ശ്രദ്ധയ്ക്ക്, നവംബർ 1 വരെ താപനില നാല് ഡിഗ്രി വരെ കൂടാൻ സാധ്യത; ജാഗ്രതാനിർദേശം
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ 28 മുതൽ നവംബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നാണ് അറിയിപ്പ്.ജാഗ്രതാ നിർദേശങ്ങൾപകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണംദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
ഉപജില്ലാ പ്രവൃത്തി പരിചയ മേള: മികവ് തെളിയിക്കാൻ 32 ഗോത്ര വിദ്യാർത്ഥികൾ
സുൽത്താൻ ബത്തേരി: ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കാൻ ഒരുങ്ങി 32 ഗോത്ര വിദ്യാർത്ഥികൾ. സുൽത്താൻ ബത്തേരി നഗരസഭയുടെ നൂതന പദ്ധതിയായ ‘ഡ്രോപ്പ് ഔട്ട് ഫ്രീ’യിൽ ഉൾപ്പെടുത്തിയാണ് ഈ കുട്ടികൾക്ക് വിവിധ തൊഴിൽ-കരകൗശല നിർമ്മാണ മേഖലകളിൽ പ്രത്യേക പരിശീലനം നൽകിയത്. വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഉപജീവന മാർഗ്ഗമായി പ്രയോജനപ്പെടുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചത്.ക്യാരി ബാഗ് നിർമ്മാണം, എംബ്രോയിഡറി, വെജിറ്റബിൾ പ്രിന്റിംഗ്, ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, പേപ്പർ ക്രാഫ്റ്റ്, കാർഡ് ആന്റ് സ്ട്രോ ബോർഡ് ഉൽപ്പന്നങ്ങൾ, ക്ലേ മോഡലിംഗ്, ചിരട്ട ഉൽപ്പന്നങ്ങൾ (കോക്കനട്ട് ഷെൽ ക്രാഫ്റ്റ്), വുഡ് വർക്ക് തുടങ്ങിയ വിവിധ ഇനങ്ങളിലാണ് 11 ദിവസങ്ങളിലായി സമഗ്ര പരിശീലനം നൽകിയത്.തുടർന്ന്, വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും നടന്നു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ ഇന്ദ്രജിത് എം.കെ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അംഗങ്ങളായ ഷിഫാനത്ത് വി.കെ, ലീല പാൽപാത്ത്, കൗൺസിലർ നൗഷാദ് മംഗലശ്ശേരി, നിർവ്വഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൽ നാസർ, ബിജി വർഗീസ്, ദില്ലിൻ സത്യനാഥ്, റസിയ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.11 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികൾക്ക് ആലിസ് കെ.എം, ജിസോ മോൾ, മുഹമ്മദ് ഹാഷിർ എന്നിവർ നേതൃത്വം നൽകി.
മീനങ്ങാടിയിൽ ലഹരിക്കെതിരെ കൗമാരക്കരുത്ത്
മീനങ്ങാടി:വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗ പ്രവണതകൾക്കെതിരെ പ്രതിരോധം തീർക്കാൻ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "പുനർജനി: പുതിയൊരു പ്രഭാതത്തിലേക്ക്" എന്ന പേരിൽ വിപുലമായ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും സെമിനാറും നയിച്ചു. കൗമാരപ്രായക്കാരെ സ്വാധീനിക്കുന്ന ലഹരി മാഫിയകളെ ചെറുത്തുതോൽപ്പിക്കാൻ വിദ്യാർത്ഥികൾ സ്വയം ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സോഷ്യൽ മീഡിയ വഴിയുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ച്,കായിക വിനോദങ്ങളിലും സർഗ്ഗാത്മക പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകുകയാണ് ലഹരി വിപത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ മദർ പി.ടി.എ. പ്രസിഡന്റ് പി.ഡി.വിൻസി ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് യു.വസുമതി അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ടി.വി.കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. അദ്ധ്യാപകരായ സി.മനോജ്, വി.ആർ.പ്രകാശ്,എ.വി.അനിൽകുമാർ,ആന്റി നാർക്കോട്ടിക് ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധികളായ പി.എസ്.അഭിനവ് (8.D), കെ.ആർ.ദേവതീർത്ഥ (9.B) എന്നിവർ സംസാരിച്ചു.ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ എം.സി.രമേശൻ നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് അണിനിരന്ന ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.
വിനോദയാത്രയ്ക്കിടെ പി.ടി.എ. പ്രസിഡന്റും പ്രിൻസിപ്പലും മദ്യപിച്ചതായി ആരോപണം
വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിച്ചതായി ആരോപണം. ഹൈദരാബാദിലേക്കുള്ള വിനോദയാത്രയ്ക്കിടെ പ്രധാനാധ്യാപകൻ ഷിവി കൃഷ്ണനെയും പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസി നെയും മദ്യലഹരിയിൽ കണ്ടെന്നാണ് വിദ്യാർഥികളുടെ പരാതി.ഹൈദരാബാ ദിൽനിന്ന് സ്കൂളിലേക്ക് വിനോദയാത്രാ സംഘം തിരിച്ചെത്തിയപ്പോൾ രക്ഷി താക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പിടിഎ പ്രസിഡന്റ് മദ്യപിച്ചെന്നും അയാൾക്കൊപ്പം യാത്ര തുടരേണ്ടതില്ലെന്ന് കുട്ടി കൾ ആവശ്യപ്പെട്ടതായുമാണ് പ്രിൻസിപ്പലിൻ്റെ വാദം. കുട്ടികളുടെ ആവശ്യ പ്രകാരം പി.ടി.എ. പ്രസിഡൻ്റിനെ വഴിയിൽ ഇറക്കിവിട്ട ശേഷമാണ് കുട്ടികളു മായി യാത്ര തുടർന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ പരാതി ഉയർ ന്ന പശ്ചാത്തലത്തിൽ മീനങ്ങാടി പോലീസ് പ്രധാനധ്യാപകനെ ആശുപത്രിയി ലെത്തിച്ച് വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്. ഫലം വരുന്നതിനനുസരിച്ചാ യിരിക്കും തുടർ നടപടികൾ. സംഭവത്തെ തുടർന്ന് ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഡോ.പി.എ ജലീൽ സ്കൂളിലെത്തി. സ്ഥാപനവും വിദ്യാർത്ഥിക ളുമാണ് വലുതെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെ തിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് ധനസഹായ പദ്ധതികൾ
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകുന്ന വിദ്യാജ്യോതി, വിവാഹ ധനസഹായ പദ്ധതിയായ പരിണയം, ഭിന്നശേഷിക്കാരായ അമ്മമാരുടെ കുട്ടികൾക്ക് രണ്ടുവയസ്സുവരെ സാമ്പത്തിക സഹായം നൽകുന്ന മാതൃജ്യോതി, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന സ്വാശ്രയ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ വഴി അപേക്ഷിക്കാം. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന അനാഥർക്കും അശരണർക്കും ആഹാരം, വസ്ത്രം, വൈദ്യസഹായം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഇംപ്രസ്റ്റ് മണി പദ്ധതി, അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന പരിരക്ഷ പദ്ധതി, ഭിന്നശേഷിക്കാർക്കുള്ള കായിക പദ്ധതി എന്നിവയിലേക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിലും അപേക്ഷിക്കാം. 2026–27 സാമ്പത്തിക വർഷത്തിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് www.suneethi.sjd.kerala.gov.in സന്ദർശിക്കുക. ഫോൺ: 04936 205307.
'സ്ക്രീൻ ലോക്ക്' ഹ്രസ്വചിത്ര പ്രദർശനവും ഉദ്ഘാടനവും ഒക്ടോബർ 31-ന് കൽപ്പറ്റയിൽ
കൽപ്പറ്റ: ആർട്ട്ലൈൻ ക്രിയേഷൻസിന്റെ ബാനറിൽ ശശി മാഹി രചനയും ഛായാഗ്രഹണവും എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച 'സ്ക്രീൻ ലോക്ക്' (SCREEN LOCK) എന്ന ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും ആദ്യ പ്രദർശനവും ഒക്ടോബർ 31 ശനിയാഴ്ച നടക്കും.കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ വൈകുന്നേരം 4 മണിക്കാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കുടുംബ-സാമൂഹിക പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA) സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ആർ. അനിത ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര താരം അബു സലീം മുഖ്യാതിഥിയായി പങ്കെടുക്കും. സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.
വയോജനങ്ങൾക്കും,ഹരിത കർമ്മ സേന അംഗങ്ങൾക്കും ശ്രേയസിന്റെ സ്നേഹാദരം
ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെയും,ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ എബി ജോസഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് അധ്യക്ഷത വഹിച്ചു.സി ഡി ഒ പി.വി.സാബു,സെക്രട്ടറി ഷീജ മനു എന്നിവർ സംസാരിച്ചു.
സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ യോഗ പരിശീലനം 15 ദിവസം പൂർത്തിയാക്കി
കോട്ടത്തറ: സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യോഗ പരിശീലനം 15ദിവസം പൂർത്തിയാക്കി. യോഗ ഇൻസ്ട്രക്ടർ എയ്ഞ്ചലിനയുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.യോഗയുടെ പ്രാധാന്യം, ശാരീരിക ആരോഗ്യം, മാനസിക ഏകാഗ്രത എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പരിശീലനത്തിലൂടെ അറിവ് ലഭിച്ചു. വിവിധ യോഗാസനങ്ങളും ശ്വസനക്രമങ്ങളും പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ അഭ്യസിച്ചു.
കാവൽ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടേയും ലൈംഗിക അതിക്രമം അതിജീവിച്ച കുട്ടികളുടേയും സമഗ്രമായ പരിരക്ഷയും സംരക്ഷണവും പുനരധിവാസവും ലക്ഷ്യമിട്ട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന സംഘടന തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് 1955, സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1860, ഇന്ത്യൻ ട്രസ്റ്റ് ആക്ട് 1882 എന്നിവയിൽ ഏതെങ്കിലും ഒന്ന് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം അല്ലെങ്കിൽ എം എസ് ഡബ്ല്യൂ, ബി എസ് ഡബ്ല്യൂ കോഴ്സുകൾ നടത്തുന്ന അക്കാദമിക് സ്ഥാപനങ്ങളുടെ എക്സ്റ്റൻഷൻ സംവിധാനമായിരിക്കണം. കൂടാതെ, സാമൂഹ്യ നീതി വകുപ്പിന്റെ അക്രഡിറ്റേഷൻ ലഭിച്ചതോ കുട്ടികളുടെ പുനരധിവാസ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ ആയ സംഘടനയായിരിക്കണം. ക്രിമിനൽ പശ്ചാത്തലമുള്ള സംഘടനകൾ അപേക്ഷിക്കാൻ പാടില്ല. താത്പര്യമുള്ള സംഘടനകൾ കഴിഞ്ഞ രണ്ട് വർഷത്തെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ്, ഭരണ റിപ്പോർട്ട് എന്നിവ സഹിതം നവംബർ 13-നകം 'ജില്ലാ ശിശു സംരക്ഷണ ഓഫീസർ, വനിതാ ശിശു വികസന വകുപ്പ് സമുച്ചയം, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത്' എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 04396 246 098, ഇമെയിൽ: dcpowyd@gmail.com
ക്വട്ടേഷൻ ക്ഷണിച്ചു
മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള ഹോസ്റ്റലുകളിൽ നിന്നും 'കളിക്കളം 2026' കായികമേളയിൽപങ്കെടുക്കുന്ന കായിക താരങ്ങളായ വിദ്യാർഥികൾക്ക് ജേഴ്സി, ഷൂസ് ഉൾപ്പെടെയുള്ള കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ രണ്ട് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷൻ സമർപിക്കാം. ഫോൺ :04935-240210
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം
വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അതിവേഗ കോടതികളില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- രണ്ട് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീതിന്യായ വകുപ്പില്‍നിന്ന് സമാന തസ്തികയില്‍ വിരമിച്ച അര്‍ഹരും സന്നദ്ധരുമായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍നിന്ന് വിരമിച്ചവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 62 വയസ്സ് പൂര്‍ത്തിയായിരിക്കരുത്. അപേക്ഷകര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട്-673122 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ dtcourtkpt@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും സ്വീകരിക്കും. ഫോണ്‍: 04936 202277
ട്രെയിനിൽ ഇനി രാത്രി ഫോൺ ചാർജ് ചെയ്യാനാകില്ല! രാത്രി 11 മുതൽ രാവിലെ 5 വരെ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യും
ട്രെയിനുകളിൽ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കാൻ റെയിൽവേ ബോർഡ് കർശന നിർദേശം നൽകി. ചാർജിങ്ങിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പഴയ നിയമം വീണ്ടും കർശനമാക്കിയത്.രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിനുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കാനുള്ള നിർദേശം കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡ്. ചാർജിങ്ങിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നേരത്തേ നിലവിലുണ്ടായിരുന്ന നിർദേശം കർശനമായി പാലിക്കണമെന്ന് എല്ലാ മേഖലാ റെയിൽവേകൾക്കും ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.ഒക്ടോബർ 28-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയാണ് റെയിൽവേ ബോർഡിന്റെ നിർദേശത്തെക്കുറിച്ച് വിശദീകരിച്ചത്. ട്രെയിനുകളിലെ ചാർജിങ് പോയിന്റുകൾ നിശ്ചിത സമയത്ത് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച അനുവദിക്കരുതെന്നും ബോർഡ് നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.പവർ ബാങ്ക് പൊട്ടിത്തെറിച്ചത് കാരണംട്രെയിനിൽ ചാർജിങ്ങിനിടെ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിക്കുകയും കോച്ചിൽ പുക നിറയുകയും ചെയ്ത സംഭവമാണ് സുരക്ഷാ നിർദേശം വീണ്ടും കർശനമാക്കാൻ കാരണമായത്. ദക്ഷിണ കിഴക്കൻ റെയിൽവേ മേഖലയിലുണ്ടായ സംഭവത്തിൽ, നിശ്ചിത സമയത്ത് ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായി റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടിയെന്ന് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാത്രി ചാർജിങ് നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകാനും റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഉദ്യോഗസ്ഥരും മേൽനോട്ട ചുമതലയുള്ളവരും അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശമുണ്ട്.
ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നിരക്ക് 1,500 രൂപ മുതൽ, നവംബർ 1 മുതൽ പ്രാബല്യത്തിൽ
ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ വാർഷിക ടോൾ പാസ് പദ്ധതി. ടോൾ പ്ലാസയുടെ സ്ഥാനം അനുസരിച്ച് 1,500 രൂപയും 3,000 രൂപയും നിരക്കിൽ പാസ് ലഭ്യമാക്കാനാണ് തീരുമാനം. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 നവംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഒക്ടോബർ 26-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് ടോൾ ചെലവിൽ ഇളവ് നൽകുകയും യാത്രാഭാരം കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കലണ്ടർകാണുകനഗരത്തിന് അകത്തോ പുറത്തോ? നിരക്കിൽ വ്യത്യാസംടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാർഷിക പാസ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മുനിസിപ്പൽ അല്ലെങ്കിൽ പ്രാദേശിക പട്ടണ പരിധിക്ക് പുറത്തുള്ള ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന അർഹരായ സ്വകാര്യ വാഹന ഉടമകൾക്ക് 1,500 രൂപ നൽകി വാർഷിക പാസ് നേടാം. നഗരപരിധിക്കുള്ളിലുള്ള ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് പാസ് നിരക്ക് 3,000 രൂപ ആയിരിക്കും.എന്നാൽ ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നു എന്നതുകൊണ്ടുമാത്രം എല്ലാവർക്കും ആനുകൂല്യം ലഭിക്കില്ല. പദ്ധതിയിൽ നിർദേശിച്ചിട്ടുള്ള മറ്റ് നിബന്ധനകളും പാലിക്കണംപിസി ന്യൂസ്,എല്ലാവർക്കും ലഭിക്കില്ല; നിബന്ധനകൾ അറിയണംക്ലോസ്ഡ് യൂസർ ഫീ കളക്ഷൻ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ഈ ആനുകൂല്യം ലഭ്യമാകില്ല. ടോൾ പ്ലാസയ്ക്ക് സമീപം സർവീസ് റോഡോ ബദൽ റോഡോ ലഭ്യമായ സ്ഥലങ്ങളിലും പദ്ധതിയുടെ ആനുകൂല്യം അനുവദിക്കില്ലെന്നാണ് വ്യവസ്ഥ.വാണിജ്യേതര ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾക്കു മാത്രമാണ് പാസ് ലഭിക്കുക. കൂടാതെ, വാഹനത്തിൽ സാധുവായതും പ്രവർത്തനക്ഷമവുമായ ഫാസ്ടാഗ് ഉണ്ടായിരിക്കണം. അർഹത ഉറപ്പാക്കുന്നതിന് ഈ നിബന്ധനകൾ നിർണായകമാണ്.രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഉപയോഗിക്കാനാകുമോ?ഇല്ല. പുതിയ വാർഷിക പാസ് രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഉപയോഗിക്കാവുന്ന പൊതുപാസല്ല. ആനുകൂല്യം അനുവദിക്കുന്ന നിർദ്ദിഷ്ട ടോൾ പ്ലാസയുമായി ബന്ധപ്പെട്ടാണ് ഇത് ബാധകമാകുക. അതിനാൽ പാസ് എടുക്കുന്നതിന് മുമ്പ് സ്വന്തം താമസസ്ഥലവും ബന്ധപ്പെട്ട ടോൾ പ്ലാസയും പദ്ധതിയുടെ നിബന്ധനകൾക്ക് കീഴിൽ വരുന്നതാണോയെന്ന് പരിശോധിക്കണം.നവംബർ 1 മുതൽ പദ്ധതി നടപ്പിലാകുന്നതോടെ ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന അർഹരായ സ്വകാര്യ വാഹന ഉടമകൾക്ക് വാർഷിക ചെലവ് കുറയ്ക്കാൻ അവസരം ലഭിക്കും. എന്നാൽ പാസ് ലഭിക്കാനുള്ള യോഗ്യതയും ബാധകമായ നിരക്കും ഉറപ്പാക്കിയശേഷം മാത്രമേ അപേക്ഷിക്കാവൂ.
തമിഴ്നാട്ടിൽ ഓട്ടോ ചാർജ് ഇരട്ടിയായി; മിനിമം നിരക്ക് 50 രൂപ, നിരക്ക് വർധന 13 വർഷങ്ങള്‍ക്ക് ശേഷം
തമിഴ്നാട്ടില്‍ ഓട്ടോറിക്ഷാ ചാര്‍ജ് ഉയര്‍ത്തി. മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് ഇരട്ടിയായി 50 രൂപയാക്കി. ആദ്യത്തെ 1.8 കിലോമീറ്ററിന് 50 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയുമാണ് പുതിയ നിരക്ക്. 2013 ഓഗസ്റ്റില്‍ നിശ്ചയിച്ച നിരക്കുകള്‍ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഓട്ടോ വെയിറ്റിങ് ചാര്‍ജായി മിനിറ്റിന് ഒരു രൂപയും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടിയുമാണ് ഈടാക്കുക. ചുരം റോഡുകളിലെ യാത്രയ്ക്ക് അടിസ്ഥാന നിരക്ക് 60 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയുമായിരിക്കും.നിരക്ക് വര്‍ധിപ്പിക്കണമെന്ന ഓട്ടോ തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാല ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ഇന്ധനം, ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകള്‍ വര്‍ധിച്ചതും ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങളില്‍ നിന്നുള്ള മത്സരവുമാണ് നിരക്ക് പരിഷ്കരിക്കണമെന്ന ആവശ്യത്തിന് പിന്നില്‍. തമിഴ്നാട്ടിലെ ഏകദേശം 3.46 ലക്ഷം ഓട്ടോറിക്ഷകള്‍ക്കും പുതിയ നിരക്ക് ബാധകമാകും. മീറ്റര്‍ ഉപയോഗം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നതും പ്രധാനമാവുംദീപാവലിക്ക് മുമ്പ് ഓട്ടോ നിരക്ക് പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി എ വിജയ് തമിഴന് പാര്‍ത്തിബന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. 2013ല്‍ നിശ്ചയിച്ച മുന്‍ നിരക്ക് ആദ്യത്തെ 1.8 കിലോമീറ്ററിന് 25 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ നിരക്ക് വര്‍ധന വന്നിരിക്കുന്നത്.
ഗാർഹിക അതിക്രമങ്ങൾ തടയാൻ ‘SPEAK UP’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു
കൽപ്പറ്റ: സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങളെ അതിജീവിതർക്ക് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ ആവശ്യമായ സേവനങ്ങളും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിനുമായി വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സഹനം മതി ഇനി ശബ്ദമുയർത്താം – SPEAK UP’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ പോലീസ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ SPEAK UP നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് വിഭാഗം ഡിവൈ.എസ്.പി.യുമായ മനോഹരൻ. ടി അധ്യക്ഷത വഹിച്ചു.ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമവ്യവസ്ഥകൾ, അതിജീവിതർക്ക് ലഭ്യമായ നിയമപരിരക്ഷയും സഹായസേവനങ്ങളും, വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനത്തിലൂടെ അതിജീവിതർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ഗീത എൻ.പി. പരിശീലന ക്ലാസ് നയിച്ചു.കേണിച്ചിറ പോലീസ് സ്റ്റേഷനിലെ എസ്.ഐ. സിൻഷ, എ.എസ്.ഐ.മാരായ ജാൻസി ജോസ്, ഷെറീന എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വുമൺ സേഫ്റ്റി ഓഫീസർമാരും വുമൺ സേഫ്റ്റി എസ്.ഐ.മാരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.ഗാർഹിക അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുക, അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സമയബന്ധിതമായ ഇടപെടലും ആവശ്യമായ സഹായവും ഉറപ്പാക്കുക, അതിജീവിതർക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിതമായി ലഭ്യമാക്കുക, നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
വൈദുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ അപ്പപാറ, അരണപാറ, പാർസി, അതാറ്റ്കുന്ന്, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗത്ത് നാളെ (ഒക്ടോബർ 29) രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നടക്കൽ-കൂവണ റോഡ് ഭാഗത്ത് നാളെ (ഒക്ടോബർ 29) രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ വില്ലേജ്, പതിനാറാം മൈൽ, പോലീസ് സ്റ്റേഷൻ, കരിപ്പാലിമുക്ക്, കണ്ണോത്തുകുന്ന്, പുതുശ്ശേരിക്കടവ് എന്നിവടങ്ങളിൽ നാളെ (ഒക്ടോബർ 29) രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും. പാണ്ടംകോഡ്, പുഞ്ചവയൽ, തെങ്ങുംമുണ്ട, ചിട്ട്യാകുന്നു ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് 5 :30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.
ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ല; SIRൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി
ഡൽഹി: എസ്ഐആറിൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ല. കമ്മീഷന് അധിക വ്യവസ്ഥകൾ ചേർക്കാം എന്നാൽ ചട്ടങ്ങൾ മറികടക്കാനാവില്ലെന്ന് കോടതി. രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും സുപ്രീംകോടതി. 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.എന്യുമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും സുപ്രീംകോടതി ചോദിച്ചു. ഡൽഹി എസ്ഐആർ കേസിനിടെയാണ് സുപ്രീംകോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ ഈ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണമായി മാത്രമാണ്. ബിഹാർ വിധിയിൽ ഇതിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ല. പേര്, പ്രായം, വിലാസം, ഉൾപ്പെടെയുള്ളവയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഒഴിവാക്കലിലാണ് കോടതി നീരീക്ഷണം.പട്ടികയിൽ പേരുചേർക്കാനുള്ള ഫോമുകൾ സ്വീകരിക്കുന്നത് പരിഗണിക്കാനും, ആവശ്യമെങ്കിൽ ഒക്ടോബർ 30 എന്ന സമയപരിധി നീട്ടിനൽകാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരോധനം പിൻവലിച്ചു.
ജില്ലയിൽ കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന ക്വാറി പ്രവർത്തനങ്ങൾക്കും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കൽ പ്രവൃത്തികൾക്കുമുള്ള നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടര്‍ വി ചെൽസാസിനി ഉത്തരവിട്ടു. എന്നാല്‍ കള്ളാടി പദ്ധതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തുടർന്നും പ്രാബല്യത്തിൽ ഉണ്ടായിരിക്കും.
ഹാള്‍ട്ടിങ് പെര്‍മിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു.
കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഹാള്‍ട്ടിങ് പെര്‍മിറ്റിനുള്ള ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധനയും രജിസ്ട്രേഷനും നടത്തുന്നത്. ആദ്യദിനം ഒന്ന് മുതല്‍ 300 വരെയുള്ള നമ്പറുകളിലുള്ള വാഹനങ്ങളാണ് പരിശോധിച്ച് രജിസ്റ്റര്‍ ചെയ്തത്. വാഹനങ്ങളുടെ രേഖകള്‍, ഉടമസ്ഥാവകാശം, വാഹനത്തിന്റെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 29 ന് 301 മുതല്‍ 600 വരെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷനും തുടര്‍ന്ന് 30 ന് 601 മുതല്‍ 900 വരെയുള്ള വാഹനങ്ങളുടെയും ശേഷിക്കുന്ന വാഹനങ്ങളുടെയും രജിസ്ട്രേഷനും ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും. നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ കൃത്യമായി തിരിച്ചറിയുക, അവയുടെ ഹാള്‍ട്ടിങ് സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്താന്‍ അനുമതിയുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം.
സൗജന്യ പരിശീലനം
മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ ഒക്ടോബര്‍ 30 ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ സൗജന്യ പരിശീലനം നല്കുന്നു. 0491- 2815454 നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആധാർ കാർഡിൻറെ പകർപ്പ് കൊണ്ടുവരണം. ഫോണ്‍- 04952370368, 9383471805

