി പട്ടികയില്‍ ബ്രസീല്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.വിയറ്റ്‌നാം, മലേഷ്യ, ഈജിപ്ത്, ഇന്തൊനേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും പോത്തിറച്ചി കയറ്റുമതി ചെയ്യുന്നത്. പോത്തിറച്ചി എന്ന പരിധിയില്‍ വരുന്ന പശു, കാള, ക്ടാവ് എന്നിവയുടെ കയറ്റുമതി ചെയ്യുന്നത് രാജ്യത്തു നിരോധിച്ചിട്ടുണ്ട്. അതേസമയം, പോത്തിറച്ചി, പോള്‍ട്രി, ആട്ടിറച്ചി എന്നിവ വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
എച്ച്എസ്എസ്ടി റഷ്യൻ നിയമനം
തിരുവനന്തപുരം, വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) റഷ്യൻ തസ്തികയിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14ന് രാവിലെ 11.30 ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോണ്‍: 0472 2882032.
സ്പെയിനിലേക്ക് പോകുന്നോ? ഈ 10 തെറ്റുകൾ ചെയ്താൽ പിഴ ലക്ഷങ്ങൾ; യാത്രയ്ക്ക് മുമ്പ് അറിയാം
ലോകത്തിലെ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. എന്നാൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ പൊതുസ്ഥലങ്ങളിലെ അച്ചടക്കലംഘനങ്ങൾ നിയന്ത്രിക്കാൻ സ്‍പെയിനിലെ വിവിധ നഗരങ്ങളും പ്രാദേശിക ഭരണകൂടങ്ങളും കർശന നിയമങ്ങളാണ് നടപ്പാക്കുന്നത്. യാത്രയ്ക്ക് മുമ്പ് പ്രാദേശിക നിയമങ്ങൾ അറിയാതെ പോയാൽ വലിയ പിഴകൾ നേരിടേണ്ടി വന്നേക്കാം. സ്പെയിനിലെ പല നഗരങ്ങളിലും നിയമങ്ങൾ ഒരുപോലെയല്ല. പ്രത്യേകിച്ച് ബാഴ്സലോണ, മല്ലോർക്ക, ഇബിസ, ബെനിഡോം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രാദേശിക ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. അതിനാൽ യാത്രക്കാർ സന്ദർശിക്കുന്ന സ്ഥലത്തെ നിയമങ്ങൾ മുൻകൂട്ടി പരിശോധിക്കുന്നത് സുരക്ഷിതമാണ്.1. പൊതുസ്ഥലങ്ങളിൽ മദ്യപിച്ചാൽ പിഴതെരുവുകളിലും ചില പൊതുസ്ഥലങ്ങളിലും മദ്യപിക്കുന്നത് സ്പെയിനിലെ പല മേഖലകളിലും നിയന്ത്രിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച് ബാലിയാറിക് ദ്വീപുകൾ പോലുള്ള വിനോദസഞ്ചാര മേഖലകളിൽ നിയമലംഘനം നടത്തിയാൽ സ്ഥലത്തുവെച്ചുതന്നെ പിഴ ചുമത്താൻ സാധിക്കും. ചില പ്രദേശങ്ങളിൽ പിഴ ആയിരക്കണക്കിന് യൂറോ വരെ ഉയരാം.2. ബീച്ചിൽ പുകവലി സൂക്ഷിക്കണംസ്പെയിനിലെ നിരവധി ബീച്ചുകളിൽ പുകവലിക്ക് നിയന്ത്രണമുണ്ട്. ചില പ്രദേശങ്ങളിൽ സിഗരറ്റ് വലിക്കുന്നതിനും ബീച്ചിൽ മാലിന്യം ഉപേക്ഷിക്കുന്നതിനും പിഴ ചുമത്തുന്നുണ്ട്. പുതിയ പുകയില നിയന്ത്രണ നിർദേശങ്ങൾ പ്രകാരം ബീച്ചുകൾ ഉൾപ്പെടെയുള്ള കൂടുതൽ തുറന്ന ഇടങ്ങളിൽ പുകവലി നിരോധനം വ്യാപിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.3. ബീച്ച് ഷവറിൽ സോപ്പ് ഉപയോഗിക്കരുത്കടൽത്തീരത്തെ ഷവറുകളിൽ സോപ്പ്, ഷാംപൂ തുടങ്ങിയവ ഉപയോഗിക്കുന്നത് ചില നഗരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ജല മലിനീകരണം ഒഴിവാക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.4. ബീച്ചിൽ സ്ഥലം പിടിച്ചിടുന്നത് പ്രശ്‍നമാകാംഅനുമതിയില്ലാതെ കുട, കസേര തുടങ്ങിയവ ഉപയോഗിച്ച് ബീച്ചിൽ വലിയ സ്ഥലം കൈവശപ്പെടുത്തുന്നതും ചില പ്രദേശങ്ങളിൽ നിയമവിരുദ്ധമായി കണക്കാക്കുന്നു. പ്രാദേശിക ചട്ടങ്ങൾ അനുസരിച്ച് പിഴ ലഭിക്കാം.5. സ്വിംവെയറിൽ നഗരത്തിലൂടെ നടക്കുന്നത് ഒഴിവാക്കുകബീച്ചിന് പുറത്തുള്ള നഗരവീഥികളിൽ സ്വിംസ്യൂട്ട് മാത്രം ധരിച്ച് നടക്കുന്നത് ചില വിനോദസഞ്ചാര നഗരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. പൊതുശീലങ്ങളും നഗരത്തിന്റെ അന്തരീക്ഷവും സംരക്ഷിക്കാനാണ് ഈ നിയന്ത്രണം.6. അമിത ശബ്‍ദവും രാത്രി ബഹളവും ഒഴിവാക്കണംഹോട്ടലുകളിലും താമസസ്ഥലങ്ങളിലും രാത്രി സമയത്ത് അമിത ശബ്‍ദമുണ്ടാക്കി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ പിഴ നേരിടേണ്ടിവരും. പ്രത്യേകിച്ച് വിനോദസഞ്ചാര മേഖലകളിൽ ശബ്ദ നിയന്ത്രണ നിയമങ്ങൾ കർശനമാണ്.7. പൊതുമുതൽ നശിപ്പിച്ചാൽ നടപടിപൊതു സ്ഥലങ്ങളിലെ സൗകര്യങ്ങൾ നശിപ്പിക്കൽ, ചുമരുകളിൽ എഴുത്തുകൾ വരയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും സ്പെയിനിൽ കർശന നടപടിയുണ്ട്.8. ലഹരിവസ്‍തു ക്കളുടെ കാര്യത്തിൽ ജാഗ്രതഅനധികൃത ലഹരിവസ്‍തുക്കളുടെ കൈവശംവെക്കലും ഉപയോഗവും ഗുരുതര കുറ്റമാണ്. പൊതുസ്ഥലങ്ങളിൽ ഇത്തരം വസ്‍തുക്കളുമായി പിടിക്കപ്പെട്ടാൽ നിയമനടപടികൾ നേരിടേണ്ടി വരാം.9. പ്രാദേശിക നിയമങ്ങൾ അറിയാതെ യാത്ര ചെയ്യരുത്സ്പെയിനിലെ ഓരോ നഗരത്തിനും സ്വന്തം നിയമങ്ങളുണ്ട്. ബാഴ്സലോണയിലെ നിയമങ്ങൾ മാഡ്രിഡിൽ നിന്ന് വ്യത്യസ്‍തമായിരിക്കാം. അതിനാൽ യാത്രയ്ക്ക് മുമ്പ് സന്ദർശിക്കുന്ന നഗരത്തിന്റെ ഔദ്യോഗിക നിർദേശങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.10. വിനോദം ആസ്വദിക്കുമ്പോൾ നിയമം മറക്കരുത്സ്പെയിൻ യാത്ര കൂടുതൽ മനോഹരമാക്കാൻ പ്രാദേശിക സംസ്‍കാരത്തെയും നിയമങ്ങളെയും മാനിക്കുക എന്നതാണ് പ്രധാന കാര്യം. ചെറിയൊരു അശ്രദ്ധ പോലും വലിയ പിഴയിലേക്കും യാത്രാ ബുദ്ധിമുട്ടുകളിലേക്കും നയിക്കാം.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം ഒരുങ്ങും; പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ദേശീയ സെമിനാര്‍ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ഭാവി തലമുറയ്ക്ക് പഠിക്കാന്‍ ഇടം ഉണ്ടാകണമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 17ാം ചരമവാര്‍ഷികമായിരുന്നു ഇന്ന്. പാണക്കാട് തങ്ങളുടെ ഓര്‍മ ദിവസത്തില്‍ വൈകാരികമായ ഓര്‍മക്കുറിപ്പാണ് പി കെ കുഞ്ഞാലിക്കുട്ടി പങ്കുവെച്ചത്. അല്‍ അസ്ഹറിലെ പഠനം കഴിഞ്ഞ് തങ്ങള്‍ നാട്ടിലെത്തിയത് മുതല്‍ ഒരുമിച്ചുണ്ടായ ബന്ധമാണ് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചുപോയതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പാണക്കാട് തങ്ങള്‍ ഒരേ സമയം വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയിലടക്കം സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ ശിഹാബ് തങ്ങള്‍ സ്വീകരിച്ച ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളെക്കുറിച്ചും കുഞ്ഞാലിക്കുട്ടി ഓര്‍മിച്ചു.
മഴ: വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളപൊക്ക-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി താലൂക്കുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എട്ട് ക്യാമ്പുകളിലായി 76 കുടുംബങ്ങളിലെ 181 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ഗവ എല്‍.പി സ്‌കൂള്‍, സുഗന്ധഗിരി യു.പി സ്‌കൂള്‍, അച്ചൂരാനം എല്‍.പി സ്‌കൂള്‍, കുട്ടമംഗലം ഓര്‍ഫനേജ് സ്‌കൂള്‍, എച്ച്.ഐ.എം സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഓര്‍ഫനേജ് സ്‌കൂള്‍, മാനന്തവാടി താലൂക്കിലെ പുളിഞ്ഞാല്‍ സ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂളുകളിലാണ് നിലവില്‍ ക്യാമ്പ് ആരംഭിച്ചത്.
അഡ്മിഷൻ ആരംഭിച്ചു.
കെൽട്രോണിൻ്റെ സുൽത്താൻ ബത്തേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ടീച്ചേർസ് ട്രെയിനിംഗ് , കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് , ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് , ഡിപ്ലോമ ഇൻ ടാലി ആന്‍ഡ് ഫോറിൻ അക്കൗണ്ടിങ് മാനേജെന്റ്, വേർഡ് പ്രോസസ്സിംഗ് ആന്‍ഡ് ഡാറ്റ എൻട്രി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളിലേക് അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുള്ളവർ ചുങ്കം ഐശ്വര്യ മാളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തി അഡ്മിഷൻ നേടണം. ഫോണ്‍- 7902281422, 8606446162.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റി
ജില്ലയിൽ വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നം. 211/2025, 213/25, 214/25) തസ്തികയിലേക്ക് ഓഗസ്റ്റ് നാല്, അഞ്ച് തിയ്യതികളിൽ സുൽത്താൻബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
എക്സൈസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് അബ്‌കാരി/എൻ.ഡി.പി.എസ് മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതായി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കൽപ്പറ്റയിലെ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അബ്കാരി/എൻ.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പ്പാദനം, വിൽപന, കടത്ത് സംബന്ധിച്ചുള്ള പരാതികളും വിവരങ്ങളും 04936-288215 എന്ന നമ്പറിലും 1800 425 2848 എന്ന ടോൾഫ്രീ നമ്പറിലും വിളിച്ചറിയിക്കാം. എക്സൈസ് കൺട്രോൾ റൂം കൽപ്പറ്റ-04936-288215, എക്സൈസ് റെയിഞ്ച് ഓഫീസ്, കൽപ്പറ്റ-04936-208230, എക്സസ് സർക്കിൾ ഓഫീസ്, കൽപ്പറ്റ- 04936-202219, എക്സൈസ് റെയിഞ്ച് ഓഫീസ്. മാനന്തവാടി- 04935-244923, എക്സൈസ് സർക്കിൾ ഓഫീസ്. മാനന്തവാടി-04935-240012, എക്സൈസ് റെയിഞ്ച് ഓഫീസ്, ബത്തേരി, 04936-227227, എക്സൈസ് സർക്കിൾ ഓഫീസ് ബത്തേരി-04936-248190, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, മീനങ്ങാടി- 04936-246180, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ-9447178064, അസി.എക്സൈസ് കമ്മിഷണർ- 9496002872, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കൽപ്പറ്റ- 9400069663, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ, മാനന്തവാടി-9400069667, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ, സു. ബത്തേരി- 9400069665, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ, സ്പെഷ്യൽ സ്ക്വാഡ്- 9400069666, എക്സൈസ് റെയിഞ്ച് ഇൻസ്പെക്‌ടർ, കൽപ്പറ്റ- 9400069668, എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, മാനന്തവാടി- 9400069670, എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, സുൽത്താൻ ബത്തേരി- 9400069669
വയനാട് ജില്ലയില്‍ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ല - താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലാതല കൺട്രോൾ റൂം- 04936 204151, 9526804151, 8078409770. വൈത്തിരി താലൂക്ക്- 04936 256100, 04936 255229, 8590842965, 9447097705 ബത്തേരി താലൂക്ക്-04936 220296, 04936 223355, 6238461385, 9447097707 മാനന്തവാടി താലൂക്ക്- 04935 240231, 04935 241111, 9446637748, 9447097704. പൊതുജനങ്ങൾക്ക് 1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.
ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദ സഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ വയനാട്ടിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദ സഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കുകയും വേണം. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യർഥിച്ചു.
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതിയിൽ വെള്ളം കയറിയത്തിനെ തുടർന്ന് കാപ്പുവയൽ ജി എൽ പി സ്കൂളിലേക്കാണ് ആളുകളെ മാറ്റിയത്. എട്ട് കുടുംബങ്ങളിലെ 24 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇതില്‍ എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് മുന്ന് കുടുംബങ്ങളെയും കാപ്പുവയൽ ജി എൽ പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതില്‍ നാല് പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്.
ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും: മുഖ്യമന്ത്രി
മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശക്തമായ മഴയുടേയും മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റവന്യൂമന്ത്രി സ്ഥിരീകരിച്ചു. ഇടുക്കിയില്‍ രണ്ട് പേരുടേയും കോട്ടയത്ത് ഒരാളുടേയും മരണമാണ സ്ഥിരീകരിച്ചത്. ഇടുക്കി കൊടിയത്തൂര്‍ വില്ലേജ് സുമതി (65), പീരുമേട് പ്രഭാകരന്‍ (77), കോട്ടയം സ്വദേശി ജോസഫ് ജോണി (26) എന്നിവരാണ് മരിച്ചത്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. തെക്കന്‍ ജില്ലകളില്‍ മഴ കുറയാനാണ് സാധ്യത. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കാന്‍ നിര്‍ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി
മഞ്ഞൂറ: കൃഷിയിടത്തിലെ മീൻകുളത്തിന് സമീപം കർഷകനെ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ് (57) മരിച്ചത്. ഇന്നു രാവിലെ ഏഴോടെ വീടിന് സമീപത്തെ മീൻ കുളത്തിനടുത്തേക്കു പോയ ബെന്നി കുറച്ചുനേരം കഴിഞ്ഞും തിരിച്ചെത്താത്തതിനാൽ ഭാര്യ മോളി അന്വേഷിച്ചപ്പോഴാണ് കുളക്കരയിൽ വീണ് കിടക്കുന്ന ബെന്നിയെ കണ്ടത്. ഉടൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ മോട്ടോറിൽ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സംശയം. ദേവസ്യയുടേയും, പരേതയായ ഏലിയാമ്മയുടേയും മകനാ ണ്. ഭാര്യ മോളി കല്ലോടി പറമറ്റത്തിൽ കുടുംബാംഗമാണ്. യുകെ യിലുള്ള ആൽബിനും മെൽബിനുമാണ് മക്കൾ. മരുമകൾ: ഹണി ആൽബിൻ(യുകെ). സഹോദരങ്ങൾ: ഡെയ്‌സി പാലക്കത്തടത്തിൽ, സിബി സെബാസ്റ്റ്യൻ(ഏരിയ മാനേജർ, ദീപിക, കൽപ്പറ്റ), ഷിന കളത്തിപറമ്പിൽ.
മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം, 3 മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി, റാന്നിയിൽ സ്ഥിതി ആശങ്കാജനകമായി തുടരുന്നു
സംസ്ഥാനത്ത് മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം. 3 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിനു മുകളിലും മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. കോട്ടയത്ത് പാല, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. കെ കെ റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു.
എൽപിജി, നികുതി, റെയിൽവേ; ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ സ്വാധീനിക്കുന്ന 7 മാറ്റങ്ങൾ
ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് വ്യക്തിഗത ധനകാര്യവുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഐടിആർ ഫയലിങ്, ബാങ്കിങ് സേവനങ്ങൾ, എൽപിജി വില, റെയിൽവേ ടിക്കറ്റ് ബുക്കിങ് തുടങ്ങി സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മേഖലകളിലാണ് പ്രധാന മാറ്റങ്ങൾ വരുന്നത്.ആദായ നികുതി റിട്ടേൺ സമർപ്പണത്തിൽ സമയപരിധി പാലിക്കേണ്ടത് കൂടുതൽ പ്രധാനമാകും. വൈകിയുള്ള ഫയലിങ് പിഴയ്ക്കും മറ്റ് സാമ്പത്തിക ബാധ്യതകൾക്കും കാരണമാകാം. നികുതി വിവരങ്ങൾ കൃത്യമായി നൽകാനും രേഖകൾ സൂക്ഷിക്കാനും നികുതിദായകർ ശ്രദ്ധിക്കണം.റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലും മാറ്റങ്ങൾ വരും. ടിക്കറ്റ് ബുക്കിങ് കൂടുതൽ സുഗമമാക്കാനും ദുരുപയോഗം കുറയ്ക്കാനുമാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നത്.ഓരോ മാസവും പുനഃപരിശോധിക്കുന്ന എൽപിജി സിലിണ്ടർ വിലയിലും ഓഗസ്റ്റ് 1 മുതൽ മാറ്റമുണ്ടാകാം. പാചകവാതക വിലയിലെ വ്യത്യാസം കുടുംബ ബജറ്റിനെയും വ്യാപാര ചെലവുകളെയും നേരിട്ട് ബാധിക്കും.
കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍
മഴക്കെടുതിയില്‍ മധ്യകേരളം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു.അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകന്‍ രാജേഷിനേയും രക്ഷപ്പെടുത്തിപൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകന്‍ ജോസഫാണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയ്ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കോട്ടയം തീക്കോയിയില്‍ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗിമകമായി തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. പാലായും ഈരാറ്റുപേട്ടയും വെള്ളത്തില്‍ മുങ്ങി.
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു; വില കുറയ്ക്കുന്നത് തുടർച്ചയായ രണ്ടാംതവണ
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി.കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും.തുടർച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.പശ്ചിമേഷ്യയിലെ സ്ഥിതിഗതികളടക്കം ചർച്ച ചെയ്യാനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിന് വില കുറച്ചിരിക്കുന്നത്.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ ഇന്ധനലഭ്യതയും ഇന്ധനവിതരണവും ഉൾപ്പെടെ വിശദമായി ചർച്ചയായി. രാജ്യത്ത് എൽപിജി, പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നാണ് യോഗത്തിലെ വിലയിരുത്തൽ. അതിനിടെ, എൽപിജിക്കായി പശ്ചിമേഷ്യൻ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ അമേരിക്കയിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2027-ഓടെ എൽപിജിയുടെ 25 ശതമാനവും അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നായിരുന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നേരത്തേ വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ജൂലായിലും ഓഗസ്റ്റിലുമായി തുടർച്ചയായി വില കുറച്ചിരിക്കുന്നത്.
വില കൂടിയെങ്കിലും മോഹം കുറഞ്ഞില്ല: സ്വർണം വാങ്ങാൻ ഇന്ത്യക്കാർ വാരിയെറിഞ്ഞത് 1.98 ലക്ഷം കോടി; കണക്ക് പുറത്ത്
വാങ്ങുന്ന സ്വർണത്തിന്റെ അളവിൽ കുറവ് വരുത്തിയെങ്കിലും ഇന്ത്യക്കാർ സ്വർണം വാങ്ങുന്നതിനായി ചെലവഴിച്ച തുകയിൽ വൻ വർധനവ്. 2026 ഏപ്രിൽ–ജൂൺ പാദത്തിൽ സ്വർണം വാങ്ങാൻ മാത്രം ഇന്ത്യാക്കാർ അധികമായി ചെലവിട്ടത് 65,600 കോടി രൂപയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ത്യയിലെ മൊത്തം സ്വർണ ഉപഭോഗം 6 ശതമാനം ഇടിഞ്ഞ് 131.4 ടണ്ണിലെത്തി. എന്നാൽ സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നതോടെ ഉപഭോക്താക്കൾ ചെലവഴിച്ച ആകെ തുകയിൽ 50 ശതമാനത്തിന്റെ വൻ വർധനവാണുണ്ടായത്.കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1.33 ലക്ഷം കോടി രൂപയായിരുന്ന വിപണി മൂല്യം ഇത്തവണ 1.98 ലക്ഷം കോടി രൂപയായി ഉയരുകയായിരുന്നു. വില ഉയർന്നപ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾ സ്വർണത്തിനുള്ള മുൻഗണന കുറച്ചിട്ടില്ലെന്നും, എന്നാൽ ബജറ്റിന് അനുസരിച്ച് വാങ്ങൽ രീതികളിൽ മാറ്റം വരുത്താൻ നിർബന്ധിതരാകുന്നുണ്ടെന്നും വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജിയണൽ സിഇഓ സച്ചിൻ ജെയിൻ വ്യക്തമാക്കി.ഉയർന്ന വില ആഭരണ വിപണിയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ആഭരണ ഉപഭോഗം അളവ് 15 ശതമാനം ഇടിഞ്ഞ് 75.1 ടണ്ണിലെത്തിയെങ്കിലും, ആകെ മൂല്യം 34 ശതമാനം വർധിച്ച് 1,13,210 കോടി രൂപയിലെത്തി. അക്ഷയ തൃതീയ, ഗുഡി പദ്വ തുടങ്ങിയ ആഘോഷ ദിനങ്ങളിൽ വാങ്ങലുകൾ സജീവമായിരുന്നെങ്കിലും, അധിക തുക ഒഴിവാക്കാൻ ഉപഭോക്താക്കൾ ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്കും കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്കും ശ്രദ്ധ തിരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.കൂടാതെ പഴയ സ്വർണം നൽകി പുതിയത് വാങ്ങുന്ന എക്സ്ചേഞ്ച് രീതി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. അതേസമയം, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡിജിറ്റൽ സ്വർണത്തിലും ബാറുകളിലും കോയിനുകളിലും മുന്നേറ്റം പ്രകടമാണ്. സ്വർണക്കട്ടികളുടെയും നാണയങ്ങളുടെയും ആവശ്യകത 9 ശതമാനം വർധിച്ച് 50.3 ടണ്ണിലെത്തിയപ്പോൾ, ആഗോളതലത്തിൽ നിക്ഷേപ ചോർച്ചയുണ്ടായപ്പോഴും ഇന്ത്യയിലെ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് 4.2 ടൺ അറ്റ നിക്ഷേപം ഒഴുകിയെത്തി.
'ഹായ് ഫ്രണ്ട്‌സ്, നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്'; വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം. ഹായ് ഫ്രണ്ട്‌സ് എന്ന് തുടങ്ങുന്ന വീഡിയോയാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.'ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല. കുട്ടികളെ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ജന്തര്‍ മന്തറില്‍ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. ചീത്ത വിളിച്ചു. തെറ്റായ വഴിയില്‍ സഞ്ചരിക്കാതെ വിദ്യാര്‍ത്ഥികളെ നേര്‍വഴിയില്‍ നടത്താം. കുട്ടികളെ നേരെയാക്കാന്‍ ഒരുമിച്ച് മുന്നോട്ട് പോകാം', പ്രധാനമന്ത്രി പറഞ്ഞു.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബേക്കർ ആന്റ് കൺഫെക്ഷനർ ട്രേഡിൽ എസ്.സി വിഭാഗത്തിന് ഒരു ഒഴിവും ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ ട്രേഡുകളിൽ ഓപ്പൺ വിഭാഗത്തിൽ ഒരോ ഒഴിവുകളുമാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ആറിന് രാവിലെ 11ന് ഐ.ടി.ഐ പ്രിൻസിപ്പലിന് മുമ്പാകെ അഭിമുഖത്തിനെത്തണം. ഫോൺ: 04936 205519.

