Advertisement

വയനാട് ജില്ല സ്കൂ‌ൾ കലോത്സവം;മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഋതു നിവേദ്യ.പി

വയനാട് റവന്യു ജില്ല സ്‌കൂൾ കലോത്സവത്തിൽ പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ഋതു നിവേദ്യ പി ഹൈസ്കൂ‌ൾ വിഭാഗം മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരായ ബിജുകുമാറി ന്റെയും, ഷിമിന.ഇ യുടേയും മകളാണ്.

WAYANAD
News Image

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത. ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണം. നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റ്ക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആക്ടീവ് ആയിട്ടുള്ള വാട്ട്സ് ആപ്പ് വെബ് സെഷനുകളിൽ നിന്ന് അക്കൌണ്ട് ഹോൾഡർ അറിയാതെ പ്രൈവറ്റ് മെസേജുകൾ സൈബർ ക്രിമിനലുകൾ അയച്ചേക്കാമെന്നാണ് കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങൾ വാട്ട്സാപ്പിലൂടെ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. പൊതുവായ കംപ്യൂട്ടറുകളിൽ വാട്ട്സ് ആപ്പ് വെബ് ഉപയോഗിച്ചാൽ കർശനമായി ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നത്.

GENERAL
News Image

സാമൂഹ്യ സേവനം ; മനുഷ്യരാശിയുടെ നില നില്പിന് അനിവാര്യം : സയ്യിദ് കെ.വി. എസ് തങ്ങൾ

കണിയാമ്പറ്റ സ്വാർഥത മുച്ചൂടും ബാധിച്ച വർത്തമാന കാലത്ത് സാമൂഹ്യ സേവനത്തിന് സ്വയം സന്നദ്ധരാവുന്ന വർ ഏറെ മഹത്വമുള്ളവരാണെന്നും സാമൂഹ്യ സേവനം ഇല്ലാതായാൽ മനുഷ്യരാശിയുടെ നില നിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും എസ് കെ ജെ എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ പറഞ്ഞു. മില്ലുമുക്ക് ജവാഹിറുൽ ഉലൂം കോളേജിൽ വെച്ച് നടത്തിയ കിഫായ അംഗങ്ങളുടെ പ്രീ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് അശ്‌റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. ജംഇയ്യത്തുൽ മുഅല്ലിമീൻ 70 -ാം വാർഷികത്തിൻ്റെ ഭാഗമായി മയ്യിത്ത് പരിപാലനം , ആതുര ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവക്കായി രൂപം നൽകുന്ന സന്നദ്ധ വിഭാഗമാണ് കിഫായ. ജനുവരി ആറിന് മലപ്പുറത്ത് നടക്കുന്ന കിഫായ സമർപ്പണത്തിൻ്റെ മുന്നോടിയായാണ് ജില്ലകളിൽ പ്രീ ക്യാംപ് നടന്നു വരുന്നത്. ആനമങ്ങാട് അബൂബക്കർ മുസ് ലിയാരുടെ ഖബ്ർ സിയാറത്തോടെയാണ് തുടക്കം കുറിച്ചത്. ടി വി അബ്ദുറഹ് മാൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. സാമൂഹ്യ സേവനത്തിൻ്റെ ഇസ് ലാമിക മാനം എന്ന വിഷയത്തിൽ അബ്ബാസ് വാഫി ചെന്ദ ലോട് ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ അബ്ദുൽ മജീദ് അൻസ്വരി, അബ്ദു റസാഖ് ദാരിമി, പ്രിൻസിപ്പാൾ സുലൈമാൻ ബാഖവി മച്ചൂർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കിഫായ ജില്ലാ ചെയർമാൻ ഇസ്മായിൽ ദാരിമി ആനപ്പാറ നന്ദിയും പറഞ്ഞു പടം എസ് കെ.ജെ എം കിഫായ ജില്ലാ പ്രീ ക്യാംപ് സയ്യിദ് കെ.വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

GENERAL
News Image
Advertisement

ശ്രേയസ് പുരുഷ ദിനാചരണവും ബാലജ്യോതി സംഗമവും നടത്തി.

ബഡേരി :ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണവും,ബാലജ്യോതി സംഗമവും നടത്തി.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ വെട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പുരുഷന്മാരെ ഷാൾ അണിയിച്ച്‌ ആദരിച്ചു.സി ഡി ഒ ബിന്ദു വിൽ‌സൺ,സെക്രട്ടറി ജിനി രഞ്ജു, ഹസീന എന്നിവർ സംസാരിച്ചു.

GENERAL
News Image

പനമരം കൈപ്പാട്ടുകുന്നിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

പനമരം: കൈപ്പാട്ടുകുന്ന് ക്ഷേത്രത്തിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൂളിവയൽ കാളിയാർ സലീം (52) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4.30ഓടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം മാന ന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ: ഹസീന. മക്കൾ: അസീബ്, റാനിയ, അൻഷിദ് അനി.

GENERAL
News Image

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 27ന് അവസരം

ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നവംബർ 27ന് അന്തിമ അവസരം നൽകും. നവംബർ 11 മുതൽ രണ്ടു ഘട്ടങ്ങളായി പരിശോധനയ്ക്ക് അവസരം നൽകിയിരുന്നെങ്കിലും ഹാജരാകാൻ കഴിയാത്തവർക്കാണ് അവസാന അവസരം അനുവദിച്ചിരിക്കുന്നത്. പരിശോധനയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്നതിനുള്ള എല്ലാ അസൽ രേഖകളും പകർപ്പുകളും അപേക്ഷയുടെ പ്രിന്റൗട്ടും സഹിതം നവംബർ 27ന് രാവിലെ 10ന് കളക്ടറേറ്റിലെ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം.ഫോൺ :04936 206267

GENERAL
News Image

ഓട്ടോറിക്ഷകളുടെ ഹാൾട്ടിംഗ് പ്ലേസ് രജിസ്ട്രേഷൻ: പരിശോധന 25ന്

കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഹാൾട്ടിംഗ് പ്ലേസ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പരിശോധനയിൽ പങ്കെടുക്കാൻ കഴിയാത്ത വാഹനങ്ങൾക്കായി നവംബർ 25ന് വീണ്ടും പരിശോധന നടത്തും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മുണ്ടേരി മുനിസിപ്പൽ ഹാളിലാണ് പരിശോധന. രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പും വാഹനത്തിന്റെ മറ്റ് രേഖകളും സഹിതം വാഹനവുമായി എത്തണം.

ARIYIPPU
News Image

കൗൺസലർമാരുടെ പാനൽ രൂപീകരിക്കുന്നു

കൽപ്പറ്റ കുടുംബകോടതിയിൽ അഡീഷണൽ കൗൺസലർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. കൂടാതെ ഫാമിലി കൗൺസലിങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീകൾക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ ജഡ്ജ്, കുടുംബകോടതി, കൽപ്പറ്റ, പിൻ 673122 എന്ന വിലാസത്തിൽ ഡിസംബർ 14നകം നൽകണം. ഫോൺ : 04936-203630, വെബ് സൈറ്റ് fckpt@kerala.gov.in

GENERAL
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സർവീസ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (നവംബർ 24) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.പനമരം കെഎസ്ഇബി പരിധിയിലെ പരക്കുനി, പരിയാരം, മഞ്ചേരി പരക്കുനി പ്രദേശങ്ങളിൽ നാളെ (നവംബർ 24) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതിമുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

ARIYIPPU
News Image

ലേലം

ബത്തേരി–പുൽപള്ളി–പെരിക്കല്ലൂർ റോഡിൽ താഴെയങ്ങാടിയിൽ റോഡ് പ്രവൃത്തികൾക്ക് തടസ്സമായി മുറിച്ചുമാറ്റിയ മഴമരം നവംബർ 27ന് ലേലം ചെയ്യും. രാവിലെ 11ന് മരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുവെച്ചാണ് ലേലം നടത്തുക. ഫോൺ :7594971311

ARIYIPPU
News Image

ഇ-ദർഘാസ് ക്ഷണിച്ചു

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിൽ ടെലി റിപ്പോർട്ടിംഗ് സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നും ഇ-ദർഘാസ് ക്ഷണിച്ചു. ഡിസംബർ എട്ടിന് വൈകിട്ട് അഞ്ചുവരെ ദർഘാസുകൾ സമർപ്പിക്കാം. വെബ്സൈറ്റ് :https://etenders.keral.gov.in/nicgep/appഫോൺ: 04935 240264.

MANANTHAVADY
News Image

ക്വട്ടേഷൻ ക്ഷണിച്ചു

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലാ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്കായി ഒരു വർഷത്തേക്ക് കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 2021 അല്ലെങ്കിൽ അതിനുശേഷമുള്ള മോഡലും ടാക്സി രജിസ്ട്രേഷനുമുള്ള വാഹനങ്ങളാണ് പരിഗണിക്കുക. ക്വട്ടേഷൻ നവംബർ 28ന് ഉച്ചയ്ക്ക് 12നകം ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ :04936 203223.

ARIYIPPU
News Image

അങ്കണവാടി കലോത്സവം കളിചിരിമേളം 2026 സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച അങ്കണവാടി കുട്ടികളുടെ കലോത്സവം 'കളിചിരിമേളം 2026' ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ ഉദ്ഘാടനം ചെയ്തു. 16-ാം മൈൽ ക്രിസ്തുരാജ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവത്തിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിൽ നിന്നായി 300ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് പിന്തുണയുമായി രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായി.വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷനായ പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഹാരിസ് കണ്ടിയാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സാജിത നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ് ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീവി, യു.സി അമ്പിളി, ജനപ്രതിനിധികൾ അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

GENERAL
News Image

പുരുഷന്മാർക്ക് ശ്രേയസിന്റെ സ്നേഹാദരം.

കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ ടി.പി. ഷാജി അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സി ഡി ഒ സോഫി ഷിജു,സെക്രട്ടറി സിനി ഷാജി, ലിസി യാക്കോബ് എന്നിവർ സംസാരിച്ചു.

GENERAL
News Image

'പുഞ്ചിരി 'മുഖവൈകല്യ നിവാരണ ക്യാംപ് 28ന്

വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി 28 ന് രാവിലെ 10 മണി മുതൽ 12 മണി വരെ മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തും.മാനന്തവാടി ടെലഫോൺ എക്സ്ചേഞ്ചിന് സമീപത്തെ വയനാട് സ്‌ക്വയറിൽ രാവിലെ 10ന് ക്യാംപ് ആരംഭിക്കും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം മുൻ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കാം. ഫോൺ: 9645370145, 94970 43287

MANANTHAVADY
News Image

എസ് എം എഫ് ഗോൾഡൻ ജൂബിലി വിജയിപ്പിക്കാൻ യോഗം ചേർന്നു

മാനന്തവാടി: 2027 ജനുവരി 8,9,10 തീയതികളിൽ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൻ ജൂബിലി വൻ വിജയമാക്കുന്നതിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി എസ്എംഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി ടൗൺ മദ്രസയിൽ ചേർന്ന യോഗത്തിൽ ജില്ലാ വർക്കിംഗ് സെക്രട്ടറി കെ സി ആലി അധ്യക്ഷത വഹിച്ചു. ഗോൾഡൻ ജൂബിലിയുടെ മുന്നോടിയായി ജില്ലയിൽ നടക്കുന്ന സ്മാർട്ട് ടീം ശില്പശാലയും, ഡിസംബർ 29ന് നടക്കുന്ന ഗോൾഡൻ ജൂബിലി സന്ദേശ യാത്രയും വൻ വിജയമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു. മേഖല സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ ഓർഗനൈസർ സിദ്ധീഖ് റഹ്മാനി പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞബ്ദുള്ള സ്വാഗതവും, മൊയ്തൂട്ടി കുഴിനിലം നന്ദിയും പറഞ്ഞു ഭാരവാഹികളായി സി.കുഞ്ഞബ്ദുള്ള(പ്രസിഡന്റ്),പി.മൊയ്തൂട്ടി കുഴിനിലം(ജ: സെക്രട്ടറി),കെ.വി. ആലിക്കുട്ടി ഹാജി (ഖജാഞ്ചി),പി.വി.എസ്. മൂസ്സഹംസ പള്ളിയാൽ ,സി.എച്ച്.കുഞ്ഞി മുഹമ്മദ് വൈ:പ്രസി: മാർശബ്നാസ് - കെ.ഹംസ കല്ലിയോട്ടു കുന്ന്മുജീബ് കോടിയോടൻ(സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

GENERAL
News Image

കേരളത്തിലെ പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനഃക്രമീകരണം സുപ്രിംകോടതി സ്റ്റേ ചെയ്തു

കേരളത്തിലെ പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനഃക്രമീകരണം സുപ്രിംകോടതി സ്റ്റേ ചെയ്തു. പുനഃക്രമീകരണം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാർ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സംഘടനകളെ മൂന്നിൽ നിന്ന് രണ്ടാക്കി കൊണ്ടായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.പൊലീസിലുണ്ടായിരുന്ന മൂന്ന് സംഘടനകളെ ലയിപ്പിച്ച് രണ്ട് സംഘടനകളാക്കാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘടന രൂപീകരിക്കാനും പ്രവർത്തിക്കാനും ജനാധിപത്യപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തെ സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. സംഘടനകൾ ഈ വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് സർക്കാരിന് തിരിച്ചടിയുണ്ടായിരിക്കുന്നത്. ‌

THIRUVANANTHAPURAM
News Image

10 ദിവസത്തിനിടെ കുറഞ്ഞത് 7920 രൂപ! തിരിച്ചു കയറുകയാണോ ഇനി വില?

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ദിവസങ്ങളായി കേരളത്തിലെ സ്വർണ വില ഇടിവിൽ തുടരുകയായിരുന്നു. എന്നാൽ ഇന്ന്, 22 കാരറ്റ് ഗ്രാമിന് 135 രൂപ വർധിച്ച് ഗ്രാമിന് 11,600 ഉം പവന് 92,800 രൂപയുമായി വില. നവംബർ 21, 22 ദിവസങ്ങളിൽ ഈയടുത്തകാലത്തെ ഏറ്റവും വിലയിടിവിൽ എത്തിയിരുന്നു സ്വർണ വില. പവന് 91,720 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നിരുന്നത്. അതേ സമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. എന്നാൽ ഈ വർധനയെ സ്വർണവിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനായിട്ടില്ലെന്നും തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താൽക്കാലിക തിരുത്തലായാണ് ഇപ്പോൾ കാണേണ്ടതെന്നും കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറയുന്നു. സംസ്ഥാനത്ത് വെളളി വിലയും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വെള്ളി ഗ്രാമിന് 175 രൂപയിലും 10 ഗ്രാമിന് 1,750 രൂപയിലും വ്യാപാരം നടക്കുന്നു.

THIRUVANANTHAPURAM
News Image

അങ്ങനെ സംഭവിച്ചാൽ ഇറാന്റെ കപ്പലുകൾ കടലിന്റെ അടിത്തട്ടിലെത്തും'; ഭീഷണിയുമായി ഡോണൾഡ് ട്രംപ്

അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാനിയൻ കപ്പലുകൾ കടലിൽ മുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് കടുത്ത നിലപാട് വ്യക്തമാക്കിയത്. ഉപരോധം ഭേദിക്കാൻ ഇറാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാൻ ഉപരോധം മറികടന്നാൽ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ പുതുവർഷത്തിനുശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയാണെന്നും കാര്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

GENERAL
News Image

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

ദില്ലി: ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ. ബിസ്‌ലേരിയുടെ പാക്കേജ് കുടിവെള്ള സാമ്പിൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്, പിഎഎച്ച് രാസവസ്തുക്കൾ കണ്ടെത്തി. വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്‌സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നിവയാണ് മറ്റ് കമ്പനികൾ. രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് തിരിച്ചുവിളിക്കാനും നിർദേശിച്ചു.ബിസ്‌ലേരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ, അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ (Referral Food Laboratory) വീണ്ടും പരിശോധനയ്ക്ക് അയച്ചു.രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് കണ്ടെത്തിയത്. ഈ പരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും PAHs-ഉം ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളായാണ് കണക്കാക്കപ്പെടുന്നത്.

GENERAL
News Image