ഗോത്രകലകളുടെ നിറവിൽ ‘എങ്കളെ ആട്ടം’ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു
കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ഗോത്രവിഭാഗം കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ ‘എങ്കളെ ആട്ടം’ എന്ന പേരിൽ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേ മുളഞ്ഞിനാൽ അധ്യക്ഷത വഹിച്ച ചടങ്ങ് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില എൻ.കെ., പി.ടി.എ. പ്രസിഡന്റ് വിൽസൺ പാറയിൽ, പി.ടി.എ. വൈസ് പ്രസിഡന്റ് ജിംസൺ എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ വിനീത ജോസഫും ശരണ്യയും ചടങ്ങിൽ സംസാരിച്ചു.ഗോത്രസമൂഹത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഊരുമൂപ്പന്മാരായ മണി, കേശവൻ, തങ്കമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് ഗോത്രവിഭാഗം കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പരമ്പരാഗത കലാരൂപങ്ങളും നാടൻ കലാവിരുന്നുകളും ഫെസ്റ്റിന് മിഴിവേകി. ശ്രീ. ചൈതന്യ ടീമിന്റെ കൈകൊട്ടിക്കളി ഏറെ ശ്രദ്ധേയവും ആകർഷകവുമായി.സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടി.ജെയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഗോത്രവിഭാഗം കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാലയത്തിന്റെ പൊതുപ്രവർത്തനങ്ങളുടെയും കലാപരിപാടികളുടെയും ഭാഗമാക്കുന്നതിലൂടെ കൂട്ടായ്മയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം പകരാൻ ‘എങ്കളെ ആട്ടം’ ഗോത്ര ഫെസ്റ്റിന് സാധിച്ചു.
സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ഹാന്‍ഡ് ബാഗില്‍ എം.ഡി.എം.എ; യുവാവ് പിടിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ഹാന്‍ഡ് ബാഗില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട്, കുറ്റ്യാടി, തളിയില്‍, ചെറുവേരി വീട്ടില്‍ മുഹമ്മദ് ഇജാസ് ബഷീര്‍(28) നെയാണ് പിടികൂടിയത്. ഇയാള്‍ ഉപേക്ഷിച്ച ഹാന്‍ഡ് ബാഗില്‍ നിന്ന് 0.42 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇയാൾക്കെതിരെ തൊണ്ടർനാട്, കുറ്റ്യാടി സ്റ്റേഷനുകളിൽ ലഹരി കേസുകളുണ്ട്.2026 ഒക്ടോബര്‍ രണ്ടിന് രാത്രിയോടെയാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹാന്‍ഡ് ബാഗ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. തുടരന്വേഷണത്തില്‍ ഇജാസ് ബഷീറിനെ നവംബര്‍ 24ന് എസ്.ഐമാരായ സന്തോഷ്കുമാര്‍, രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ നിയമനം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സംവരണം ചെയ്ത സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്. നിയമം/സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സോഷ്യല്‍ സയന്‍സ്/സൈക്കോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 32000 രൂപ. പ്രായപരിധി 18 നും 40 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-0495 2376179
ഇ-ദര്‍ഘാസ് ക്ഷണിച്ചു
വിദ്യാര്‍ത്ഥികളിലെ പോഷകാഹാരക്കുറവ്, അനീമിയ എന്നിവ പരിഹരിക്കുന്നതിന് ജില്ലയിലെ 288 സ്കൂളുകളിലെ 74,938 കുട്ടികള്‍ക്ക് മില്ലറ്റ് ചിക്കി വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഇ-ദര്‍ഘാസ് ക്ഷണിച്ചു. 2027 മാര്‍ച്ച് 31 വരെ 66 പ്രവൃത്തി ദിവസങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ 30 ഗ്രാം വീതമുള്ള മില്ലറ്റ് ചിക്കിയാണ് വിതരണം ചെയ്യേണ്ടത്. സ്വന്തമായി ഉത്പാദന യൂണിറ്റുള്ള സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ tendershelp@kerala.gov.in ല്‍ ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ടെന്‍ഡര്‍ നല്‍കണം. ഫോണ്‍- 04936-202593
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register?utm_osurce=chatgpt.com മുഖേന ഡിസംബര്‍ 31 നകം അപേക്ഷിക്കണം. ഫോണ്‍- 9495741785, 9037747522
കുടിവെള്ള വിതരണം തടസ്സപ്പെടും
മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പള്ളിമല കുടിവെള്ള ടാങ്കില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ കുടിവെള്ള വിതരണം തടസ്സപ്പെടും. പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് കുടിവെള്ളം സംഭരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ശ്രേയസ് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
നെല്ലിമാളം :-നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.അഡ്വ.ഡിക്സൺ ക്ലാസ്സിന് നേതൃത്വം നൽകി.പുരുഷ ദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു. സ്വാശ്രയ സംഘ അംഗമായ ഹരിതകർമ്മസേന പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.സി ഡി ഒ സെലീന സാബു,ചാമി,റീന എന്നിവർ സംസാരിച്ചു.
സൗജന്യ പബ്ലിക് വൈഫൈ ; വിവരങ്ങള്‍ ചോരാന്‍ സാധ്യതയെന്ന് കേരള പോലിസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:സൗജന്യമായി ലഭിക്കുന്ന പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ്വര്‍ക്കുകളും വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന് കേരള പോലിസിന്റെ മുന്നറിയിപ്പ്. പാസ്വേഡ് ഇല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ഇത്തരം നെറ്റ്വര്ക്കുകളില് കണക്ട് ചെയ്യുന്ന നിമിഷം മുതല്‍ സ്മാര്‍ട്ട്ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. കേരള പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൈബര്‍ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സ്വകാര്യ ഫോട്ടോകള്‍, സന്ദേശങ്ങള്‍, ഇമെയിലുകള്‍, ബാങ്കിങ് വിവരങ്ങള്‍, ലോഗിന്‍ പാസ്വേഡുകള് എന്നിവയെല്ലാം സുരക്ഷിതമല്ലാത്ത നെറ്റ്വര്ക്കുകള് വഴി ചോരാന്‍ സാധ്യതയുണ്ട്. സൗജന്യ ഇന്റര്‍നെറ്റ് എന്ന പ്രലോഭനത്തിന് പിന്നില്‍ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാനുള്ള കെണിയുണ്ടാകാം. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ ഫോണിലെ ഓട്ടോ കണക്ട് വൈഫൈ സംവിധാനം നിര്‍ജീവമാക്കുകയും അജ്ഞാത കണക്ഷനുകള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് പോലിസ് കര്‍ശനമായി നിര്‍ദേശിച്ചു. വേഗമുള്ള കണക്ഷനേക്കാള്‍ പ്രധാനം സ്വന്തം സൈബര്‍ സുരക്ഷയാണെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണമെന്ന സന്ദേശവും പോലിസ് പങ്കുവച്ചു. സുരക്ഷിതമല്ലാത്ത കണക്ഷനുകളിലൂടെ ഉപകരണങ്ങളിലേക്ക് വൈറസുകളോ മാല്‍വെയറുകളോ ദോഷകരമായ സോഫ്റ്റ്വെയറുകളോ കടത്തിവിടാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത്തരം നെറ്റ്വര്ക്കുകളില് കണക്ട് ചെയ്തിരിക്കുമ്പോള്‍ യാതൊരു കാരണവശാലും നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ ഷോപ്പിങ്, മറ്റ് പണമിടപാടുകള്‍ എന്നിവ നടത്തരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഓഫിസുകളിലെയും മറ്റ് പൊതു ഇടങ്ങളിലെയും കമ്പ്യൂട്ടറുകളില്‍ വാട്സാപ്പ് വെബ് ലോഗിന്‍ ചെയ്ത് ഔദ്യോഗികമോ അതീവ പ്രധാനമോ ആയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയത്. ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതു വൈഫൈ ഉപയോഗിക്കുമ്പോള്‍ രഹസ്യ സ്വഭാവമുള്ളതോ സര്‍ക്കാര്‍, സംഘടനാ, സാമ്പത്തിക വിവരങ്ങളോ കൈമാറരുത്. പൊതുസ്ഥലങ്ങളിലെ കംപ്യൂട്ടറില്‍ വാട്സാപ്പ് ഉപയോഗിച്ച ശേഷം ബ്രൗസര്‍ ടാബില്‍നിന്നോ വിന്ഡോയില്നിന്നോ നേരിട്ട് പുറത്തിറങ്ങാതെ സ്വമേധയാ ലോഗ് ഔട്ട് ചെയ്തെന്ന് ഉറപ്പുവരുത്തണം. കഴിവതും സൈബര്‍ കഫേകള്‍, പൊതു കിയോസ്കുകള്‍, ഹോട്ടല്‍ ബിസിനസ് സെന്ററുകള്‍, കടമെടുത്ത കമ്പ്യൂട്ടറുകള്‍ എന്നിവയിലൂടെ വാട്സാപ്പ് വെബ് ആക്സസ് ചെയ്യുന്നത് ഒഴിവാക്കണം. ആക്സസ് ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ വിശ്വസനീയമായ ഒരു കംപ്യൂട്ടറില്‍ ഇന്‍കോഗ്നിറ്റോ അഥവാ സ്വകാര്യ ബ്രൗസിങ് മോഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ശേഷം സ്വമേധയാ ലോഗ് ഔട്ട് ചെയ്യുകയും വേണം. അപ്രതീക്ഷിത സന്ദേശങ്ങള്‍, കോണ്ടാക്ടുകളില്നിന്നുള്ള അസാധാരണ മറുപടികള്‍, വിശദീകരിക്കാനാകാത്ത മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണിലെ വാട്സാപ്പില്‍ ലിങ്ക്ഡ് ഡിവൈസസ് വിഭാഗം പരിശോധിച്ച് അപരിചിതമായ ഉപകരണങ്ങള്‍ നീക്കം ചെയ്യണം. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ബ്രൗസറുകള്‍, സുരക്ഷാ സോഫ്റ്റ്വെയര് എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്യാനും സംശയാസ്പദമായ ഡൗണ്‍ലോഡുകളും അജ്ഞാത ഫയലുകളും ഒഴിവാക്കാനും ഉപയോക്താക്കള്‍ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍തന്നെ ദേശീയ സൈബര്‍ ക്രൈം ഹെല്പ്ലൈന് നമ്പറായ 1930ല്‍ വിളിച്ച് പരാതി അറിയിക്കണം.
ഇനി ഇൻസ്റ്റഗ്രാം റീൽസ് ടിവിയിലും; ഇൻസ്റ്റഗ്രാം ഫോർ ടിവി ഫീച്ചറുമായി മെറ്റ
ന്യൂഡല്‍ഹി: ഇനി ഇന്‍സ്റ്റഗ്രാം റീല്‍സ് ടിവിയിലും കാണാം. ഇന്‍സ്റ്റഗ്രാം ഫോര്‍ ടിവി (Instagram for TV) ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണിന് പകരം ടെലിവിഷന്‍ സ്ക്രീനില്‍ റീല്‍സും സ്റ്റോറീസും മറ്റ് ഇന്‍സ്റ്റഗ്രാം കണ്ടന്റുകളും കാണാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുകമുംബൈയില് നടന്ന മെറ്റ വാര്‍ഷിക പരിപാടിയിയായ ഹൗസ് ഓഫ് ഇന്‍സ്റ്റഗ്രാമിലാണ് പ്രഖ്യാപനം നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ആപ്പ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വലിയ സ്ക്രീനില്‍ കണ്ടന്റുകള്‍ ആസ്വദിക്കാനുള്ള ഉപയോക്താക്കളുടെ താല്പര്യം പരിഗണിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി, ഗൂഗിള്‍ ടിവി എന്നിവയുടെ പിന്തുണയുള്ള ഉപകരണങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഫോര്‍ ടിവി ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് ടിവിയില്‍ ഇന്‍സ്റ്റഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. മൊബൈല്‍ ആപ്പിലെ സെറ്റിങ്സ് ബുക്ക്മാര്‍ക്ക് വഴിയും ടിവിയില്‍ കണക്ട് ചെയ്യാം.instagram for tvടിവി സ്ക്രീൻഒരു ടിവി ആപ്പില്‍ പരമാവധി അഞ്ച് അക്കൗണ്ടുകള്‍ വരെ ചേര്‍ക്കാനാവും. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള കണ്ടന്റുകള്‍ കാണാനും സാധിക്കും. ഇന്ത്യയിലെ പതിപ്പില്‍ പ്രധാനമായും റീല്‍സിനും സ്റ്റോറീസിനുമാണ് പ്രാധാന്യം. വൈഡ് സ്ക്രീനില്‍ കാണാവുന്ന ഹൊറിസോണ്ടല്‍ റീല്സുകള്ക്കൊപ്പം ഫോട്ടോകളും കാരോസല് പോസ്റ്റുകളും കാണാനാവും.മൊബൈല്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ടിവിയില്‍ റീല്‍സുകള്‍ താനെ പ്ലേ ചെയ്യും. ടെലിവിഷന്‍ റിമോട്ട് ഉപയോഗിച്ച് പ്ലേബാക്ക് നിയന്ത്രിക്കാനും സാധിക്കും. എന്നാല്‍ ഓട്ടോ സ്ക്രോള്‍ നിയന്ത്രണങ്ങളുടെ ലഭ്യത ആപ്പിന്റെ പതിപ്പിനനുസരിച്ച് വ്യത്യാസപ്പെട്ടേക്കുമെന്ന് മെറ്റ വ്യക്തമാക്കി.
വ്യാജമദ്യവുമായി 61കാരൻ അറസ്റ്റിൽ കൂട്ടുപ്രതിക്കായി അന്വേഷണം
കണിയാമ്പറ്റ: നാല് ലിറ്റർ വ്യാജമദ്യവുമായി ഒരാളെ വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ പുതൂർ മോർക്കാലായിൽ വീട്ടിൽ ജോയി (61) ആണ് അറസ്റ്റിലായത്. കാര്യമ്പാടി-കേണിച്ചിറ റോഡിൽ കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂ ടിയത്. സംഭവത്തിൽ എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. കേസിൽ രണ്ടാം പ്രതിയായ കാര്യമ്പാടി കല്ലായി വീട്ടിൽ റഫീഖ് എന്ന റഫിയുദ്ദീനെ (42) അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
18-ാമത് സംസ്ഥാന മുസാബഖ പന്തൽ കാൽ നാട്ടൽ നിർവഹിച്ചു
ബീനാച്ചി :ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക കലാമേളയായ ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖയുടെ 18-ാമത് സംസ്ഥാന കലാമേളക്ക് ഒരുക്കങ്ങളാരംഭിച്ചു. ബീനാച്ചി നൂറുൽ ഇസ് ലാം തഹ് ഫീളുൽ ഖുർആൻ കോളേജാണ് മുസാബഖ കലാ മത്സരങ്ങൾക്ക് വേദിയാവുന്നത്. കോളേജിനോട് ചേർന്നുള്ള പതിനെട്ട് ഏക്കർ ഭൂമിയിൽ മെയിൻ വേദിയുടെ പന്തലിൻ്റെ കാൽ നാട്ടൽ കർമം നടത്തി കഴിഞ്ഞ ദിവസം ഒരുക്കങ്ങൾ ആരംഭിച്ചു. ഇദം പ്രഥമമായി വയനാട്ടിലെത്തുന്ന കലാമേളയെ ഊഷ്മളമായി വരവേൽക്കാൻ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് 18 റെയ്ഞ്ച് കമ്മിറ്റികളും മഹല്ല് , മദ്റസാ കമ്മിറ്റികളും സംഘാടക സമിതിയും നടത്തി കൊണ്ടിരിക്കുന്നത്. നഗരിയിൽ സെൻട്രൽ കൗൺസിൽ മാനേജർ വി. ഉസ്മാൻ ഫൈസിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷററും സംഘാടക സമിതി ജനറൽ കൺവീനറുമായ അബ്ദുൽ ഖാദർ അൽ ഖാസിമി , സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി എന്നിവർ ചേർന്ന് കാൽ നാട്ടൽ കർമംനിർവഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ കെ.ഉമർ ഫൈസി, കെ കെ ബശീർ ബീനാച്ചി, യു. എ മുഹമ്മദലി ഹാജി , കെ.എ നാസർ മൗലവി , മുബാറകലി മിസ്ബാഹി , സി.എച്ച് അലി ദാരിമി, പി. സൈനുൽ ആബിദ് ദാരിമി, അബ്ദുൽ മജീദ് അൻസ്വരി, അബ്ദു റസാഖ് ദാരിമി, പി. സുബൈർ ഹാജി, ഹാരിസ് ബനാന സംബന്ധിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കെ.ടി ഹുസൈൻ കുട്ടി മൗലവി നന്ദിയും പറഞ്ഞുപടം 18-ാമത് സംസ്ഥാന മുസാബഖ കലാമേളക്ക് വേദിയാവുന്ന ബീനാച്ചിയിൽ പന്തൽ കാൽ നാട്ടൽ സെൻട്രൽ കൗൺസിൽ ട്രഷറർ അബ്ദുൽ ഖാദർ അൽ ഖാസിമിയും സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി യും നിർവഹിക്കുന്നു
കിളിക്കൊഞ്ചൽ നഴ്സറി കലോത്സവം സംഘടിപ്പിച്ചു
കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ‘കിളിക്കൊഞ്ചൽ' നഴ്സറി കലോത്സവം സംഘടിപ്പിച്ചു. കുട്ടികളിലെ കലാവാസനകളും കഴിവുകളും പ്രകടിപ്പിക്കുന്നതിനും അവരുടെ ആത്മവിശ്വാസം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിച്ചത്.പാട്ടും നൃത്തവും ഉൾപ്പെടെയുള്ള വർണ്ണോജ്ജ്വലമായ പരിപാടികൾ കലോത്സവത്തിന് നിറപ്പകിട്ടേകി. ഹെഡ്മിസ്ട്രസ് ലിസി ടി ജെ ആശംസകൾ അറിയിച്ചുസംസാരിച്ചു . അധ്യാപകരായ വിനയ, വിനീത, അശ്വതി എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രോത്സവത്തിലെ നേട്ടത്തിന് അധ്യാപികയ്ക്ക് പൗരസമിതിയുടെ ആദരം
ശാസ്ത്രോത്സവത്തിലെ മികച്ച നേട്ടത്തിന് സെന്റ് ആന്റണീസ് യു.പി. സ്കൂൾ അധ്യാപിക ജിഷ ഇ എസിനെ ഒരുമ്മൽ പൗരസമിതി ആദരിച്ചു. സ്കൂളിലും നാടിനും അഭിമാനമായി മാറിയ അധ്യാപികജിഷ ഇ.എസ് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖിൽ നിന്ന്ആദരവ് ഏറ്റുവാങ്ങി. ഒരുമ്മൽ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സെന്റ് ആന്റണീസ് യു.പി. സ്കൂൾ മാടക്കുന്നിൽ സംഘടിപ്പിച്ച പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒരുമ്മൽ പൗരസമിതി ചെയർമാൻ ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ബെന്നി വട്ടക്കാമുകയിൽ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രിയും കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയുമായ അഡ്വ. ടി. സിദ്ധിഖ് നിവേദനങ്ങൾ സ്വീകരിക്കുകയും വികസനരേഖ ഏറ്റുവാങ്ങുകയും ചെയ്തു. പൗരസമിതി ഭാരവാഹികളും രക്ഷാധികാരികളും ചേർന്നാണ് വികസനരേഖ സമർപ്പിച്ചത്.വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി, മിഥില എൻ.കെ., ജെസ്സി തോമസ്, ഹെഡ്മിസ്ട്രസ് ലിസി ടി.ജെ., തുടങ്ങിയവർ ആശംസകൾ നേർന്നു. പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ശ്രദ്ധേയമായി.
പ്രസവസമയത്ത് ഭാര്യക്ക് ഒപ്പം ഇരിക്കാം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസം അവധി; പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍
ഭാര്യയുടെ പ്രസവത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി പ്രഖ്യാപിച്ച് വിജയ് സര്‍ക്കാര്‍. പതിനഞ്ച് ദിവസമാണ് ഭര്ത്താക്കന്മാര്ക്ക് അവധി ലഭിക്കുക. വിജയ് സര്‍ക്കാരിന്റെ ജനപ്രിയ പരിപാടികളുടെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം.തമിഴ്നാട്ടില്‍ ഇതാദ്യമായാണ് ഭാര്യയുടെ പ്രസവത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. പുരുഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കുഞ്ഞ് ജനിക്കുന്നതിന് പതിനഞ്ച് ദിവസം മുന്‍പോ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളിലോ അവധി എടുക്കാം. ഭാര്യക്കൊപ്പം ഭര്‍ത്താവിന്റെ പരിചരണം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യംകേരളത്തില് പുരുഷ ജീവനക്കാര്‍ക്ക് പത്തുദിവസമാണ് ഇത്തരത്തില്‍ അവധിയുള്ളത്. പരമാവധി രണ്ടുപ്രസവങ്ങള്ക്ക് ഒരോന്നിനും പത്ത് ദിവസം അവധി ലഭിക്കും. പ്രസവത്തിന് 10 ദിവസം മുന്‍പ് മുതല്‍ പ്രസവത്തീയതിക്ക് ശേഷം 3 മാസത്തിനുള്ളില്‍ എടുത്തില്ലെങ്കില്‍ അവധി നഷ്ടപ്പെടും. അവധി കാലയളവില്‍ ചട്ടം 92 പ്രകാരമുള്ള പൂര്‍ണ്ണ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. രാജ്യത്ത് ഏറ്റവും അധികം പിതൃത്വ അവധി നല്‍കുന്നത് സിക്കിമിലാണ്. മുപ്പത് ദിവസമാണ് അവിടെ ഭാര്യയുടെ പ്രസവത്തിന് സര്‍ക്കാര്‍ അനുവദിക്കുന്നത്.
ക്രിസ്മസ് അവധി; കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി
ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. 20 ബസുകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഡിസംബര്‍ 20 മുതല്‍ 24വരെ ഈ ബസുകള്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലേക്കാണ് നിലവില്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഉല്‍സവ സീസണുകളില്‍ സ്വകാര്യബസുകളുടെ ഉയര്‍ന്ന ബസ് ടിക്കറ്റ് നിരക്കിനെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കാന്‍ ഈ അധിക സര്‍വീസുകള്‍ക്ക് സാധിക്കും. ബുക്കിങ് കൂടുതലാണെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുക*ക്രിസ്മസ് അവധി; കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി*ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. 20 ബസുകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഡിസംബര്‍ 20 മുതല്‍ 24വരെ ഈ ബസുകള്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലേക്കാണ് നിലവില്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഉല്‍സവ സീസണുകളില്‍ സ്വകാര്യബസുകളുടെ ഉയര്‍ന്ന ബസ് ടിക്കറ്റ് നിരക്കിനെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കാന്‍ ഈ അധിക സര്‍വീസുകള്‍ക്ക് സാധിക്കും. ബുക്കിങ് കൂടുതലാണെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ളുണ്ട്.
ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആക്കും; നിയമസഭകളിൽ അംഗസംഖ്യ 650 വരെ, ബില്ലിന്റെ പകർപ്പ് എംപിമാർക്ക് കൈമാറി
ന്യൂഡൽഹി: മണ്ഡല പുനർ നിർണയ-വനിതാ സംവരണ ബില്ലുകൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. എംപിമാർക്ക് ബില്ലിന്റെ പകർപ്പ് കൈമാറി.ലോക്സഭയിൽ നിലവിലുള്ള ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കും. വനിതാ സംവരണം ഉടൻ നടപ്പാക്കാൻ ഡീലിമിറ്റേഷൻ ബിൽ കൊണ്ട് വരും. ലോക്സഭയിലും നിയമസഭകളിലും സീറ്റുകൾ 50% വർധിപ്പിക്കാനാണ് വ്യവസ്ഥ. വനിതാ സംവരണം നടപ്പാക്കുന്നത് മണ്ഡല പുനർനിർണയത്തിലൂടെയായിരിക്കും.ലോക്സഭയിൽ പരമാവധി സീറ്റെണ്ണം 850 വരെയും നിയമസഭകളിൽ 650 വരെയും ഉയർത്താനാണ് വ്യവസ്ഥ. ആകെ സീറ്റുകളിൽ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യും. മൂന്നിലൊന്ന് വനിതാ സംവരണത്തിൽ പട്ടികജാതി-പട്ടികവർഗ (SC/ST) വനിതകളെയും ഉൾപ്പെടുത്തും. വനിതാ സംവരണം 2026-ലെ സെൻസസുമായി ബന്ധിപ്പിക്കില്ല. സെൻസസിന് കാത്തുനിൽക്കാതെ തന്നെ നടപ്പിലാക്കും. സംവരണ സീറ്റുകൾ ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലങ്ങൾക്കിടയിൽ മാറിമാറി നിശ്ചയിക്കും. പാർലമെന്റിന്റെ അംഗീകാരത്തിന് ശേഷം പുതിയ മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കും. 2029-ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപായി പുതിയ മണ്ഡലങ്ങളുടെ ഭൂപടം തയ്യാറാക്കും.
തൂക്കുകയറിന് പകരം വിഷംകുത്തിവച്ചുള്ള മരണം: എതിര്‍ത്ത് കേന്ദ്രം; കാലത്തിനൊത്ത് മാറികൂടേയെന്ന് സുപ്രീം കോടതി
തൂക്കുകയര്‍ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പരമോന്നത നീതിപീഠം. മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് വിഷം കുത്തിവച്ച് മരിക്കാനുള്ള സാധ്യത തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു നീക്കത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികൂലമായ പ്രതികരണമുണ്ടായതിനെ തുടര്‍ന്ന്, കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൂക്കുകയര്‍ എന്ന രീതി ഇല്ലാതാക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് തൂക്ക് കയര്‍ അല്ലെങ്കില്‍ വിഷം കുത്തിവച്ചുള്ള മരണം എന്നതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുക എന്ന ആവശ്യമാണ് ഹര്ജിക്കാരന് ഉയര്‍ത്തിയത്. എന്നാല്‍ കേന്ദ്രം നല്കിയ സത്യവാങ്മൂലത്തില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് ഓപ്ഷനുകള്‍ നല്‍കുക എന്നത് സാധ്യമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുക ലക്ഷ്യം: മന്ത്രി കെ.എം ഷാജി
അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ആരംഭിച്ച നിര്‍മലം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ്. ഐ.സി 100 ചലഞ്ചിലൂടെ നൂറുദിവസത്തിനകം ശുചീകരണ ചിത്രങ്ങള്‍ പോര്‍ട്ടലില്‍ പങ്കുവെയ്ക്കണം. സംസ്ഥാനത്തെ മുഴുവന്‍ ജനപ്രതിനിധികളും ചലഞ്ചില്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. മാലിന്യത്തെ സമ്പത്താക്കി മാറ്റാന്‍ കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളത്. മാലിന്യം ശേഖരിക്കുന്നതിന്റെ പേരില്‍ വ്യാജ ഏജന്‍സികള്‍ നടത്തുന്ന ചൂഷണങ്ങള്‍ തടയേണ്ടതുണ്ട്. ഇതിന് പരിഹാരമായി സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ഗ്രീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇ-മാലിന്യ ശേഖരണത്തിന് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കണം: മന്ത്രി ടി. സിദ്ദിഖ്
ഇ-മാലിന്യ ശേഖരണത്തിനായി എല്ലാ വര്‍ഷവും പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഇ- വേസ്റ്റ് ഫ്രീ ഡിസ്ട്രിക്ട് പ്രോട്ടോകോള്‍, പ്ലാസ്റ്റിക് ഫ്രീ ഡെസ്റ്റിനേഷന്‍ രൂപരേഖ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുന:രുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കൃത്യമായ പ്രോട്ടോക്കോള്‍ രൂപീകരിച്ച് വയനാടിനെ പ്രകൃതി സൗഹൃദ ജില്ലയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വ്യാപാരികള്‍, വിനോദസഞ്ചാരികള്‍, വിവിധ മേഖലകളിലെ ആളുകള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിയും വിനോദസഞ്ചാരവുമാണ് വയനാടിന്റെ സാമ്പത്തിക അടിത്തറ. മികച്ച വായുഗുണനിലവാരം നിലനിര്‍ത്തുന്നതിനൊപ്പം കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പ്രാധാന്യം നല്‍കണം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ലോകത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളുമായി വയനാട് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ മുഖ്യാതിഥിയായി. ഇ-മാലിന്യമുക്ത പദ്ധതി മറ്റു ജില്ലകള്‍ക്കും മാതൃകയാകണമെന്ന് മന്ത്രി പറഞ്ഞു. നൂറ് ടണ്ണിലധികം ഇലക്ട്രോണിക് മാലിന്യങ്ങള്‍ വിജയകരമായി ശേഖരിക്കാനായത് വയനാട്ടിലെ ജനങ്ങളുടെ കൂട്ടായ പ്രതിബദ്ധതയും ദൃഢനിശ്ചയവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് എം.പി പ്രിയങ്ക ഗാന്ധി സന്ദേശത്തിലൂടെ അറിയിച്ചു. ഇ-മാലിന്യ ശേഖരണത്തിന് നേതൃത്വം നല്കിയ ജില്ലയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കൂടുതല്‍ ഇ-മലിന്യം കൈമാറിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഉഷാ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ഹരികുമാര്‍, ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍മാരായ പി വിശ്വനാഥന്, ജേക്കബ് സെബാസ്റ്റ്യന്‍, റസീന അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമന്, കെ.കെ ഹനീഫ, ടി.എസ് ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി ജാസര്‍ പാലക്കല്‍, ശുചിത്വമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എസ് സജീഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്തമെന്നത് വിലമതിക്കാനാവാത്ത നേട്ടം: മുഖ്യമന്ത്രി വി.ഡി സതീശന്
വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി മുഖ്യമന്ത്രി വി.ഡി സതീശന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂട്ടായ്മയോടെയും അര്‍പ്പണബോധത്തോടെയും ജില്ല കൈവരിച്ച നേട്ടം വിലമതിക്കാനാവാത്തതാണെന്നും കേരളത്തിന് മാത്രമല്ല രാജ്യത്തിന് മാതൃകയായണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല ഇ-വേസ്റ്റ് മുക്തമായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ മറ്റ് ജില്ലകള്‍ക്കും ഇത് സാധ്യമാണെന്ന വലിയൊരു സന്ദേശമാണ് വയനാട് നല്‍കുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടയുള്ളവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ചരിത്രനേട്ടം സാധ്യമായത്. സംസ്ഥാനത്തെ പൂര്‍ണ്ണമായും ഇ-വേസ്റ്റ് മുക്തമാക്കാന്‍ സാധിക്കുമെന്ന വലിയ ആത്മവിശ്വാസമാണ് ഈ ദൗത്യത്തിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ-മാലിന്യങ്ങളില്‍ അടങ്ങിയിട്ടുള്ള മാരകമായ രാസവസ്തുക്കള്‍ മണ്ണില്‍ അലിഞ്ഞുചേരുന്നത് മണ്ണിന്റെ സ്വാഭാവികതയും ഉത്പാദനക്ഷമതയും പൂര്‍ണ്ണമായി നഷ്ടപ്പെടുത്തും. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്ന ഈ വിപത്തിനെയാണ് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വയനാട് അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനായി ജനപ്രതിനിധികള്‍ ഐ.സി 100 ചലഞ്ച് പോര്‍ട്ടലിലെ ചലഞ്ച് ഏറ്റെടുക്കണം. ഓരോ ജനപ്രതിനിധിയും തങ്ങളുടെ വാര്‍ഡില്‍ കൂടുതല്‍ മാലിന്യമുള്ള സ്ഥലത്തിന്റെ ഫോട്ടോ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇതിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കുന്നത് പൊതുജനങ്ങള്‍ക്കും വലിയ ആവേശമാകും. റസിഡന്റ്സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാക്കണം. ഇത്തരത്തില്‍ എല്ലാ വാര്‍ഡുകളും മാലിന്യമുക്തമാകുന്നതോടെ കേരളം സ്വാഭാവികമായും സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറും. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് വയനാട് ജില്ല നല്കിയ വലിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ഇ-മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിയുടെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

