Advertisement

കേരളത്തിന്റെ കണ്ണീരോര്‍മ്മയായി വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; രണ്ടാണ്ട് പിന്നിടുമ്പോഴും വിതുമ്പി ദുരന്തഭൂമി

കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മഹാദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം 298 പേർ മരിക്കുകയും കാണാതായ 32 പേരെ പിന്നീട് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ഈ ദുരന്തം മൂന്ന് ഗ്രാമങ്ങളെയാണ് തുടച്ചുനീക്കിയത്. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോള്‍ ജീവൻ പൊലിഞ്ഞവരുടെ സ്മരണ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും സംഘടിപ്പിക്കും.പുഞ്ചിരിമട്ടത്തുനിന്ന് പൊട്ടിയൊഴുകിയെത്തിയ മലവെള്ളപ്പാച്ചിലും പാറക്കെട്ടുകളും മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളിലെ നൂറുകണക്കിന് ജീവനുകളും മനുഷ്യരുടെ പ്രതീക്ഷകളുമാണ് കവർന്നെടുത്തത്. ഇന്ന് നിശ്ചലമായി കിടക്കുന്ന ഈ പ്രദേശങ്ങളില്‍ തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് അവശേഷിക്കുന്നത്. ഒരു രാത്രികൊണ്ട് സർവ്വതും നഷ്ടപ്പെട്ട മനുഷ്യരുടെ വേദനയേറിയ ഓർമ്മകളോടെ നാട് നില്‍ക്കുമ്പോള്‍, വിനോദസഞ്ചാരികളുടെ വരവോടെ ചൂരല്‍മല പതിയെ അതിജീവനത്തിന്റെ പാതയിലേക്ക് ചുവടുവെക്കുകയാണ്.

KALPETTA
News Image

വില്ലേജ് ഓഫീസിൽ പോകേണ്ട; നിങ്ങളുടെ ഭൂമിയുടെ കരം (Land Tax) മൊബൈൽ ഫോൺ വഴി ഓൺലൈനായി എങ്ങനെ അടയ്ക്കാം?

വില്ലേജ് ഓഫീസുകളിൽ പോയി ക്യൂ നിന്ന് കരം അടയ്ക്കുന്ന ബുദ്ധിമുട്ടുകൾ ഇനി ഒഴിവാക്കാം. കേരള സർക്കാരിൻ്റെ റവന്യൂ വകുപ്പ് ഒരുക്കിയിട്ടുള്ള ഓൺലൈൻ സംവിധാനം വഴി ലോകത്തിൻ്റെ ഏത് കോണിലിരുന്നും നിങ്ങളുടെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഭൂമിയുടെ കരം അടയ്ക്കാൻ സാധിക്കും.ഓൺലൈനായി കരം അടയ്ക്കാൻ എന്തൊക്കെ വേണം?ഇൻ്റർനെറ്റ് സൗകര്യമുള്ള ഒരു സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ.ഭൂമിയുടെ തണ്ടപ്പേർ (Thandaper) നമ്പറും, സർവേ നമ്പറും (പഴയ കരമടച്ച രസീതിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടാകും).ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (UPI, Debit Card അല്ലെങ്കിൽ Net Banking).ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ.എങ്ങനെ അടയ്ക്കാം?Mapsആദ്യം കേരള റവന്യൂ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ revenue.kerala.gov.in സന്ദർശിക്കുക.ഇതിൽ 'Quick Pay' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.നിങ്ങളുടെ ജില്ല, താലൂക്ക്, വില്ലേജ് എന്നിവ സെലക്ട് ചെയ്ത ശേഷം തണ്ടപ്പേർ നമ്പർ നൽകുക.ഉടൻ തന്നെ ഭൂമിയുടെ ഉടമസ്ഥൻ്റെ പേരും അടയ്ക്കേണ്ട തുകയും സ്ക്രീനിൽ കാണാൻ സാധിക്കും.വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും നൽകി പണമടയ്ക്കാം (Google Pay പോലെയുള്ള UPI ആപ്പുകൾ വഴിയും പണമടയ്ക്കാം).പണമടച്ചുകഴിഞ്ഞാൽ ഉടൻ തന്നെ ഡിജിറ്റലായി ഒപ്പിട്ട രസീത് (e-Receipt) ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

GENERAL
News Image

നിങ്ങളുടെ കരള്‍ അപകടത്തിലാണോ? ഹെപ്പറ്റെറ്റിസ് വരാനുള്ള സാധ്യത എങ്ങനെ മനസിലാക്കാം

കരളിന് ഉണ്ടാകുന്ന നീര്‍വീക്കമാണ് ഹെപ്പറ്റൈറ്റിസ്. വൈറസ് ബാധയാണ് ഹെപ്പറ്റെറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണം. എന്നാല്‍ അമിതമായ മദ്യപാനം, ചില മരുന്നുകള്‍, ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍, ഫാറ്റി ലിവര്‍ രോഗം, സ്വയംപ്രതിരോധ രോഗങ്ങള്‍, അപൂര്‍വമായ ജനിതക രോഗങ്ങള്‍ എന്നിവയും ഹെപ്പറ്റെറ്റിസ് ഉണ്ടാകാന്‍ കാരണമാകും.കരള്‍ രോഗങ്ങള്‍ പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാക്കാതെ ഉണ്ടാകുന്നവയാണ്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഹെപ്പറ്റെറ്റിസ് പല തരത്തിലുണ്ട്. ചിലത് പൂര്‍ണമായും ഭേദമാകുന്നു. മറ്റ് ചിലത് ലക്ഷണങ്ങള്‍ കാണിക്കാതെ വര്‍ഷങ്ങളോളം ശരീരത്തില്‍ കാണപ്പെടുകയും പിന്നീട് ഗുരുതരമായ കരള്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹെപ്പറ്റെറ്റിസ് A,B,C,D,E എന്നിങ്ങനെയുള്ള വിഭാഗങ്ങളായാണ് രോഗം കാണപ്പെടുന്നത്.ഹെപ്പറ്റെറ്റിസ് രോഗം വളരെ അപൂര്‍വ്വമായി മാത്രമേ ലക്ഷണങ്ങളോടെ പുറത്തുവരുന്നുളളൂ. രോഗങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ഇടയ്ക്കുള്ള പരിശോധനകള്‍ അപകട സാധ്യതാഘടകങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.ഹെപ്പറ്റെറ്റിസിന്റെ അപകട ഘടകങ്ങളെ മനസിലാക്കാംഹെപ്പറ്റെറ്റിസ് പല വഴികളിലൂടെ ബാധിക്കാമെന്ന് ഡോക്ടര്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നവയാണ്. അതേസമയം ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രോഗബാധിതമായ രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും പടരുന്നു. അമിതമായ മദ്യപാനം, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഫാറ്റി ലിവര്‍ രോഗം, മരുന്നുകളുടെ ദീര്‍ഘകാല, (മേല്‍നോട്ടമില്ലാത്ത) ഉപയോഗം എന്നിവയും കരള്‍ വീക്കത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ഷീണം, വയറുവേദന, മഞ്ഞപ്പിത്തം ഇവ രോഗം മൂര്‍ച്ഛിച്ച ശേഷമായിരിക്കും കാണപ്പെടുകരക്തം സ്വീകരിക്കുന്നത് അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിച്ച് ടാറ്റൂ ചെയ്യുകയോ കുത്തിവയ്ക്കുകയോ ചെയ്യുക ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്.ഗര്‍ഭിണികള്‍ ഹെപ്പറ്റെറ്റിസ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. risk of developing hepatitisഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്‌സിനേഷന്‍ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്.അതേസമയം സുരക്ഷിതമായ കുത്തിവയ്പ്പ് ശീലങ്ങള്‍ പരിശീലിക്കുക, ടാറ്റൂകള്‍ക്കോ മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കോ വേണ്ടിയുള്ള അണുവിമുക്തമായ ഉപകരണങ്ങള്‍ ഉറപ്പാക്കുക. സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ ഒഴിവാക്കുക എന്നിവയും ഒരുപോലെ പ്രധാനമാണ്.വാക്‌സിനേഷനുകള്‍ക്കപ്പുറം, ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ നിലനിര്‍ത്തുന്നതും കരളിനെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മദ്യപാനം പരിമിതപ്പെടുത്തുക, ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക, സമീകൃതാഹാരം കഴിക്കുക, ദീര്‍ഘകാല മരുന്നുകള്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക എന്നിവ കരള്‍ രോഗ സാധ്യത ഗണ്യമായി കുറയ്ക്കും.ലഖ്നൗവിലെ സുകൃതി ഗ്യാസ്‌ട്രോ ലിവര്‍ ക്ലിനിക്കിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. ശുധാകര്‍ പാണ്ഡെ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍നിന്ന്

HEALTH
News Image
Advertisement

'ഇറാന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരും'; മിസൈല്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജോര്‍ദാനിലെ യുഎസ് സേനയ്ക്കും ഹോര്‍മൂസ് കടലിടുക്കിലെ കപ്പലുകള്‍ക്കും നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ നീക്കം അപ്രതീക്ഷിതമായ ആക്രമണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാന്‍ വിക്ഷേപിച്ച ഓരോ ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തും മുന്‍പേ തന്നെ തകര്‍ത്തെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സൈനികര്‍ മിസൈലുകളുടെ സ്ഥാനം കൃത്യമായി നിരീക്ഷിക്കുകയും അവയെ തകര്‍ക്കുകയും ചെയ്‌തെന്നും അത് താന്‍ തത്സമയം കണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.ഇറാഖില്‍ ഇറാന്‍ അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി-യുഎസ് സംയുക്ത ആക്രമണം നടന്നിരുന്നു. സൗദി അറേബ്യയിലെ എണ്ണ സംസ്‌കരണ ശാലകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികള്‍ എന്ന് ആരോപിച്ചാണ് ഇറാഖി പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സിന് നേരെ ആക്രമണം നടത്തിയത്. ഇറാഖിലെ ബസ്‌റ മേഖലയില്‍ പിഎംഎഫിന് നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൗദി മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

GENERAL
News Image

അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി ലഹരി നല്‍കിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായിഅഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടില്‍ എ.വി അജിത്ത് (23) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.ഇന്നലെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടില്‍, റോബിന്‍ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ്, അമല്‍ കൃഷ്ണ(20), കുറ്റിമൂല, കള്ളമ്പറമ്പില്‍, കെ.വി. ജിതിന്‍(22), എടവക, ചാമാടിപൊയില്‍, ചിറക്കല്‍ സി. അജിത്കുമാര്‍(23) എന്നിവര്‍ അറസ്റ്റിലായിരുന്നു.  12.07.2026 തീയതി അര്‍ദ്ധരാത്രിയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയത്. നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കുട്ടിയെ അമലിനൊപ്പം കണ്ടെത്തി. പിന്നീട് കേസെടുത്ത മാനന്തവാടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖ്, എസ്‌ഐമാരായ കെ.കെ. സോബിന്‍, മുഹമ്മദ് അലി, സുനില്‍ കുമാര്‍, സി.പി.ഒമാരായ നിസാര്‍, എം.ആര്‍. രമേഷ്, കെ.ആര്‍. അനീഷ്, ഷിന്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

MANANTHAVADY
News Image

ചക്കയും കസ്‌കസും പ്രശ്‌നമാണേ…യുഎഇയിലേക്ക് മടങ്ങുന്നവരുടെ ബാഗില്‍ ഇക്കാര്യങ്ങള്‍ പാടില്ല

വേനലവധി കഴിഞ്ഞ് യുഎഇയിലേക്ക് തിരികെ മടങ്ങാന്‍ നില്‍ക്കുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതാണ് യുഎഇയുടെ ഏവിയേഷന്‍ ആന്‍ഡ് കസ്റ്റംസ് നിയമങ്ങള്‍. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നിയമങ്ങളെങ്കിലും പ്രവാസികള്‍ക്ക് ഏറെ ഇഷ്ടമുള്ള പലതും കൊണ്ടുപോകാന്‍ സാധിക്കില്ലെന്നത് പലരെയും വിഷമത്തിലാക്കും. എന്നാല്‍ മറ്റ് എയര്‍ലൈനുകളില്‍ നിന്നും വ്യത്യസ്തമായ കടുത്ത നിബന്ധനകളാണ് ഇത്തിഹാദ് എയര്‍വേഴ്‌സ് മുന്നോട്ട് വെക്കുന്നത്.ചക്ക, ഡ്യൂറിയന്‍, പെഡലായ്, മറാങ് തുടങ്ങിയ മണം അധികമുള്ള പഴങ്ങള്‍ കൊണ്ടുപോകുന്നതില്‍ നിന്നും ഇത്തിഹാദ് എയര്‍വേഴ്‌സ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ വിമാനത്താവളങ്ങളില്‍ പൊതുവായി നിരോധിച്ച പല വസ്തുക്കളും നമുക്ക് പരിശോധിക്കാം. അളക്കുന്ന ടാപ്പ്, ക്രിക്കറ്റ് ബാറ്റുകള്‍, സ്‌കേറ്റ്‌ബോര്‍ഡുകള്‍, മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ദുബായ് വിമാനത്താവളങ്ങളില്‍ വിലക്കുണ്ട്.

ARIYIPPU
News Image

230 സ്ഥാനങ്ങള്‍ മറികടന്നു, ടി20 റാങ്കിംഗിന്‍ വന്‍ കുതിപ്പുമായി വൈഭവ് സൂര്യവംശി; അഭിഷേകിന് തിരിച്ചടി

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ മിന്നുന്ന തുടക്കത്തിന് പിന്നാലെ ഇന്ത്യന്‍ യുവ ഓപ്പണര്‍ വൈഭവ് സൂര്യവംശിക്ക് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം. സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ 230 സ്ഥാനങ്ങള്‍ ഉയര്‍ന്ന് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 48-ാം സ്ഥാനത്തേക്കെത്തി വൈഭവ്. ഹരാരെയില്‍ നടന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് 15 കാരനായ താരം കാഴ്ചവെച്ചത്. 50.33 ശരാശരിയില്‍ 151 റണ്‍സ് നേടിയ താരം പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറി.താരത്തിന്റെ മികവില്‍ സിംബാബ്വെയെ ഇന്ത്യ 3-0ത്തിന് തൂത്തുവാരി. തകര്‍ത്താടിയ സൂര്യവംശി തന്റെ കരിയറിലെ ആദ്യ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെറും 19 പന്തില്‍ അര്‍ധ ശതകം നേടി ഗംഭീര തുടക്കമാണ് താരം നല്‍കിയത്. പരമ്പരയുടെ അവസാന മത്സരത്തിലാകട്ടെ 49 പന്തില്‍ നിന്ന് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 81 റണ്‍സും താരം നേടി. ഇതോടെ അന്താരാഷ്ട്ര പുരുഷ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ 16 വയസ് തികയുന്നതിന് മുന്‍പ് ഒന്നിലധികം അര്‍ധ ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സൂര്യവംശി സ്വന്തം പേരിലാക്കി.

ARIYIPPU
News Image

റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ

മാനന്തവാടി : റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ മഠത്തി മണ്ണിൽ വീട്ടിൽ ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്പെക്ടർ റഫീക്ക്, നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി. ലിഥിൻ,സി.എം നിസാർ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

MANANTHAVADY
News Image

പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍, പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍, വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. അപേക്ഷകര്‍ ഡിജിറ്റല്‍ എസ്.എൽ.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റ, സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങള്‍ സഹിതം ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഉപകരണങ്ങളുടെ പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04936 202529

ARIYIPPU
News Image

ജെ.ആര്‍.എഫ് അഭിമുഖം

മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഐ.എസ്.ആര്‍.ഒ റസ്‌പോണ്ട് മേജര്‍ റിസര്‍ച്ച് പ്രൊജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയിലേക്ക് പുന‌ർഅഭിമുഖം നടത്തുന്നു. മൈക്രോവേവ് ഇലക്ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോടെ എം.എസ്.സി അല്ലെങ്കില്‍ എം.ടെക് ഇലക്ട്രോണിക്‌സ് ബിരുദത്തോടൊപ്പം യു.ജി.സി നെറ്റ്, ഗേറ്റ്, കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയ മറ്റ് യോഗ്യതാ പരീക്ഷകളോ പാസായിരിക്കണം. സി.എസ്.ടി/എച്ച്.എഫ്.എസ്.എസ് സോഫ്റ്റ്‌വെയറുകള്‍, മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും രേഖകളുമായി ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9447959305, 8848629527. കൂടുതല്‍ വിവരങ്ങള്‍ http://gcmananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf ല്‍ ലഭിക്കും.

MANANTHAVADY
News Image

പി.ജി പ്രവേശനം സീറ്റ് ഒഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ എം.എ ഹിസ്റ്ററി, എം.എ ഇക്കണോമിക്സ്, എം.കോം കോഴ്സുകളില്‍ സീറ്റൊഴിവ്. റിസർവേഷൻ തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‍സൈറ്റിൽ ലഭ്യമാണ്. പി.ജി പ്രവേശനം ആഗ്രഹിക്കുന്ന സ‍ർവകലാശാല ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ഓഗസ്റ്റ് മൂന്നിനകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 04936 204569

ARIYIPPU
News Image

ഗസ്റ്റ് അധ്യാപക നിയമനം

മാനന്തവാടി സർക്കാർ‍ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എന്‍ജിനീയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോൺ: 04935 293024.

MANANTHAVADY
News Image

അറ്റൻ‍ഡർ നിയമനം

മാനന്തവാടി സർക്കാർ‍ പോളിടെക്നിക് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി ലാബുകളിലേക്ക് നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത സര്‍ട്ടിഫിക്കറ്റിന്‍റെ അസലുമായി പങ്കെടുക്കണം. ഫോൺ: 04935 293024

MANANTHAVADY
News Image

ഫാഷൻ ഡിസൈനിങ് കോഴ്സിന് അപേക്ഷിക്കാം

സുൽത്താൻ ബത്തേരി ഗവ ടെക്നിക്കൽ ഹൈസ്കൂളിലെ ജി.ഐ.എഫ്.ഡി ഫാഷൻ ഡിസൈനിങ് ആന്‍ഡ ഗാർമെന്റ്സ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ www.polyadmission.org/gifd വെബ്‍സൈറ്റ് മുഖേന ഓഗസ്റ്റ് 12 നകം ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 9747994663, 9656061030, 04936 220147.

SULTAN BATHERY
News Image

ക്ഷേമനിധി കുടിശിക അടയ്ക്കാം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളിൽ ഉടമ, തൊഴിലാളി വിഹിതം കുടിശിക വരുത്തിയവർക്ക് സെപ്റ്റംബർ 30 വരെ കുടിശിക അടച്ചുതീർക്കാൻ അവസരം. 36 മാസം വരെയുള്ള കുടിശിക ഒറ്റത്തവണയായും ഒടുക്കാം. 36 മാസത്തിൽ കൂടുതൽ കുടിശികയുള്ളവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല. വിശദ വിവരങ്ങൾ ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0493 6206355, 9188519862.

ARIYIPPU
News Image

ഉജ്ജ്വല ബാല്യം പുരസ്കാരം

വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗക്കാരായ കുട്ടികൾക്കും അപേക്ഷിക്കാം. 2025 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം. എന്നീ മേഖലകളിൽ ഏതിലെങ്കിലും ഒന്നിൽ കഴിവ് തെളിയിച്ച ആറിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന നാല് കുട്ടികൾക്ക് 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരവും നൽകും. അപേക്ഷകൾ 2026 സെപ്റ്റംബർ 10 വൈകുിട്ട് അഞ്ചിനകം കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ വനിത ശിശുവികസന വകുപ്പ് സമുച്ചയത്തിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും. ഫോൺ: 04936 246098, 6282558779.

ARIYIPPU
News Image

അതിശക്തമായ മഴ വരുന്നു, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം അതിശക്തമായ മഴയ്ക്കാണ് സാധ്യത. വെള്ളിയും ശനിയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കള്ളക്കടൽ ജാഗ്രത നിർദേശംകള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ പുലർച്ചെ 05.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

KERALA
News Image

ലോകകപ്പിന്‍റെ താരത്തെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡ്, സ്പാനിഷ് ക്യാപ്റ്റനെ ടീമിലെത്തിക്കാൻ മുന്നോട്ടുവെച്ചത് വമ്പൻ ഓഫര്‍

മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിയെ ടീമിലെത്തിക്കാനുള്ള ഔദ്യോഗിക നീക്കങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്‌മെന്‍റുമായി റയൽ മാഡ്രിഡ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായി പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. റയൽ പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ് പച്ചക്കൊടി കാണിച്ചതോടെയാണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗം കൂടിയത്.സ്പെയിനിനായുള്ള ലോകകപ്പ് വിജയം ഉൾപ്പെടെയുള്ള മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ റോഡ്രിയെ ക്ലബ്ബിലെത്തിക്കുക എന്നത് റയൽ മാഡ്രിഡിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മാറിയിരിക്കുകയാണ്. 50 ദശലക്ഷം യൂറോയിലധികം (ഏകദേശം 450 കോടിയിലധികം രൂപ) തുക വാഗ്ദാനം ചെയ്ത് കരാർ ഉറപ്പിക്കാനാണ് റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നത്.

SPORTS
News Image

പോക്സോ ; പ്രതിക്ക് തടവും പിഴയും

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മേപ്പാടി കാപ്പംകൊല്ലി പന്തലം കുന്നേൽ വീട്ടിൽ പി.എ റഷീദ് (50) നെയാണ് 5 വർഷത്തെ തടവിനും 50000 രൂപ പിഴ യടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽ കുമാർ ശിക്ഷിച്ചത്. 2022 ഏപ്രിലിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടി ക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ ഇൻന്ത്‌പക്ടർ എസ്. എച്ച്.ഓ ആയിരുന്ന പി. പ്രമോദ് കേസിൽ അന്വേ ഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.

KALPETTA
News Image

ശ്രേയസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

പാമ്പള :പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു.അമ്പലവയൽ സബ് ഇൻസ്‌പെക്ടർ എൽദോ സാർ ക്ലാസ്സിന് നേതൃത്വം നൽകി.യൂണിറ്റ് സി ഡി ഒ സുനി ജോബി,ആൻസി,ജിൻസി എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image