ശ്രേയസ് സ്വാശ്രയ സംഘം ഓൾഡ് ഏജ് ഹോമിൽ സ്നേഹ വിരുന്നൊരുക്കി
നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ രണ്ടാം വാർഷികാഘോഷം പഴൂർ ഓൾഡ് ഏജ് ഹോമിൽ സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് രമേശ് അദ്ധ്യക്ഷത വഹിച്ചു.ഫാ.ഫാമിയൻ മുഖ്യ സന്ദേശം നൽകി.യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അൽഫോൻസ,സൂസി എന്നിവർ സംസാരിച്ചു.ചന്ദ്രിക സ്വാഗതവും, പ്രഭാകരൻ നന്ദിയും രേഖപ്പെടുത്തി.സ്നേഹവിരുന്നോടെ സമാപിച്ചു.
സർക്കാർ സബ്സിഡി നിലച്ചു, പ്രവർത്തനച്ചെലവ് വർധിച്ചു; ജനകീയ ഹോട്ടൽ അടയുന്നു; പൂട്ടിയത് 63 എണ്ണം
ഉച്ചഭക്ഷണത്തിനു സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ എണ്ണം കുറയുന്നു. കോവിഡ് കാലത്ത് പഞ്ചായത്ത്, നഗരസഭ അടിസ്ഥാനമായി പ്രവർത്തിച്ചിരുന്ന 99 പൊതുഅടുക്കളകൾ പിന്നീട് ജനകീയ ഹോട്ടലുകളായെങ്കിലും വിവിധ കാരണങ്ങളാൽ പൂട്ടിപ്പോയി. നിലവിൽ പ്രവർത്തിക്കുന്നത് 36 എണ്ണം മാത്രം. സർക്കാർ സബ്സിഡിയായ 10 രൂപ നിലച്ചതും പ്രവർത്തനച്ചെലവ് വർധിച്ചതുമാണ് ഹോട്ടലുകളുടെ എണ്ണം ക്രമാതീതമായി കുറയാൻ കാരണം.വിശപ്പുരഹിത കേരളം’ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീയുടെ ഹോട്ടലുകൾക്കാണു താഴുവീഴുന്നത്. ഇതുവരെ 63 എണ്ണത്തിനാണു പൂട്ടുവീണത്..ഡ്രൈവർമാർ, തൊഴിലാളികൾ, ദിവസവേതനക്കാർ ഉൾപ്പെടെ ഒട്ടേറെ സാധാരണക്കാർക്ക് ഈ ഭക്ഷണശാലകൾ പ്രയോജനപ്പെട്ടിരുന്നതാണ്.ആദ്യം 20 രൂപയ്ക്ക് :തുടക്കത്തിൽ ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നു. ജില്ലയിലെ ആറ് നഗരസഭകളിൽ നിലവിൽ രണ്ടിടത്ത് മാത്രമാണ് ഇപ്പോൾ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഏറ്റുമാനൂരിലും പാലായിലു, മാത്രം. മൂന്നിൽ കൂടുതൽ കുടുംബശ്രീ അംഗങ്ങൾ അടങ്ങുന്ന കുടുംബശ്രീ യൂണിറ്റിനെയാണ് ഹോട്ടലുകൾ നടത്താൻ കുടുംബശ്രീ ചുമതലപ്പെടുത്തിയിരുന്നത്. തുടക്കത്തിൽ 20-രൂപയായിരുന്നു വില. പിന്നീട് 40-45 രൂപയായി ഉയർത്തിയെങ്കിലും അത് പോലും നടത്താൻ കഴിയാതെ വന്നതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നത്."സബ്സിഡി നിർത്തലാക്കിയതും തദ്ദേശ സ്ഥാപനങ്ങളുടെ സഹായങ്ങൾ മുടങ്ങിയതുമാണു പ്രതിസന്ധിയിലാക്കിയതെന്ന് കുടുംബശ്രീ അധികൃതർ പറയുന്നു. ഒരു ഊണിനു 10 രൂപയായിരുന്നു സബ്സിഡി നൽകിയിരുന്നത്. 2024-ൽ ഇത് നിർത്തലാക്കി. അരി, പച്ചക്കറി, പാചകവാതകം എന്നിവയുടെ വിലയുടെ വിലവർധനയും കെട്ടിടവാടക, വൈദ്യുതി-വെള്ളം ചാർജ് എന്നിവ തദ്ദേശസ്ഥാപനങ്ങളിൽനിന്നു കൃത്യമായി കിട്ടാതായതും സ്ഥിതി കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. നിർത്തലാക്കിയ സബ്സിഡി തിരിച്ചുകൊണ്ടുവരുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനും സർക്കാർ നടപടി എടുത്താലേ ജനകീയ ഹോട്ടലുകൾക്കു തുടർന്നു പ്രവർത്തിക്കാനാകൂ."
ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു
*ലിസ്ബൺ:* ഫുട്ബാൾ ലോകത്തെ ഒരു യുഗത്തിന് തിരശ്ശീല വീഴുന്നു. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 23 വർഷം നീണ്ട ദേശീയ ടീം കരിയറിനാണ് 41കാരൻ വിരാമമിടുന്നത്. നവംബറിലെ രാജ്യാന്തര മത്സരങ്ങൾക്ക് ശേഷം പോർച്ചുഗലിന്റെ ഏഴാം നമ്പർ ജഴ്സി അഴിച്ചുവെക്കുമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.പോർച്ചുഗൽ ജനതയെ അഭിസംബോധന ചെയ്തുള്ള വികാരനിർഭരമായ വിഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. 'പോർച്ചുഗൽ എന്നും എന്റെ ഹൃദയത്തിലുണ്ടാകും. ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്സി തിരിച്ചേൽപിക്കേണ്ട സമയം വന്നിരിക്കുന്നു. അത് എന്റേതുമാത്രമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. 23 വർഷം ഈ ജഴ്സിയണിയാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാനും ലഭിച്ച അവസരം വലിയ അഭിമാനവും ഉത്തരവാദിത്തവുമായിരുന്നു. ഇനി അത് അടുത്ത തലമുറക്ക് കൈമാറേണ്ട സമയമാണ്' -റൊണാൾഡോ പറഞ്ഞു.
അതിഥി അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. മത്സരപരീക്ഷയും കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി നവംബര്‍ ഏഴിന് രാവിലെ 11 ന് കോളേജില്‍ എത്തണം. ഫോണ്‍- 04936 282095, 9400006454.
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 40 വയസ് വരെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അമ്പലവയല്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി നവംബര്‍ 11 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9495779140.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ കൊമേഴ്സല്‍ പ്രാക്ടീസ് ഡിപ്ലോമ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ, അംഗീകൃത ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ/പി.ജി.ഡി.സി.എയാണ് യോഗ്യത. പ്രായപരിധി 18 നും 30 നും ഇടയില്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
കെയര്‍ ടേക്കര്‍ നിയമനം
കല്‍പ്പറ്റ നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എഫ്/ആര്.ആര്.എഫ് കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിന് ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ ടേക്കറെ നിയമിക്കുന്നു. ബിരുദമാണ് യോഗ്യത. മാലിന്യ സംസ്കരണ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 25 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. നവംബര്‍ 12 ന് രാവിലെ 11 ന് നഗരസഭാ ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936-202349.
താത്ക്കാലിക നിയമനം
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സലര്‍, എന്‍.ആര്.സി സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കൗണ്‍സലര്‍ തസ്തികയില്‍ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെയുള്ള എം.എസ്.ഡബ്ല്യു യോഗ്യതയും എന്‍.ആര്.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് സോഷ്യോളജിയില്‍ പി.ജി ബിരുദമോ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെ എം.എസ്.ഡബ്ല്യു യോഗ്യത വേണം. എന്‍.ആര്.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 11 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04936 270604, 7736919799.
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യണം
മുന്‍ഗണനാ വിഭാഗം എ.എ.വൈ/പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ള ഗുണഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്‍പത് വരെ പിഴയില്ലാതെ സ്വമേധയാ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ബന്ധപ്പെട്ട രേഖകളുമായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തി അപേക്ഷ നല്കി റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റാവുന്നതാണ്. ഒരു ഏക്കറിന് മുകളില്‍ സ്ഥലം ഉള്ളവര്‍, 1000 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍, നാല് ചക്രവാഹനമുള്ളവര്, സര്‍ക്കാര്‍ ജീവനക്കാര്‍, 25,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍ എന്നിവരാണ് മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്ക് അര്‍ഹതയില്ലാത്തവര്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി വൈത്തിരി (04936 255222), ബത്തേരി (04936 220213), മാനന്തവാടി (04935 240252) നമ്പറുകളില്‍ ബന്ധപ്പെടാം.
സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സ്റ്റുഡന്റ് കൗണ്‍സലറെ നിയമിക്കുന്നു. എം.എ സൈക്കോളജി അല്ലെങ്കില്‍ സ്റ്റുഡന്റ് കൗണ്‍സിലിങ്ങില്‍ എം.എസ്.ഡബ്ല്യൂ ആണ് യോഗ്യത. സ്റ്റുഡന്റ് കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന. പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്കിന് അര്‍ഹത ഉണ്ട്. പ്രായപരിധി 25 നും 45 നും ഇടയില്‍. റസിഡന്‍ഷ്യല്‍ സ്ഥാപനമായതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സ്കൂളില്‍ താമസിച്ച് ജോലി ചെയ്യണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 11 ന് രാവിലെ 10 ന് സ്കൂളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍-9495073565.
ക്വട്ടേഷന്‍ ക്ഷണിച്ചു
തിരുവനന്തപുരത്ത് നവംബര്‍ 20, 21, 22 തിയതികളില്‍ സംഘടിപ്പിക്കുന്ന കളിക്കളം-2026 കായിക മേളയില്‍ പങ്കെടുക്കുന്നതിന് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ വിദ്യാര്‍ഥിനികളെയും സ്റ്റാഫുകളെയും കൊണ്ടു പോകുന്നതിന് നോണ്‍ എസി/എസി ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നവംബര്‍ 11 ന് വൈകിട്ട് മൂന്നിനകം കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 04936-284818.
ഷെഫ്സ് സ്പെഷ്യൽ അസംബ്ലിയും പലഹാരമേളയും സംഘടിപ്പിച്ചു
എച്ച്.ഐ.എം.യു.പി സ്കൂളിൽ ഒന്നാം ക്ലാസിലെ പഠനപ്രവർത്തനമായ രുചിയുത്സവത്തിന്റെ ഭാഗമായി ഷെഫ്സ് സ്പെഷ്യൽ അസംബ്ലിയും പലഹാരമേളയും സംഘടിപ്പിച്ചു.കുട്ടികളിൽ വിവിധതരം പലഹാരങ്ങളെക്കുറിച്ചുള്ള അറിവും ഭക്ഷണവൈവിധ്യങ്ങളെക്കുറിച്ചുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അലി കെ., പി.ടി.എ പ്രസിഡന്റ് നവാസ് എം.പി., മദർ പി.ടി.എ പ്രസിഡന്റ് സാഹിറ മുജീബ്, സീനിയർ അസിസ്റ്റന്റ് ലെജി ജോൺ, എസ്.ആർ.ജി കൺവീനർ സുബിന, അധ്യാപകരായ സജ്ന, സഫ്ന, റഫ്ന, ഷെറിൻ സിതാര, അമീറ നുസ്റി എന്നിവർ പങ്കെടുത്തു.രുചിയുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പലഹാരമേള കുട്ടികൾക്ക് വേറിട്ടതും ആസ്വാദ്യകരവുമായ അനുഭവമായി.
ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനങ്ങൾക്ക് നവംബർ 8ന് തുടക്കമാകും
ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലയിൽ നടത്തുന്ന ഏരിയ സമ്മേളനങ്ങൾക്ക് നവംബർ 8ന് തുടക്കമാകും. കേരള ഘടകം സംസ്ഥാന വ്യാപകമായി ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിലാണ് സമ്മേളനങ്ങൾ നടത്തുന്നത്. സമകാലിക സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പടുകയും വിമർശനവിധേയമാക്കപ്പെടുകയും ചെയ്യുന്ന ഇസ്ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സംഘടനയുടെ നയനിലപാടുകൾ, പ്രവർത്തനങ്ങൾ, ആദർശം, ലക്ഷ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനുള്ള വേദി കൂടിയായിരിക്കും സമ്മേളനങ്ങൾ.നവംബർ എട്ടിന് മേപ്പാടി ഏരിയ സമ്മേളനം മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിലാണ് നടക്കുക. അഖിലേന്ത്യാ പ്രതിനിധി സഭാംഗം എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഏരിയ സമ്മേളനം നവംബർ 15ന് പനമരം കൈതക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. കേരള അസി. അമീർ എം. കെ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. കൽപറ്റ ഏരിയ സമ്മേളനം നവംബർ 29ന് പിണങ്ങോട് ഉമ്മുൽ ഖുറ കാമ്പസിലാണ് നടക്കുക. സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കിം നദ്വി ഉദ്ഘാടനം ചെയ്യും. ഡിസംബർ 27ന് സുൽത്താൻ ബത്തേരി ഏരിയ സമ്മേളനം ബത്തേരി ടൗണിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കും. കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.എല്ലാ സമ്മേളനങ്ങളും വൈകുന്നേരം നാലുമുതലാണ് ആരംഭിക്കുക.ഉദ്ഘാടന സമ്മേളനം, സുഗന്ധമുള്ള ജീവിതം കുടുംബ സെഷൻ, ഹംസഫർ ഡൊക്യുഫിക്ഷൻ, പാനൽ ഡിസ്കഷൻ എന്നീ പരിപാടികൾ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും.ചർച്ചകൾ, കുടുംബസംഗമങ്ങൾ, ഗൃഹസന്ദർശനങ്ങൾ തുടങ്ങി വിവിധ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ വിവിധ പ്രചാരണപ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ആർ.എസ്.പി മുട്ടിൽ ലോക്കൽ സമ്മേളനം നടത്തി
റവല്യൂഷഷണറി സോഷ്യലിസ്റ്റ് പാർട്ടി മുട്ടിൽ ലോക്കൽ സമ്മേളനം കെ.പങ്കജാക്ഷൻ നഗറിൽ വെച്ച് നടത്തി.കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി സമ്മേളന നഗരിയിൽ പതാക ഉയർത്തി. ആർ.എസ്.പി ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെരാമകൃഷ്ണൻ പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മനു മാനന്തവാടി മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് എടവനി , പ്രകാശൻ മാനന്തവാടി, സുലൈമാൻ ബത്തേരി, പ്രിൻസ് പുൽപള്ളി, പ്രസാദ് മാളിയേക്കൽ, സി.എം ബാലൻ പൊഴുതന , മുഹമ്മദാലി എം പരിയാരം എന്നിവർ സംസാരിച്ചു.മുട്ടിൽ ടൗണിൽ പ്രകടനവും നടത്തി.
റോഡപകടങ്ങളില്‍ പെടുന്നവരെ മിനിറ്റുകള്‍ക്കകം ആശുപത്രിയില്‍ എത്തിക്കുക ലക്ഷ്യം; `ഗോള്‍ഡന്‍ ഗോള്‍' പദ്ധതിയുമായി ആരോഗ്യവകുപ്പ്
ഗോള്‍ഡന്‍ ഗോള്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ മിനിറ്റുകള്‍ക്കകം ആശുപത്രിയില്‍ എത്തിക്കുക ലക്ഷ്യം. 108,സര്‍ക്കാര്‍, സ്വകാര്യ ആംബുലന്‍സുകളെ പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ പദ്ധതി ആദ്യം നടപ്പിലാക്കും. ജീവന് രക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ ആരോഗ്യവകുപ്പ് ആദരം നല്‍കും. അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും തീരുമാനം.അപകടത്തില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. 108നൊപ്പം സര്‍ക്കാര്‍, സ്വകാര്യ ആംബുലന്‍സുകളെയും ഒന്നിപ്പിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ആരോ?ഗ്യവകുപ്പിന്റെ ആലോചന. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.
മദ്യപിച്ച് വാഹനമോടിക്കുന്ന വർക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പും പോലീസും
ലഹരിയിൽ വാഹനംമോടിച്ചുണ്ടാക്കുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ, മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പും പോലീസും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയും പകലും ഒരുപോലെ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കോട്ടയം ജില്ലയിൽ മാത്രം 528 പേരാണ് മദ്യപിച്ച് വാഹനംമോടിച്ച് പിടിയിലായത്. ഇത്തരത്തിൽ പിടിയിലാകുന്നവരുടെ ലൈസൻസ് റദ്ദാക്കാനോ സസ്പെൻഡ് ചെയ്യാനോ ഉള്ള ശിപാർശ പോലീസ് മോട്ടോർ വാഹന വകുപ്പിന് കൈമാറുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം മദ്യപിച്ച് വാഹനമോടിച്ച 240 പേരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ മൂന്നു മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞാലും ഇവർക്ക് ഉടൻ തന്നെ ലൈസൻസ് തിരികെ ലഭിക്കില്ല. സസ്പെൻഷൻ കാലയളവ് അവസാനിച്ച ശേഷം മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്ന ട്രെയിനിങ് കേന്ദ്രങ്ങളിൽ എത്തി മൂന്ന് ദിവസത്തെ 'കറക്ടീവ് ട്രെയിനിങ് പ്രോഗ്രാമിൽ' പങ്കെടുത്ത് വിജയിക്കേണ്ടത് നിർബന്ധമാണ്. പരിശീലനം പൂർത്തിയാക്കിയാൽ മാത്രമേ ഇനി ലൈസൻസ് തിരികെ നൽകുകയുള്ളൂ.
കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാർ; ഏഴ് പ്രവർത്തന മേഖലകൾ
നടന്മാരായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജ് സുകുമാരനും വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാരാകും. വനം - വന്യജീവി സംരക്ഷണ ബോധവൽക്കരണം, വനം വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണം അടക്കം ഏഴ് പ്രവർത്തന മേഖലകളാണ് ഇരുവർക്കുമുള്ളത്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ 'കാട് വിളിക്കുന്നു ഒരു വർക്കേഷൻ മോഡ്' എന്ന പരിപാടിയിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഇതേക്കുറിച്ച് സൂചന നൽകിയിരുന്നു. കുഞ്ചാക്കോ ബോബൻ്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.ബ്രാൻഡ് അംബാസഡർമാരുടെ പ്രവർത്തനമേഖലകൾ1. വനം - വന്യജീവി സംരക്ഷണ ബോധവൽക്കരണംവനങ്ങൾ, വന്യജീവികൾ, ജൈവവൈവിധ്യം, ആവാസവ്യവസ്ഥയുടെ സംരക്ഷണം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ച് പൊതുപരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ ആശയവിനിമയ മാർഗങ്ങൾ എന്നിവയിലൂടെ ബോധവൽക്കരണം നടത്തുക.2. വനം വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണംവകുപ്പിന്റെ തിരഞ്ഞെടുത്ത പദ്ധതികൾ, പൊതുസേവനങ്ങൾ, സംരക്ഷണ കാംപെയ്നുകൾ, പൊതുജന പങ്കാളിത്ത പരിപാടികൾ എന്നിവയുടെ പ്രചാരണത്തിന് പിന്തുണ നൽകുക.3. കുട്ടികളുമായും യുവജനങ്ങളുമായും ഇടപെടൽവിദ്യാഭ്യാസ പരിപാടികൾ, സംവേദനാത്മക സംവാദങ്ങൾ, പ്രകൃതിപഠന ക്യാമ്പുകൾ, യുവജനങ്ങൾക്കായുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവയിലൂടെ കുട്ടികളിലും വിദ്യാർത്ഥികളിലും യുവാക്കളിലും പ്രകൃതിയോടുള്ള താൽപര്യം വളർത്തുക.4. സാമൂഹ്യ മാധ്യമങ്ങളും പൊതുജന ആശയവിനിമയവുംവകുപ്പിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ സ്ഥിരീകരിച്ച സംരക്ഷണ സന്ദേശങ്ങൾ, ബോധവൽക്കരണ വീഡിയോകൾ, വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പങ്കുവയ്ക്കുക.5. സർഗാത്മകവും സാംസ്കാരികവുമായ പ്രചാരണംസിനിമ എന്ന മാധ്യമം പ്രയോജനപ്പെടുത്തി വനം - വന്യജീവി സംരക്ഷണ സന്ദേശങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്ന നൂതന ആശയവിനിമയ രീതികൾ വികസിപ്പിക്കുക.6. സമൂഹ പങ്കാളിത്തവും മനുഷ്യ - വന്യജീവി സഹവർത്തിത്വവുംവന്യജീവികളോട് ഉത്തരവാദിത്തപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, വനാശ്രിത സമൂഹങ്ങളോട് ആദരവ് പുലർത്തുക, വന്യജീവികളുമായുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകുമ്പോൾ സുരക്ഷിതമായി പ്രതികരിക്കേണ്ട രീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുക.7. പ്രകൃതിപഠനവും പരിസ്ഥിതി സാക്ഷരതയുംആവാസവ്യവസ്ഥകൾ, ജൈവവൈവിധ്യം, പാരിസ്ഥിതിക പരസ്പരബന്ധങ്ങൾ, സുസ്ഥിരമായ സഹവർത്തിത്വത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളുടെ അറിവ് വർധിപ്പിക്കുന്ന പരിപാടികൾക്ക് പിന്തുണ നൽകുക.
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ. അടുത്ത മൂന്നു മണിക്കൂറിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആന്ധ്ര തീരത്ത് തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു.ഞായറാഴ്ച വരെ മഴ തുടരും. ലക്ഷദ്വീപിന് മുകളിലും, തെക്കൻ തമിഴ്നാട്ടിന് മുകളിലുമായി ചക്രവാത ചുഴികളും നിലനിൽക്കുന്നു.
റാഗിങ് തടയാൻ ‘സിദ്ധാർത്ഥ് ‘ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്; രഹസ്യമായി പരാതിപ്പെടാം
സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പൂർണ്ണമായി തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്’ പുറത്തിറക്കുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനായി കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ‘ജവഹർലാൽ നെഹ്റു സെന്റേഴ്സ് ഫോർ സയന്റിഫിക് ടെമ്പർ’ പദ്ധതിക്കും ഇന്ന് തുടക്കമാവുകയാണ്. ഈ സുപ്രധാന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11.30-ന് തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ വെച്ച് മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശൻ നിർവഹിക*‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്’ പ്രത്യേകതകൾ:*പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ ദാരുണമായ വിയോഗം കേരളത്തിന്റെ മനസ്സിലെ ഉണങ്ങാത്ത വലിയൊരു മുറിവാണെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഈ ആപ്പ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് തങ്ങളുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമാക്കി വെച്ചുകൊണ്ട്, ഓഡിയോ സന്ദേശങ്ങളിലൂടെയോ അല്ലാതെയോ നേരിട്ട് പരാതികൾ അറിയിക്കാനും അടിയന്തര സഹായം തേടാനും ഈ ആപ്പിലൂടെ സാധിക്കും.സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ കൃത്യമായി അറിയിക്കാനും ഇതിലൂടെ സാധിക്കും.ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിംഗ് കമ്മീഷൻ രൂപവത്കരിക്കുന്നതിനുമായി ‘സിദ്ധാർത്ഥ് ആന്റി റാഗിംഗ് ആക്ടിന്റെ’ കരട് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.*ജവഹർലാൽ നെഹ്റു സെന്റേഴ്സ് ഫോർ സയന്റിഫിക് ടെമ്പർ:*വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ക്യാമ്പസുകളെ അറിവിന്റെയും തുല്യതയുടെയും ഇടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ കോളേജുകളിലായി 300 കേന്ദ്രങ്ങളാണ് ഈ പദ്ധതിയിലൂടെ ഉൾക്കൊള്ളുന്നത്.ഭയരഹിതവും പുരോഗമനപരവുമായ ഒരു കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.
സൗജന്യ പരിശീലനം
കൽപ്പറ്റ പുത്തൂർവയല്‍ എസ് ബി ഐ ആർസെറ്റിയിൽ നവംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന് 18നും 50 നുമിടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍-8590762300, 8078711040

