കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട
പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ മേഖലയിൽ കെട്ടിക്കിടക്കുന്നത്.നാമക്കൽ, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ ജില്ലകളിലായി ആയിരത്തിലധികം കോഴിഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തുമായി ദിവസം പത്ത് കോടിയോളം മുട്ടകൾ ഉൽപാദിപ്പിക്കുന്നു. ഇവ തമിഴ്നാട് സർക്കാരിന്റെ സൗജന്യ വിതരണ പദ്ധതികൾക്കും വിദേശ കയറ്റുമതിക്കുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾക്കും തമിഴ്നാട്ടിലെ വിവിധ ജില്ലകൾക്കും ഇവിടെ നിന്നാണ് മുട്ട എത്തിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഇറാൻ, തായ്ലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുട്ട കയറ്റുമതി ചെയ്യുന്നത്.
ക്രീം വാരി തേച്ചാലൊന്നും സൗന്ദര്യം വരില്ല'; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണം, അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി
വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്രീം വാരി തേച്ചാൽ ഒന്നും സൗന്ദര്യം വരില്ലെന്നും ഇത്തരം ക്രീമുകൾ പരീക്ഷിക്കാൻ പാടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വ്യാജ ഫേസ് ക്രീം വിവാദത്തിൽ ആഭ്യന്തരവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫ്ളുവൻസർമാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ.മുരളീധരൻ കത്തുനൽകി.ലൈസൻസ് ഇല്ലാതെ ഇത്തരം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുണ്ട്. ഇത് സംബന്ധിച്ച് വിപുലമായി അന്വേഷിക്കണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും അന്വേഷണം വേണം. കൂടുതൽ പരിശോധന നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിൽ സ്പോട്ട് ബുക്കിങ് വർദ്ധിപ്പിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ആറായിരത്തോളം ആളുകൾ എത്തുന്നില്ല. ബുക്ക് ചെയ്ത് മറിച്ചു വിൽക്കുകയാണോ എന്ന് സംശയം ഉണ്ട്. അർദ്ധരാത്രി കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ട്. അങ്ങനെ ഉണ്ടെങ്കിൽ അവരെ പിടിക്കും. ബുക്ക് ചെയ്തിട്ട് വരാത്തവരെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ബിജെപി വിട്ട പത്മജ വേണുഗോപാലിനെ തിരിച്ച് കോൺഗ്രസിലെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും.
സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി
കൊല്ലം: മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ഇത്തരത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍വാസം ലഭിക്കുന്നതിനുള്ള വ്യവസ്ഥ പുതിയ നിയമത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്നും, നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരക്കാരെ ഉറപ്പായും ജയിലിലേക്കയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും പ്രഥമ പരിഗണന നല്കുന്ന സമഗ്രമായ നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും, ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തില്‍ വയോജനങ്ങള്‍ക്ക് അവകാശങ്ങള്‍ നല്കുന്ന നിയമമാണ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമ്മമാര്‍ മക്കളെ വളര്‍ത്താന്‍ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് വൈകാരികമായാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചത്. പട്ടിണിയുടെ കാലത്ത് പാടത്ത് കൊയ്ത്ത് കഴിഞ്ഞ് വീണുകിടക്കുന്ന നെന്മണികള് വെയിലത്ത് നിന്ന് പെറുക്കിയെടുത്ത് കഞ്ഞിവെച്ച്, അതിലെ വറ്റ് മക്കള്‍ക്ക് നല്കി കഞ്ഞിവെള്ളം മാത്രം കുടിച്ച് ഉറങ്ങിയിരുന്ന അമ്മമാരുടെ നാടാണ് കേരളം. അത്രയേറെ കഷ്ടപ്പെട്ട് വളര്‍ത്തിയ മാതാപിതാക്കളെ, മക്കള്‍ വലിയ നിലയിലെത്തുമ്പോള്‍ ഉപേക്ഷിക്കുന്ന ഒരു സംസ്കാരം കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. മാതാപിതാക്കളെ ചേര്‍ത്തുപിടിക്കുന്ന പുതിയൊരു സംസ്കാരം ഇവിടെ വളര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണം വില്ക്കാന് പ്ലാന്‍ ഉണ്ടോ? ഈ 5 തെറ്റുകള്‍ ചെയ്യരുത്; പണം നഷ്ടമായേക്കാം
സ്വര്‍ണവില ഉയരുമ്പോഴും താഴുമ്പോഴും ആഭരണങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ അന്നത്തെ വിപണിവിലയ്ക്ക് തുല്യമായ തുക പഴയ ആഭരണങ്ങള്‍ വില്ക്കുമ്പോള് ലഭിക്കണമെന്നില്ല. ആഭരണത്തിലെ യഥാര്‍ഥ സ്വര്‍ണത്തിന്റെ അളവ്, പരിശുദ്ധി, മറ്റ് ലോഹങ്ങളുടെയും കല്ലുകളുടെയും സാന്നിധ്യം എന്നിവയെല്ലാം ലഭിക്കുന്ന തുകയെ സ്വാധീനിക്കും. പഴയ സ്വര്‍ണം വില്ക്കാന് തീരുമാനിച്ചാല്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം.സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കാതെ വില്ക്കരുത്പഴയ ആഭരണങ്ങളില്‍ 22 കാരറ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ തുടങ്ങിയവ കാരണം യഥാര്‍ഥ പരിശുദ്ധിയില്‍ വ്യത്യാസമുണ്ടാകാം. അതിനാല്‍ വില്‍ക്കുന്നതിന് മുമ്പ് സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കണം.ആഭരണത്തില്‍ ബിഐഎസ് ഹാള്‍മാര്‍ക്കും എച്ച്യുഐഡി (HUID) നമ്പറും ഉണ്ടെങ്കില്‍ BIS Care ആപ്പ് വഴി വിവരങ്ങള്‍ പരിശോധിക്കാം.ആഭരണത്തിന്റെ ആകെ തൂക്കം മാത്രം നോക്കരുത്ആഭരണത്തിന്റെ തൂക്കം മുഴുവനും സ്വര്ണത്തിന്റേതായിരിക്കണമെന്നില്ല. അതില്‍ കല്ലുകള്‍, മുത്തുകള്‍, മറ്റ് ലോഹഭാഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അവയുടെ തൂക്കം കുറച്ച ശേഷമായിരിക്കും സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുക. ഉദാഹരണത്തിന് 20 ഗ്രാം തൂക്കമുള്ള ഒരു മാലയില്‍ രണ്ട് ഗ്രാം കല്ലുകളുണ്ടെങ്കില്‍ യഥാര്‍ഥ സ്വര്‍ണത്തിന്റെ തൂക്കം 18 ഗ്രാം മാത്രമായിരിക്കാം. അതിനാല്‍ ആഭരണത്തിന്റെ ആകെ തൂക്കവും സ്വര്‍ണത്തിന്റെ നെറ്റ് തൂക്കവും പ്രത്യേകം ചോദിച്ചറിയണം.Imageഒരു ജ്വല്ലറിയിലെ വില മാത്രം സ്വീകരിക്കരുത്പഴയ സ്വര്‍ണം വില്ക്കുമ്പോള് ഒരു കട നല്കുന്ന വിലയ്ക്ക് കൊടുക്കാന്‍ സമ്മതിക്കേണ്ടതില്ല. രണ്ട് മൂന്ന് ജ്വല്ലറികളിലെങ്കിലും വില അന്വേഷിക്കുന്നത് നല്ലതാണ്. ഒരേ ആഭരണത്തിന് വിവിധ കടകളില്‍ ലഭിക്കുന്ന തുകയില്‍ വ്യത്യാസമുണ്ടാകാം. ഓരോ കടയും സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം, ഗ്രാമിന് നല്കുന്ന വില, മറ്റ് കുറവുകള്‍ എന്നിവ എങ്ങനെ കണക്കാക്കുന്നു എന്ന് ചോദിച്ചറിയുക. സാധ്യമെങ്കില്‍ വിലനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍ എഴുതി വാങ്ങുകയും ചെയ്യാം.പണിക്കൂലിയും നികുതിയും തിരികെ ലഭിക്കുമെന്ന് കരുതരുത്പുതിയ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമേ പണിക്കൂലിയും നികുതിയും നല്‍കേണ്ടിവരും. എന്നാല്‍ പഴയ ആഭരണം വില്ക്കുമ്പോള് സാധാരണയായി ഈ തുകകള്‍ തിരികെ ലഭിക്കില്ല. അതുകൊണ്ട് ആഭരണം വാങ്ങിയപ്പോള്‍ നല്കിയ മുഴുവന്‍ തുകയും വില്ക്കുമ്പോള് ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. വാങ്ങിയ ബില്ലിലെ തുകയും ഇപ്പോള്‍ ലഭിക്കുന്ന തുകയും താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം.ജ്വലറികള് പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കരുത്പഴയ സ്വര്‍ണം വാങ്ങുമ്പോള്‍ ഉരുക്കുന്നതിന്റെയോ ശുദ്ധീകരിക്കുന്നതിന്റെയോ ചെലവുകള്‍ പറഞ്ഞ് ചില ജ്വല്ലറികള്‍ തുക കുറച്ചേക്കാം. ഇത്തരം കുറവുകള്‍ എല്ലായ്പ്പോഴും അന്യായമാണെന്ന് പറയാനാകില്ല. എന്നാല്‍ എന്തിനാണ് പണം കുറയ്ക്കുന്നതെന്നും എത്രയാണ് കുറയ്ക്കുന്നതെന്നും വ്യക്തമായി ചോദിച്ചറിയണം. സ്വര്‍ണത്തിന്റെ പരിശുദ്ധിയും തൂക്കവും കണക്കാക്കിയ ശേഷം വീണ്ടും അതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തുക കുറയ്ക്കുന്നുണ്ടോ എന്നും പരിശോധിക്കുക. മറ്റൊരു ജ്വല്ലറിയുടെ അഭിപ്രായം തേടുന്നതും നന്നായിരിക്കും.
കുട്ടി സ്കൂളിൽ കൊണ്ട് വന്നത് നാടൻ തോക്ക്, വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്
പാലക്കാട്ട് സ്കൂളിലെ വെടിവയ്പ്പിൽ കുട്ടി മനഃപൂർവം വെടിയുതിർത്തതല്ലെന്ന് വിശദീകരിച്ച് പൊലീസ്. തോക്ക് കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്നപ്പോൾ അബദ്ധത്തിൽ ട്രിഗർ വലിച്ചതാണ്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണ് പൊട്ടിയത്. തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് തൃത്താല എസ്ഐ സത്യജിത്ത് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ നാളെ ഹാജരാക്കും. രണ്ട് റൗണ്ട് മാത്രമാണ് വെടിയുതിർത്തത്. ബാക്കി തിരകൾ തോക്കിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ചാണ് സഹപാഠിയുടെ വെടിയേറ്റത്. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നത് നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റത്. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട് സ്കൂളില്‍ വെടിവെപ്പ്, വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പാലക്കാട് : പാലക്കാട്ട് സ്കൂളില്‍ വെടിവെപ്പ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമില്‍ വച്ച് സഹപാഠിയുടെ വെടിയേറ്റു.പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളില്‍ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നത് നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അടിയന്തിര റിപ്പോർട്ട് തേടി മന്ത്രിപാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമില്‍ വച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.
കൗമാര കലാമേളയ്ക്ക് തുടക്കം കുട്ടികളുടെ കഴിവും സർഗാത്മകതയുമാണ് നാടിന്റെ സമ്പത്ത്: എം.എൽ.എ ഉഷ വിജയൻ
കുട്ടികളുടെ കഴിവുകളും സർഗാത്മകതയുമാണ് നാടിന്റെ യഥാർത്ഥ സമ്പത്തെന്ന് എം.എൽ.എ ഉഷ വിജയൻ പറഞ്ഞു. മുട്ടിൽ ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 45 മത് ജില്ലാ റവന്യൂ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ. എ. കലോത്സവങ്ങൾ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളർത്താനും ആത്മവിശ്വാസം, കൂട്ടായ്മ, സഹിഷ്ണുത എന്നിവ പരിപോഷിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നുണ്ട്. മത്സരത്തിലെ തോൽവി ജീവിതത്തിലെ തോൽവിയല്ലെന്നും മത്സരാനുഭവങ്ങൾ ഭാവിയിലെ വിജയങ്ങൾക്ക് അടിത്തറയാകുമെന്നും എം.എൽ.എ പറഞ്ഞു. നവംബർ 26 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് മത്സരിക്കുന്നത്. എട്ട് വേദികളിലാണ് കലാപ്രകടനങ്ങൾ അരങ്ങേറുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ ഉദ്ഘാടന സമ്മേളനത്തിൽ സിനിമാതാരം സണ്ണി വെയ്ൻ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ ഇ ചെയർപേഴ്സൺ സൽമാ മോയിൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിര സമിതി ചെയർമാൻ വി.എൻ ശശീന്ദ്രൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി സണ്ണി, മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നസീമ ടീച്ചർ, മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിര സമിതി ചെയർപേഴ്സൺ നിഷീദ് ചാഴിവയൽ,വടകര വി.എച്ച്. എസ്.ഇ അസിസ്റ്റൻ്റ് ഡയറക്ടർ കെ റസീന, എസ്.എസ്.കെ കോ-ഓർഡിനേറ്റർ നിസാർ കമ്പ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സി. ഹസീന, എ .ഇ ഒമരായ ബി.ജെ ഷിജിത, കെ.ടി അഷ്റഫ്, എം സുനിൽ കുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.നാലു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ ജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കലാപ്രതിഭകളുടെ സംഗമവേദിയായ കലോത്സവം നവംബർ 26 ന് സമാപിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷത വഹിക്കും. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.കുച്ചുപ്പുടിയിൽ മികവിന്റെ ചുവടുവെപ്പ്; സംസ്ഥാന കലോത്സവത്തിലേക്ക് അക്സ മരിയ നൃത്തത്തോടുള്ള ഇഷ്ടവും വർഷങ്ങളായുള്ള പരിശീലനവും ഒത്തുചേർന്നപ്പോൾ കുച്ചുപ്പുടിയിൽ മിന്നും വിജയം സ്വന്തമാക്കി അക്സ മരിയ ജിലീഷ്. ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അക്സ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.പുൽപ്പള്ളി വേലിയമ്പം സ്വദേശിനിയായ അക്സ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുൻ വർഷങ്ങളിൽ കുച്ചുപ്പുടിയിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ വിജയം അക്സയ്ക്ക് ഏറെ പ്രത്യേകതയുള്ളതാണ്. ആദ്യമായാണ് കുച്ചുപ്പുടി ഇനത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ വയനാടിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുന്നത്.നൃത്ത വേദിയിൽ അക്സയുടെ നേട്ടം കുച്ചുപ്പുടിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഫോക്ക് ഡാൻസിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. വ്യത്യസ്ത നൃത്ത ഇനങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച അക്സയ്ക്ക് ഇത്തവണ കുച്ചുപ്പുടിയിലൂടെ ലഭിച്ച വിജയം പുതിയൊരു നേട്ടമായി. സംസ്ഥാന വേദിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുകലാകാരി.
വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കും, പുതിയ മാറ്റങ്ങൾ അടുത്ത അധ്യയന വർഷം
സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കൽ പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. എൽപി സ്കൂളുകളിലാണ് ഇത് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ബാഗുകളുടെ ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്റെ ഭാരം കുറയ്ക്കാനാണ് നീക്കം. അടുത്ത അധ്യയന വർഷം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കും. ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണം. രണ്ട് സെറ്റ് പാഠ പുസ്തകങ്ങൾ ഒന്ന് വീട്ടിലും ഒന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയിലുള്ള ക്രമീകരണം നടപ്പാക്കും. ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂട്ടാനും ആലോചന.
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു
ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമ ബോർഡ് പെൻഷൻ വിതരണം നാളെ (25-11-26 ) മുതൽ ആരംഭിക്കും. ഇതിനായി 1088.63 കോടി രൂപ അനുവദിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടിയും ആണ് അനുവദിച്ചത്. സംസ്ഥാനത്താകെ ആകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെൻഷൻ ലഭ്യമാക്കുന്നത്.
കല്‍പ്പറ്റ ടൗണില്‍ സ്കൂട്ടറില്‍ ഹാന്‍സ് സൂക്ഷിച്ച ചാക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍ 16 ബണ്ടിലുകളിലായി 240 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെത്തി
കല്‍പ്പറ്റ: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് സൂക്ഷിച്ച ചാക്ക് കല്‍പ്പറ്റ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ വെച്ച് കടന്നുകളഞ്ഞ യുവാവിനെ കല്‍പ്പറ്റ പോലീസ് പിടികൂടി. കമ്പളക്കാട്, തൂമ്പറ്റ വീട്ടില്‍, സല്മാന് ഫാരിസ് (28) ആണ് പിടിയിലായത്. ഇയാള്‍ ഉപേക്ഷിച്ച ചാക്കില്‍ 16 ബണ്ടിലുകളിലായി സൂക്ഷിച്ചിരുന്ന 240 ഹാന്‍സ് പാക്കറ്റുകളാണ് പോലീസ് കണ്ടെത്തിയത്.2026 നവംബര്‍ 22-ന് രാത്രിയോടെയാണ് കല്‍പ്പറ്റ ചുങ്കത്തെ പച്ചക്കറിക്കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ ചാക്ക് കണ്ടെത്തിയത്. സ്കൂട്ടര്‍ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്ക് സ്കൂട്ടറില്‍ വെച്ച് കടന്നുകളഞ്ഞ സല്മാന് ഫാരിസിനെ കണ്ടെത്തി പിടികൂടിയത്.കല്‍പ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.യു ജയപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രമേഷ്, രതീഷ്, എസ്.സി.പി.ഒ ബിഗേഷ്, സി.പി.ഒ സാലു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഗതാഗത നിയന്ത്രണം
സുൽത്താൻ ബത്തേരി-കട്ടയാട്- പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി വാകേരി മുതൽ അഴീക്കോടൻ നഗർ വരെ നവംബർ 26 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു. വാകേരിയിലേക്ക് വരുന്ന വാഹനങ്ങൾ കക്കടംകുന്ന് വഴിയും കല്ലൂർക്കുന്ന് വഴിയും യാത്ര ചെയ്യണം.
മുഖ്യമന്ത്രി വി ഡി സതീശൻ വെള്ളിയാഴ്ച വയനാട്ടിൽ
ഇന്ത്യയിലെ ആദ്യ ഇ-മാലിന്യ മുക്ത് ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുംവൈകീട്ട് 4 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പ്രഖ്യാപനം
ട്രാൻസ്ജെൻഡർ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായം, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം, വിദൂര വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ ധനസഹായം എന്നീ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. കൂടാതെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മത്സരപരീക്ഷാ പരിശീലനം നൽകുന്ന യത്നം പദ്ധതി, അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകുന്ന കരുതൽ പദ്ധതി എന്നിവയിലേക്ക് ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതികളുടെ വിശദവിവരങ്ങളും അപേക്ഷകളും www.sjd.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 04936 205307.
പൈതൃകോത്സവം 2026-27: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്സിന്റെയും ആഭിമുഖ്യത്തിൽ ഉത്പന്ന പ്രദർശന വിപണന മേള പൈതൃകോത്സവം ഡിസംബർ 19 മുതൽ 26 വരെ പാലക്കാട് നടക്കും. പരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും ഈ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾ, സൊസൈറ്റികൾ/ കൂട്ടുസംരംഭകർ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാം. ഇതിനായി പൂർണ മേൽവിലാസം, ഫോൺ നമ്പർ, ജാതി സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കണം. അപേക്ഷ ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാ ഫോറം www.scdd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2315375.
പാരാ ലീഗൽ വളണ്ടിയര്‍മാരെ നിയമിക്കുന്നു
വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പാരാ ലീഗൽ വളണ്ടിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയവും സേവന സന്നദ്ധതയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമ വിദ്യാർഥികൾ, സർവീസിൽനിന്ന് വിരമിച്ചവർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കും അപേക്ഷിക്കാം. അപേക്ഷകർ വൈത്തിരി താലൂക്കിൽ സ്ഥിരതാമസക്കാരായിരിക്കണം.അപേക്ഷാഫോറം കൽപ്പറ്റ ജില്ലാ കോടതി പരിസരത്തുള്ള വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽനിന്ന് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഫോട്ടോ പതിച്ച അപേക്ഷ ഡിസംബർ നാലിന് വൈകിട്ട് അഞ്ചിനകം ചെയർപേഴ്സൺ, വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ജില്ലാ കോടതി സമുച്ചയം, കൽപ്പറ്റ നോർത്ത് എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9995167835, 04936-257300.
ഗതാഗത നിരോധനം
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
മേട്രൻ കം റസിഡന്റ് ട്യൂട്ടര്‍
പട്ടികജാതി വികസന വകുപ്പിന്റെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മേട്രൻ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. പ്രതിമാസം 12,000 രൂപയാണ് വേതനം. ഉദ്യാഗാര്‍ത്ഥികള്‍ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഡിസംബർ ഒന്നിന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 203824.
കലോത്സവം; തുടർച്ചയായി നാലാം തവണയും ആദികൃഷ്ണ സംസ്ഥാന വേദിയിലേക്ക്
തുടർച്ചയായ നാലാം തവണയും നാടോടിനൃത്തത്തിൽ സംസ്ഥാന വേദിയിലേക്ക് യോഗ്യത നേടി ടി.എസ് ആദികൃഷ്ണ കലോത്സവ വേദിയിലെ താരമായി. 45-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്തത്തിലാണ് ഒന്നാം സ്ഥാനത്തോടെ ജി.വി.എച്ച്.എസ്.എസ് അമ്പലവയലിലെ ടി.എസ് ആദികൃഷ്ണ സംസ്ഥാനതല മത്സരത്തിന് അർഹത നേടിയത്. കഴിഞ്ഞ മൂന്ന് തവണയും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ആദികൃഷ്ണ ഇത്തവണയും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. നഴ്സറി കാലം മുതൽ നൃത്തത്തോടുള്ള ഇഷ്ടമാണ് ആദികൃഷ്ണയെ ഈ മേഖലയിലേക്ക് എത്തിച്ചത്. ചെറുപ്രായത്തിൽ തുടങ്ങിയ പരിശീലനം ഇന്നും തുടരുന്നു. ഗുരുവായ അനിൽകുമാറിന്റെ കീഴിലാണ് നൃത്തപഠനം. ഓരോ മത്സരവും പുതിയ അനുഭവമായും കൂടുതൽ മികവ് നേടാനുള്ള അവസരമായുമാണ് ആദികൃഷ്ണ കാണുന്നത്.പഠനത്തോടൊപ്പം നൃത്തപരിശീലനവും മുന്നോട്ടുകൊണ്ടുപോകുന്ന ആദികൃഷ്ണയ്ക്ക് കുടുംബത്തിന്റെ പിന്തുണയും കരുത്താകുന്നു. ശശീന്ദ്രൻ നായരുടെയും മിനിമോളുടെയും മകളായ ആദികൃഷ്ണ താഴത്തൂർ സ്വദേശിനിയാണ്.
തനിയെ പരിശീലിച്ച് നാടോടിനൃത്തത്തിൽ ഒന്നാമനായി അഭിരാം
45 ാം മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് അർഹത നേടി അഭിരാം കെ. സന്തോഷ്. തലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അഭിരാം സ്വയം പരിശീലിച്ചാണ് നേട്ടം കൈവരിച്ചത്. ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാന്‍ ലഭിച്ച അവസരം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുകയാണെന്ന് അഭിരാം പറഞ്ഞു. വെസ്റ്റേൺ ഡാൻസിനോടാണ് അഭിരാമിന് കൂടുതൽ താത്പര്യം. സഹോദരിമാരായ സ്നേഹ പൗലോസും പ്രീതിയുമാണ് മത്സരത്തിനായി മേക്കപ്പ് ഒരുക്കിയത്. മാനന്തവാടിയാണ് പായോട് സ്വദേശിയാണ്. കെ.കെ സന്തോഷ് , ദീപാ സന്തോഷ് എന്നിവരാണ് മാതാപിതാക്കൾ.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ആലഞ്ചേരിമുക്ക് - മൊതക്കര റോഡ് ഭാഗത്ത് നാളെ (നവംബർ 25) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാളിക്കൊല്ലി, പനവല്ലി, തിരുനെല്ലി, അപ്പപാറ, ആരാണപ്പാറ, പാർസി, അത്താറ്റ്കുന്ന്, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗത്ത് നാളെ (നവംബർ 25) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

