സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം; ഇന്ന് പവന് 680 രൂപ വര്‍ധിച്ചു.
സ്വർണവും വെള്ളിയും സംസ്ഥാനത്ത് ഇന്ന് വിലവർധനയോടെ വ്യാപാരം തുടങ്ങി. 22 കാരറ്റ് സ്വർണത്തിന്റെ പവന് 680 രൂപ കൂടി 1,06,960 രൂപയായപ്പോള്‍, ഗ്രാമിന് 85 രൂപയാണ് വർധിച്ചത്.18, 14, 9 കാരറ്റ് സ്വർണങ്ങളിലും വെള്ളിയിലും നിരക്കുകള്‍ ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് (ജൂലൈ 27) വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 85 രൂപ വർധിച്ച് പുതുക്കിയ വിപണി വില 13,370 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 680 രൂപ ഉയർന്ന് പുതിയ നിരക്ക് 1,06,960 രൂപയിലേക്ക് എത്തിച്ചേർന്നു.പശ്ചിമേഷ്യയില്‍ സംഘർഷത്തിന് ശമനമായതും തുടർന്ന് ക്രൂഡ് ഓയില്‍ വിലയില്‍ ശക്തമായ തിരുത്തല്‍ നേരിട്ടതും ഈയാഴ്ച ചേരുന്ന യു.എസ് ഫെഡറല്‍ റിസർവിന്റെ യോഗത്തില്‍ പലിശ നിരക്ക് വർധന ഉണ്ടായേക്കില്ലെന്ന നിഗമനവുമാണ് രാജ്യാന്തര വിപണിയില്‍ സ്വർണ വില ഉയരാൻ ഇടയാക്കിയത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനായത്.അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ വർധിച്ച് പുതുക്കിയ വില 10,985 രൂപയായി. സമാനമായി 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 55 രൂപ ഉയർന്ന് വില 8,560 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ വർധിച്ച് ഇന്നത്തെ വിലയായി 5,520 രൂപയായും കുറിച്ചു.വെള്ളിയുടെ നിരക്കുകളിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയർന്ന് പുതുക്കിയ വില 240 രൂപയായി. ഇതോടെ 10 ഗ്രാം വെള്ളിക്ക് 2,400 രൂപയായും 100 ഗ്രാം വെള്ളിക്ക് 24,000 രൂപയായും ഒരു കിലോഗ്രാം വെള്ളിക്ക് 2,40,000 രൂപയായും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലും വെള്ളി വിലയില്‍ ഒരു ശതമാനത്തിലേറെ വർധന പ്രകടമായിട്ടുണ്ട്.
സിംബാബ്‌വെയെ തൂത്തുവാരി ഇന്ത്യ; മായങ്കിന് മൂന്ന് വിക്കറ്റ്, അവസാന ടി20യില്‍ 35 റണ്‍സ് ജയം
ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മൂന്നാം മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. ഇഷാന്‍ കിഷന്‍ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവ്, രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂര്‍ എന്നിവാരണ് സിംബാബ്‌വെയെ തകര്‍ത്തത്.43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റയാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കറോറര്‍. വെസ്ലി മധെവേരെ (28), ബെന്‍ കറന്‍ (20), ഡിയോണ്‍ മെയേഴ്‌സ് (19), ബ്രാഡ് ഇവാന്‍സ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ, ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തത് കണ്ടാണ് മൂന്നാം ടി20 മത്സരം തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ താരം പുറത്തായി. രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ വൈഭവ് - ഇഷാന്‍ കിഷന്‍ (26 പന്തില്‍ 29) സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്.എന്നാല്‍ കിഷന്‍ 11-ാം ഓവറില്‍ മടങ്ങി. തൊട്ടുപിന്നാലെ 15-ാം ഓവറില്‍ വൈഭവും പവലിയനില്‍ തിരിച്ചെത്തി. 49 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും എട്ട് ഫോറും നേടിയിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കാവട്ടെ (18 പന്തില്‍ 27) അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. പിന്നീട് തിലക് വര്‍മ (11) - റിങ്കു സിംഗ് (25) സഖ്യം കൂട്ടിചേര്‍ത്ത 28 റണ്‍സ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സിംബാബ്‌വെക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.
പാമ്പള യൂണിറ്റിലെ വിന്നേഴ്‌സ് സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി എഫ്.ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബുഷറ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെമീറ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് സി ഡി ഒ സുനി ജോബി മുഖ്യസന്ദേശം നൽകി.സുഫൈറ സ്വാഗതവും,ജംഷിദ നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.
സ്വർണവില വലിയ കുതിപ്പിന് മുമ്പുള്ള വിശ്രമത്തില്‍: ദീർഘകാല നിക്ഷേപ സാധ്യതകൾ സുരക്ഷിതമെന്ന് വിദഗ്ധർ
സ്വര്‍ണവിലയിലുണ്ടായ താൽക്കാലിക ആശ്വാസം നിക്ഷേപകരിൽ ആശങ്കയുയർത്തുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് പോയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധർ. ജനുവരിയിലെ സർവ്വകാല റെക്കോർഡിൽ നിന്ന് വലിയ ഇടിവുണ്ടായെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവില വലിയ തകർച്ചയിലേക്ക് പോകാതെ ഒരു നിശ്ചിത പരിധിയിൽ തുടരുകയാണ്. വിപണിയിലെ ഈ താത്കാലിക നിശ്ചലാവസ്ഥ കൂടുതൽ വലിയൊരു മുന്നേറ്റത്തിന് മുന്നോടിയായുള്ള ചുവടുവെപ്പാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.വിലയിൽ വലിയ മാറ്റങ്ങളില്ലെങ്കിലും മാർക്കറ്റിന്റെ അടിത്തട്ടിൽ വിലഉയരുന്നതിന് ഗുണപരമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഡെയ്‌ലി റിലേറ്റീവ് സ്ട്രെങ്ത് ഇൻഡെക്സ് പരിശോധിക്കുമ്പോൾ വിൽപന സമ്മർദ്ദം കുറയുന്നതായി കാണാം. 'ബുള്ളിഷ് ഡൈവേർജൻസ്' (Bullish Divergence) ദൃശ്യമാകുന്നതോടെ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരാനുള്ള സാധ്യതയും ശക്തമാണ്.സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പിക്കുന്നതിൽ ലോകത്തെ കേന്ദ്ര ബാങ്കുകളാണ് നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026-ലെ സെൻട്രൽ ബാങ്ക് ഗോൾഡ് റിസർവ് സർവേ പ്രകാരം, 90% കേന്ദ്ര ബാങ്കുകളും വരും വർഷത്തിൽ ആഗോള സ്വർണശേഖരം വർധിക്കുമെന്ന് കരുതുന്നു. ഇതിൽ പകുതിയോളം ബാങ്കുകൾ തങ്ങളുടെ സ്വന്തം ശേഖരം ഉയർത്താൻ പദ്ധതിയിടുന്നു.ചൈനയുടെ കേന്ദ്ര ബാങ്കായ 'പീപ്പിൾസ് ബാങ്ക് ഓഫ് ചൈന' 2026 ജൂണിൽ മാത്രം 15 ടൺ സ്വർണമാണ് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ 20 മാസമായി ചൈന തുടർച്ചയായി സ്വർണം വാങ്ങുന്നുണ്ട്. നിലവിൽ ചൈനയുടെ കരുതൽ ശേഖരത്തിൽ 2,346 ടൺ സ്വർണമുണ്ട്. വിപണിയിൽ വില കുറയുമ്പോൾ ദീർഘകാല നിക്ഷേപകർ അവസരം മുതലെടുക്കുന്ന കാഴ്ചയാണ് ചൈനയിൽ കാണുന്നത്. ആഭരണ ഡിമാൻഡ് കുറഞ്ഞപ്പോഴും സ്ഥാപന നിക്ഷേപകരും ഔദ്യോഗിക ഏജൻസികളും സ്വർണം വൻതോതിൽ വാങ്ങി ശേഖരിക്കുകയായിരുന്നു.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ കരുതൽ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്വർണം വാങ്ങുന്നത് ക്രമേണ വർധിപ്പിച്ചിട്ടുണ്ട്. ഫിസിക്കൽ ഗോൾഡിന് പുറമേ ഗോൾഡ് ഇടിഎഫുകൾ സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവയിലൂടെ നിക്ഷേപകർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഹ്രസ്വകാല അടിസ്ഥാനത്തിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലോ പലിശ നിരക്കുകളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിൽ ചെറിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും, ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നിടത്തോളം സ്വർണത്തിന്റെ ദീർഘകാല നിക്ഷേപ സാധ്യതകൾ തികച്ചും സുരക്ഷിതമായി തന്നെ തുടരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വെങ്ങപ്പള്ളിയിൽ 'Golden Achievers 2026' എക്സലൻസ് അവാർഡ് വിതരണം നടത്തി
വെങ്ങപ്പള്ളി : യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള 'Golden Achievers 2026' എക്സലൻസ് അവാർഡ് വിതരണം വെങ്ങപ്പള്ളിയിൽ സംഘടിപ്പിച്ചു.കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത എഴുത്തുകാരൻ ആൻഷൈൻ തോമസ് മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ് ആഷിർ കെ. അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ സെക്രട്ടറി ആൽഫിൻ അമ്പാറയിൽ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജിത്ത് കെ. ടി,വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജൻ മാഷ്, വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ഭരത്കുമാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വെങ്ങപ്പള്ളി ഡിവിഷൻ അംഗം അഞ്ജലി നാരായണൻകുട്ടി, വെങ്ങപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില എൻ. കെ., വാർഡ് അംഗങ്ങളായ സലിം ബാവ, വിനീഷ് കെ., മുതിർന്ന കോൺഗ്രസ് നേതാക്കളായ വേണുഗോപാൽ കീഴിശ്ശേരി, സലീം മാഷ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു..
ഇന്ത്യയുടെ യുവജന ശക്തി ഫാസിസ്റ്റ് ഭരണകൂടത്തിനുള്ള താക്കീത്:കെഎൻഎം
വിദ്യാഭ്യാസ രംഗത്തെ നീതിനിഷേധത്തിനെതിരെ ഡൽഹിയിൽ ഉയർന്നുവന്ന യുവജന പ്രക്ഷോഭവും ഫാസിസ്‌റ്റ് ഭരണകൂടം മുട്ടുമടക്കേണ്ടി വന്നതും മതേതര ഇന്ത്യയെ പുനർനിർമ്മിക്കുന്നതിൽ പ്രതീക്ഷ നൽകുന്നതാണന്നുംഇന്ത്യയുടെ യുവജന ശക്തി ഫാസിസ്റ്റ് ഭരണകൂടത്തിനുള്ള താക്കീതാണെന്നും കെഎൻഎം മർകസുദ്ദഅ് വ വയനാട് ജില്ലാ പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു . കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു.കെഎൻഎം ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. കെ എൻ എം സംസ്ഥാന സെക്രട്ടറി എൻ എം അബ്ദുൾ ജലീൽ , ഐ എസ് എം സംസ്ഥാന പ്രസിഡൻ്റ് ഹാസിൽ കുട്ടമംഗലം , അബ്ദുൾ ജലീൽ മദനി , ബശീർ സ്വലാഹി , അമീർ അൻസാരി, കെ കെ ആയിശ ടീച്ചർ, ഫിറോസ് മാസ്റ്റർ , അശ്റഫ് പുൽപ്പള്ളി , സനാബീൽ റിപ്പൺ , അഫ്രിൻ ഹനാൻ എന്നിവർ സംസാരിച്ചു.
മൈക്രോ പ്ലാൻ ഫണ്ട് ലഭിച്ചില്ലെന്ന് പരാതി കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ പ്രതിഷേധവുമായി മുണ്ടക്കൈ ചൂര്ൽമല ദുരന്തബാധിതർ
മൈക്രോ പ്ലാൻ ഫണ്ട് ലഭിച്ചില്ലെന്ന് പരാതി കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ പ്രതിഷേധവുമായി മുണ്ടക്കൈ ചൂര്ൽമല ദുരന്തബാധിതർസംരംഭങ്ങൾ നടപ്പാക്കാൻ സർക്കാർ രണ്ടുലക്ഷം രൂപ വരെ പ്രഖ്യാപിച്ചിരുന്നെങ്കിലും പലർക്കും ഈ തുക ലഭിച്ചില്ലെന്നാരോപിച്ചാണ് ഫെയ്സ് വണ്ണിൽപ്പെട്ട ദുരന്തബാധിതർ പ്രതിഷേധിക്കുന്നത്.
ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
രൂക്ഷമായ വേനലിൽപോലും 10 വർഷം വൈദ്യുത വിതരണം ഉറപ്പാക്കിയ സംസ്ഥാനത്തെ, യുഡിഎഫ് സർക്കാർ ഇരുട്ടിൽ നിർത്തുന്നതിനെതിരെ പ്രതിഷേധ വെളിച്ചം തീർത്ത് സിപിഐഎം. വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാതെ നാടിനെ ഇരുട്ടിലാക്കിയ യുഡിഎഫ് നയത്തിനെതിരെ ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും മെഴുകിതിരി തെളിയിച്ച് പ്രതിഷേധിച്ചു. വീടുകളിലും പ്രതിഷേധാഗ്നി ജ്വലിച്ചു. യുഡിഎഫ് നേതൃത്വവും സർക്കാരും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന് ഉത്തരം പറയണമെന്നും വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ജില്ലാതല ഉദ്‌ഘാടനം വെള്ളമുണ്ട എട്ടേനാലിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവഹിച്ചു. പി സി ബെന്നി അധ്യക്ഷനായി. എം മുരളീധരൻ, കെ വിജയൻ, എം പി പ്രകാശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ഗഗാറിൻ വൈത്തിരി ലോക്കലിലും, പി വി സഹദേവൻ മാനന്തവാടി ടൗൺ, രുഗ്‌മിണി സുബ്രഹ്മണ്യൻ കേണിച്ചിറ, എ എൻ പ്രഭാകരൻ, എം മധു എന്നിവർ ഏച്ചോം ലോക്കലിലും പങ്കെടുത്തു.
പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്
പനമരം - പനമരം കൈതക്കൽ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പഴയ വില്ലേജ് ഓഫീസിന് മുൻപിൽ വെച്ച് അല്പം മുൻപാണ് സംഭവം. അപകടത്തിൽ ബസ്സുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബസ്സുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസുകാരും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവകരമല്ലെന്നാണ് പ്രാഥമിക വിവരം.അപകടത്തെത്തുടർന്ന് മാനന്തവാടി - കൽപ്പറ്റ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. പരിക്കേറ്റവരുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.
വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് മാനന്തവാടി രൂപത വൊക്കേഷൻ പ്രമോട്ടർ ഫാ. അഭിഷേക് കണ്ടത്തിൻകര മുഖ്യകാർമികനായി. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. തുടർന്ന് നേർച്ചഭക്ഷണവും ഒരുക്കി. തിരുനാളിനോടനുബന്ധിച്ച് മുതിരേരി ശാഖ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദൈവവിളി–വ്യക്തിത്വ വികസന സെമിനാറും സംഘടിപ്പിച്ചു. ഫാ. അഭിഷേക് കണ്ടത്തിൻകരയും മാനന്തവാടി പ്രൊവിൻസിലെ എഫ്.സി.സി. സിസ്റ്റേഴ്സും സെമിനാറിന് നേതൃത്വം നൽകി. ഉച്ചയോടെ പരിപാടികൾ സമാപിച്ചു.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.
124 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
തോമാട്ടുചാൽ കോട്ടൂർ പാലത്ത് നിന്ന് കൽപ്പറ്റ മുണ്ടേരി സ്വദേശിയായ വേണുഗോപാലിനെ അമ്പലവയൽ പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. സബ് ഇൻസ്പെക്ടർമാരായ രവീന്ദ്രൻ. എം, എൽദോ വി.ജെ, എ.എസ്.ഐ സനൽ, സിപിഒ മുഹമ്മദ് അൻസാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
14കാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു; പരിശോധനയ്ക്കിടെ പൊലീസ് പൊക്കി, അമ്മയ്ക്ക് കോടതി പിഴയിട്ടത് 26,000 രൂപ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതില്‍ അമ്മയ്ക്ക് പിഴയിട്ട് കോടതി. 14 വയസുകാരന് സ്‌കൂട്ടര്‍ നല്‍കിയതിന് 26,000 രൂപയാണ് കടയ്ക്കല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്. അമ്മയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നായിരുന്നു അമ്മയ്ക്ക് പിഴ വിധിച്ചത്.2023 ഏപ്രില്‍ ഒന്‍പതിന് ചിതറ പൊലീസ് മടത്തറ കൊല്ലായില്‍ ജങ്ഷനില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്ടി പിടിയിലായത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ രക്ഷാകര്‍ത്താവിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു.
പ്രൈമറി തലത്തിൽ 'ഡിജിറ്റൽ സ്ക്വയർ' പദ്ധതി
പനമരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി പ്രൈമറി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈൻ ആയി നിർവഹിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ ശിൽപശാലയുടെ ഭാഗമായി ജില്ലയിൽ പനമരം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയുടെ ഔദ്യോഗിക മാർഗരേഖയും മന്ത്രി പ്രകാശനം ചെയ്തു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ കളിയിലൂടെയുള്ള പഠനം , സർഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എജുടെയിൻമെന്റ് സോഫ്റ്റ്‌വെയറുകൾ, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങൾ എന്നിവ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഇതിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്‌ക്വയർ ഡിസൈൻ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026’ ശക്തമായി നടപ്പിലാക്കുമെന്നും, ഇതിനായി സ്കൂളുകളിലെ സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന ‘താരാപഥം’ അക്കാദമിക മോണിറ്ററിങ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്കൂൾവിക്കി ശാക്തീകരിക്കുന്നതിനായി ‘സ്കൂൾവിക്കിത്തോൺ’, ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും മന്ത്രി തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു.പദ്ധതിയുടെ നടത്തിപ്പിനായി മുഴുവൻ ഐടി കോർഡിനേറ്റർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകുമെന്ന് പദ്ധതി വിശദീകരണം നടത്തി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു .ജില്ലാ കോർഡിനേറ്റർ ഹസീന സി, മാസ്ടർ ട്രെയിനർമാരായ മനോജ് കെ എം, പ്രിയ ഇ വി, ജിൻഷ തോമസ്, റൗഫ് കെ എസ്, അർഷദ് അലി എ കെ എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു
ടി സിദ്ധിഖിൻ്റെ മന്ത്രിസ്ഥാനം വയനാടിൻ്റെ പുരോഗതിക്ക് വേഗം കൂട്ടും : അഡ്വ ടി.ജെ ഐസക്
ടി സിദ്ധിഖിൻ്റെ മന്ത്രിസ്ഥാനം വയനാടിൻ്റെ വികസനത്തിന് വേഗം കൂട്ടുമെന്ന് ഡിസിസിപ്രസിഡൻ്റ് അഡ്വ ടി.ജെ ഐസക്ക് പറഞ്ഞു. സാംസ്‌കാരിക രംഗത്ത് കെപിസിസി സംസ്‌കാര സാഹിതിയുടെ പ്രവർത്തനം പുതിയമാറ്റങ്ങൾക്ക് തുടക്കം കുറിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കെ പി സി സംസ്‌കാര സാഹിതി കൽപ്പറ്റനിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ടി സിദ്ധിഖിന് നൽകിയസ്വീകരണവും സാഹിതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിൻ്റെ സാംസ്‌കാരികവും കാർഷികവുമായ പൈതൃകം കാത്തുസൂക്ഷിക്കുന്ന തിനാവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ധിഖ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രസിഡൻ്റ് വന്ദന ഷാജു അധ്യക്ഷം വഹിച്ച യോഗത്തിൽ കെപിസിസി മെമ്പർ പി പി പി ആലി മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലയിലുള്ള കലാപ്രതിഭകളെ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ ആദരിച്ചു. മെമ്പർഷിപ്പ് വിതരണം ജില്ല പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ നടത്തി . ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ബി സുരേഷ് ബാബു,സാഹിതി ജില്ലാ കൺവീനർ സി.കെ ജിതേഷ്, നിയോജകമണ്ഡലം കൺ വീനർ ടിസതീഷ് കുമാർ കോട്ടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് രജിത സി സി, സുന്ദർരാജ് എടപ്പെട്ടി, എബ്രഹാം കെ മാത്യു, കെ പത്‌മനാഭൻ , രനീഷ് പി പി, എൻ അബ്‌ദുൾ മജീദ്, ഗിരിജസതീഷ് ,ശ്രീജ ബാബു, കെശശികുമാർ, എ സി മാത്യൂസ്, സുജാത മഹാദേവൻ ,ഷീജ അരപ്പറ്റ ,എം ജി ഉണ്ണി, വി കെ ഭാസ്‌കരൻ, ഡോ. സീന തോമസ്, ബിനു മാങ്കൂട്ടത്തിൽ, ജിൻസ് ഫാൻ്റസി, പ്രഭാകരൻ ചോമാടി, നോറിസ് എം എന്നിവർ സംസാരിച്ചു.
ആലിക്കുട്ടി മുസ് ലിയാർ സൗമ്യതയുടെ ആൾ രൂപം
പറളിക്കുന്ന് : സൗമൃതയുടെയും വിനയത്തിൻ്റെയും ആൾരൂപമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ് ലിയാരെന്ന് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ഹാരിസ് ബാഖവി പറഞ്ഞു. പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ സംഘടിപ്പിച്ച അനുസ്‌മരണ- ദുആ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡണ്ട് പാറാതൊടുക സൈനുദ്ദീൻ അദ്ധ്യക്ഷനായി. ഖത്തീബ് ശുഐബ് യമാനി ദുആക്ക് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി എം കെ അബ്ദുൽ ജലീൽ, എം മൊയ്തു മൗലവി , അബ്ദുൽ മജീദ് ഒലിച്ചിൽ , എം കെ പോക്കർ ഹാജി , പി. മുഹമ്മദ് , കെ ബശീർ , സി മനാഫ് , ജമീഷ് പടാളി , പി.നൗഫൽ, പി കെ അശ്‌റഫ് ദാരിമി, അൻവർ അശ്‌റഫി , കെ ഷമീർ മൗലവി, മുഹമ്മദ് മൗലവി , അബ്ദുറസാഖ് മൗലവി, അബ്ദുൽ അസീസ് മൗലവി, ഗഫൂർ റഹ്മാനി എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി പി നാസർ മൗലവി സ്വാഗതവും മഹല്ല് ജോ. സെക്രട്ടറി എം കെ ഷമീർ നന്ദിയും പറഞ്ഞു
ചീരാലിൽ വീണ്ടും കടുവ ഭീതി
മുണ്ടക്കൊല്ലി, കൊട്ടകുണ്ട്, വല്ലത്തൂർ, തുടങ്ങിയ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ നാട്ടുകാർ ആശങ്കയിൽ. വനം വകുപ്പിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണം എന്ന് നാട്ടുകാർ.
ഐഎൻടിയുസി തൊഴിലാളി സംഗമം നടത്തി
കാവുമന്ദം:ഐഎൻടിയുസി തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.ഐ എൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ് വൈത്തിരി മുഖ്യപ്രഭാഷണം നടത്തി.കർളാട് ചിറയിൽ മാനേജരെയും തൊഴിലാളികളെയും കയ്യേറ്റം ചെയ്ത നടപടിയിൽ പോലീസിന്റെ ഭാഗത്ത് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി വേണമെന്നു യോഗം ആവശ്യപ്പെട്ടു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി വട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു,ഷിബു വിജി, എം എ ജോസഫ്, കെ കെ രാജേന്ദ്രൻ, സണ്ണി മുത്തങ്ങാ പറമ്പിൽ, ജോബി ടിജെ, സിബി ഏനാപള്ളി, വിൻസി ബിജു, ജിൻസി സണ്ണി,ജിബിൻ മാമ്പള്ളി ശിഹാബ് കളത്തിൽ എന്നിവർ പ്രസംഗിച്ചു.
കോണ്‍ഗ്രസ് ഭവനപദ്ധതി: കുന്നമ്പറ്റയില്‍ പ്രിയങ്കാഗാന്ധി എം പി സന്ദര്‍ശനം നടത്തി
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ച കുന്നമ്പറ്റയിലെ ഭൂമിയില്‍ പ്രിയങ്കാഗാന്ധി എം പി സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചക്ക് ശേഷം മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെത്തി കണ്ട ശേഷമായിരുന്നു പ്രിയങ്ക കുന്നമ്പറ്റയിലെ ഭൂമിയിലെത്തിയത്. മന്ത്രിമാരായ എ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദിഖ്, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, ഉള്‍പ്പെടെയുള്ളവരും എം പിക്കൊപ്പമുണ്ടായിരുന്നു.
വയനാട്ടിലെ ജനപ്രതിനിധികൾ തികഞ്ഞ പരാജയം:ആക്ഷൻ കമ്മിറ്റി
കേരളത്തിൽ ആദിവാസികളും സാധാരണക്കാരും തോട്ടം തൊഴിലാളികളും ഉൾപ്പെടുന്ന വയനാട് ജില്ലയെ പിന്നോക്ക അവസ്ഥയിൽ എത്തിച്ചത് ഇവിടെ മുൻപും പിമ്പും തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ കഴിവില്ലായ്മയാണ് എന്ന് മെഡിക്കൽകോളേജ് ആക്ഷൻ കമ്മിറ്റി വിലയിരുത്തി. കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ആക്ഷൻകമ്മറ്റി ജിനചന്ദ്ര മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന്റെ കവാട ഉദ്ഘാടന കർമ്മം ആക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് വി പി എൽദോ നിർവഹിച്ചു. കമ്മിറ്റി അംഗങ്ങൾ കൂട്ടമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല ഉയർത്തി. ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത കലക്ടറേറ്റ് മാർച്ച് ജൂലൈ 29ന് നടത്തപ്പെടും. എസ് എച്ച് ആർ പി സി ജില്ലാ പ്രസിഡണ്ട് പ്രേമലത കെ എൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ വി ഗോകുൽദാസ് സ്വാഗതവും പ്രക്ഷോഭ പരിപാടികളെക്കുറിച്ച് വിവരണം നടത്തി. തുടർന്ന് ഫിലിപ്പ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ബാബു ടി യു, കുന്നത്ത് അഷ്റഫ്, ചെയർമാൻ ഡോക്ടർ എം ബാലകൃഷ്ണൻ, മൊയ്തു എ കെ, ശാന്തകുമാരി വിനായക, അബ്ദുൽ ഖാദർ മടക്കിമല, സുജാത എച്ച് തുടങ്ങിയവർ സംസാരിച്ചു.10 വർഷം കേരളം ഭരിച്ച ഇടതുപക്ഷ സർക്കാർ വയനാട് മെഡിക്കൽ കോളേജ് അട്ടിമറി നടത്തിയാണ് മാനന്തവാടിയിലേക്ക് മാറ്റിമറിച്ചത്. ഇതിന്റെ പിന്തുടർച്ച എന്നോണം മാനന്തവാടി എംഎൽഎ പ്രാദേശിക വാദം ഉന്നയിച്ചു അവിടുത്തെ ജനങ്ങളെ വഴിതെറ്റിക്കുന്നു. ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റ മടക്കിമലയിൽ മെഡിക്കൽ കോളജിനായി എല്ലാ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുപോലും മെഡിക്കൽ കോളേജ് മാനന്തവാടിയിൽ ആരംഭിച്ചത് സ്വകാര്യ ലോബികളുടെ വൻ സമ്മർദ്ദം മൂലമാണ്. ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാത്ത എംപി ഉൾപ്പെടെയുള്ള നിയമ സാമാജികർ. അധികാരം കയ്യിൽ വന്നപ്പോൾ ജനങ്ങളുടെ ക്ഷേമവും സേവനവും നടപ്പാക്കുന്നതിൽ അവർ പരാജിതരാണ്. പോയപ്പോൾ ഭരണം കൈവിട്ടു പോയപ്പോൾ തെറ്റുകൾ തിരുത്തുന്ന ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല. കേരളം ആരു ഭരിച്ചാലും വയനാട്ടിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് ഉത്തരം കിട്ടാത്ത അവസ്ഥയാണ്. മടക്കിമലയിലെ ശാസ്ത്രീയ പഠനം ശരി വെച്ചതാണ് ജില്ലാ ഭരണകൂടം. നാല് വെള്ളി കാശിന്റെ ബലത്തിൽ ആസ്പിരേഷൻ ജില്ലയ്ക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഒന്നും നടപ്പാക്കാതെ പോകുന്നുവെന്നും ആക്ഷൻകമ്മറ്റി ഭാരവാഹികൾ പറഞ്ഞു

